ബെംഗളുരു: നമ്മ മെട്രോസിൽക്ക് ബോർഡ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള മെട്രോ പാലത്തിന് അടിയിലെ 4 വരി റോഡ് മേൽപാലത്തിന്റെ ആദ്യഘട്ട നിർമാണം
പൂർത്തിയായി.
സിൽക്ക് ബോർഡ് മുതൽ റാഗിഗുഡ് വരെയുള്ള 3.2 കിലോമീറ്റർ ദൂരത്തിലാ
ണ് റോഡും മെട്രോയും ചേരുന്നഇരട്ട മേൽപാലം നിർമിക്കുന്നത്.
ഇതിലെ ആദ്യ സ്പാൻ ഇന്നലെ ഉറപ്പിച്ചു.
ആദ്യം വാഹനങ്ങൾക്ക് കടന്നുപോകാനുള്ള 2 വരി മേൽപാലവും അതിന് മുകളിലായാണ് മെട്രോ പാലവും നിർമിക്കുന്നത്.
ഇതിൽ 2.5 കിലോമീറ്റർ ദൂരത്തിൽ മെട്രോ പാലത്തിന്റെ സ്പാനുകൾ ഘടിപ്പിക്കുന്നതും1 കിലോമീറ്റർ ദൂരം റോഡ് പാലത്തിന്റെ സ്പാൻ നിർമാണവുമാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസി) പൂർത്തിയാക്കിയത്.
മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെ
ടുന്ന ആർ.വി റോഡ്-ബൊമ്മസാന്ദ്ര റീച്ചിലുൾപ്പെടുന്നതാണ് ഇരട്ടപ്പാലം. .