ബെംഗളുരു :നഗരവൽക്കരണത്തിന്റെ ഫലമായി കർണാടകയിലെ 84 ഗ്രാമങ്ങൾ അനാഥമായി.
ഇതിൽ 18 ഗ്രാമങ്ങളിൽ ആൾത്താമസമില്ലെന്നും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റിസിക്സ് വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നു.
2011നും2019നും ഇടയിലാണ് മാറ്റങ്ങൾ സംഭവിച്ചത്. കാർഷികമേഖലയിലെ തകർച്ച, ജലക്ഷാമം, ദാരിദ്ര്യം തുടങ്ങിയവയാണ് ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടപാലായനം ചെയ്യുന്നതിന് ഇടയാക്കിയത്.
നഗരമേഖലയോട് ചേർന്ന് കിടന്നിരുന്ന ഗ്രാമങ്ങൾ നഗരങ്ങളുമായി ബന്ധിപ്പിച്ചതോടെ ഭൂമിക്ക്ഉയർന്ന വിലയാണ് ലഭിക്കുന്നത്.
പഞ്ചായത്തും താലൂക്ക് പഞ്ചായത്തുമായിരുന്ന പ്രദേശങ്ങൾ സിറ്റി മുൻസിപ്പൽ കോർപറേഷനിലേക്ക് മാറിയതോടെ ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടു.
അതേസമയം ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾഇല്ലാത്തതിനാൽ ഒട്ടേറെ പേർ നഗരങ്ങളിലേക്ക് പാലായനം ചെയ്യുന്നത് തുടരുകയാണ്.
ഗ്രാമങ്ങളിൽ നിന്നുള്ള ട്രെയിൻ, റോഡ് സൗകര്യങ്ങൾ വികസിച്ചാൽ മാത്രമേ പാലായനം കുറച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.