തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച സ്പീക്കർ!

ബെംഗളൂരു: തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച്  സ്പീക്കർ രമേശ് കുമാർ. തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അദ്ദേഹത്തിന്റെ കർക്കശ നിലപാടിനെത്തുടർന്ന് നിയമസഭ അർധരാത്രിവരെ നീണ്ടു. “വിശ്വാസ വോട്ടിനായി പുലരുംവരെ ഇരിക്കും. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റും” -സ്പീക്കറുടെ ശബ്ദം ഉറച്ചതായിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ള നേതാക്കൾ രണ്ടുദിവസം വേണമെന്നാവശ്യപ്പെട്ടു. “കൂടുതൽ സമ്മർദം ചെലുത്തിയാൽ രാജി” എന്നായിരുന്നു സ്പീക്കറുടെ ഭീഷണി. ഇനി നിർബന്ധിക്കുന്നത് പന്തിയല്ലെന്ന് ഭരണപക്ഷവും തിരിച്ചറിഞ്ഞു. “സഭ ചേർന്നതിനുശേഷം നിങ്ങൾക്കു 10 ദിവസം കിട്ടിയില്ലേ? വിമതരെ ആരെയെങ്കിലും തിരിച്ചെത്തിക്കാൻ കഴിഞ്ഞോ? ഇനിയെന്തിനു കാത്തിരിക്കണം. നാലുപേരെ…

Read More

സംസ്ഥാനത്ത് 47 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാർ; കാലാവധി തികച്ചത് 2 പേർ, ഏറ്റവും കുറഞ്ഞ ദിവസം മുഖ്യമന്ത്രിയായത് യെദ്യൂരപ്പ

ബെംഗളൂരു: സംസ്ഥാനത്ത് 47 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാർ; കാലാവധി തികച്ചത് 2 പേർ, ഏറ്റവും കുറഞ്ഞ ദിവസം മുഖ്യമന്ത്രിയായത് യെദ്യൂരപ്പ. – അഞ്ചുവർഷമെന്ന കാലാവധി പൂർത്തിയാക്കിയതാകട്ടെ 1972-ൽ മുഖ്യമന്ത്രിയായ ദേവരാജ് അരശും 2013-ൽ അധികാരമേറ്റ സിദ്ധരാമയ്യയും. – 1999 ഒക്ടോബർ 11-നു മുഖ്യമന്ത്രിയായ എസ്.എം. കൃഷ്ണ നാലുവർഷത്തിനുശേഷം നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടുകയായിരുന്നു. – 2004-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജെ.ഡി-എസുമായി ചേർന്നു ഭരിച്ച ധരംസിങ് ഒരുവർഷവും 250 ദിവസവുമാണ് മുഖ്യമന്ത്രിയായിരുന്നത്. – 1994 ഡിസംബർ 11-നു മുഖ്യമന്ത്രിയായ എച്ച്.ഡി. ദേവഗൗഡ…

Read More

ബി.ജെ.പി.യുടേത് രാജ്യം കണ്ട ഏറ്റവും നാണംകെട്ട രാഷ്ട്രീയ അട്ടിമറി; കെ.സി. വേണുഗോപാൽ

ബെംഗളൂരു: ബി.ജെ.പി.യുടേത് രാജ്യം കണ്ട ഏറ്റവും നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരും ഗവർണറും മഹാരാഷ്ട്ര സർക്കാരും ബി.ജെ.പി. നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിരക്കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയ എം.എൽ.എ. മാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തുമാണ് ഈ അധാർമിക രാഷ്ട്രീയ നീക്കത്തിന് ബി.ജെ.പി. കളമൊരുക്കിയത്. ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ വിലപേശലിനും ബ്ലാക്ക് മെയിലിങ്ങിനും വേണ്ടി ബി.ജെ.പി. ദുരുപയോഗം ചെയ്തെന്നും വേണുഗോപാൽ പറഞ്ഞു. സർക്കാരിനെ താഴെയിറക്കാൻ…

Read More

നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : തെക്കൻ കേരളത്തിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന അറ്റ്ലസ് ട്രാവൽസിന്റെ ബസ് അപകടത്തിൽ പെട്ടു, ദിണ്ടിഗലിന് സമീപം സെമ്പട്ടി എന്ന സ്ഥലത്തു വച്ച് ബസ് റോഡ് സൈഡിലേക്ക് മറിയുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നു എന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും ലൈറ്റിടാതെ വന്ന ട്രാക്ടർ കുറുകെ ചാടിയതിനാൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ജീവനക്കാർ അറിയിച്ചു. താഴെ സെമി സ്ലീപ്പറും മുകളിൽ സ്ലീപ്പറും ഉള്ള വിഭാഗത്തിൽ പെട്ട ബസാണ് അപകടത്തിൽ പെട്ടത്, ഞായറാഴ്ച വൈകുന്നേരം പത്തനാപുരം വഴിയാത്ര തുടങ്ങിയ ബസ് രാത്രി 12 മണിയോട് അടുത്താണ് അപകടത്തിൽ…

Read More

വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു;കുമാരസ്വാമി സർക്കാർ വീണു!

ബെംഗളൂരു:വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉടൻ രാജിക്കത്ത് ഗവർണർക്ക് അയക്കും. 105 ന് എതിരെ 99 വോട്ടുകൾക്കാണ് സഖ്യ സർക്കാറിന്റെ പതനം.കഴിഞ്ഞ 18 ദിവസമായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ആദ്യ രംഗത്തിന്റെ തിരശ്ശീല വീണതായി അനുമാനിക്കാം. 7:20 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്, ഡെപ്യൂട്ടി സ്പീക്കർ വോട്ടു ചെയ്തു. സ്പീക്കർ കാസ്റ്റിംഗ് വോട്ട് ചെയ്തില്ല. ഭരണപക്ഷത്തെ 15 എംഎൽഎമാർ രാജി നൽകിയതോടെയാണ് കുമാരസ്വാമി സർക്കാറിന്റെ പതനം ആസന്നമായത്, തുടർന്ന് കഴിഞ്ഞ 2 ആഴ്ചയോളമായി നാടകീയ രംഗങ്ങൾ കർണാടക രാഷ്ട്രീയത്തിൽ തുടരുകയായിരുന്നു.…

Read More

സംഘർഷ സാദ്ധ്യത;നഗരത്തിൽ അടുത്ത 2ദിവസത്തേക്ക് നിരോധനാജ്ഞ!

ബെംഗളൂരു : സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി അടുത്ത 2 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് റേസ് കോഴ്സ് റോഡിലെ നിതീഷ് അപ്പാർട്ട്മെന്റിന്റെ മുന്നിൽ ബിജെപി- കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു, ബിജെപി നേതാവായ ആർ അശോകയുടെ അപ്പാർട്ട്മെന്റിൽ സ്വതന്ത്ര എംഎൽഎമാരെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് ആരോപിച്ച്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു, തുടർന്ന് ബിജെപി പ്രവർത്തകരും അവിടെയെത്തി. അവിശ്വാസ പ്രമേയത്തെ തുടർന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി നിയമസഭയിൽ തുടരുകയാണ്.

Read More

ആ ഫ്രോക്ക് ഒരുപാട് വലുത്, അത്ര ചെറുതല്ല; മീരാ നന്ദന്‍

വസ്ത്രധാരണത്തിന്‍റെ പേരില്‍ രൂക്ഷവിമര്‍ശനം നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി മീരാ നന്ദന്‍. അടുത്തിടെ താരം ധരിച്ച ഫ്രോക്കിനെ ചൊല്ലി രൂക്ഷവിമര്‍ശനമാണ് ഏല്‍ക്കേണ്ടി വന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ അതിന് ചുട്ട മറുപടിയുമായാണ് മീര രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ വസ്ത്രത്തിന്‍റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്‍റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച്…

Read More

കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബി.ജെ.പിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് ഡി.കെ!!

ബെംഗളൂരു: കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബി.ജെ.പിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് ഡി.കെ ശിവകുമാർ. വിമതരുടെ ഭാവി ബി.ജെ.പി നശിപ്പിച്ചിരിക്കുകയാണെന്നും ഡി.കെ ആരോപിച്ചു. എന്നാൽ കോണ്‍ഗ്രസിന്റെ വിപ്പിന് വിലയില്ലെന്ന് ബി.എസ് യെ‍‍ഡിയൂരപ്പ തിരിച്ചടിച്ചു. ആറുമണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ അവസാനവട്ട തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

Read More

4 മണി വരെ ചർച്ച,6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ്;16 ദിവസം നീണ്ടു നിന്ന നാടകത്തിന്റെ ആദ്യ രംഗത്തിന് ഇന്ന് തിരശീലവീഴുമെന്ന് ഏകദേശം ഉറപ്പായി.

ബെംഗളൂരു: 4 മണി വരെ ചർച്ച, അതു കഴിഞ്ഞാൽ 6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് എന്നാണ് സ്പീക്കർ ഇന്നലെ പ്രഖ്യാപിച്ചത്. 11 മണിക്ക് അയോഗ്യതാ ശുപാർശയെക്കുറിച്ച് വിശദീകരണം നൽകാൻ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതർ പാലിച്ചില്ല. 11 മണിക്ക് ഹാജരായില്ല. നേരത്തേ ഹാജരാകാൻ ഒരു മാസം സമയം തരണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടക്കുമെന്ന് കർണാടക സ്പീക്കർ സുപ്രീംകോടതിയിൽ അറിയിച്ചു. സഭാ ചട്ടമനുസരിച്ച് തന്നെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും സ്പീക്കർ. 11 മണിയോടെ ഹാജരാകണമെന്നാണ് വിമതർക്ക് സ്പീക്കർ നൽകിയിരിക്കുന്ന നോട്ടീസ്. കോൺഗ്രസ് നൽകിയ അയോഗ്യതാ…

Read More

ഇനി ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടി!

ന്യൂഡൽഹി: ബിറ്റ് കോയിന്‍ പോലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ക്ക് പൂര്‍ണനിരോധനം വേണമെന്ന് മന്ത്രാലയ സമിതിയുടെ റിപ്പോർട്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയ സമിതി ശുപാര്‍ശ ചെയ്തു. ബിറ്റ്കോയിന് പുറമേ മറ്റ് ഡിജിറ്റല്‍ കറന്‍സികള്‍ രാജ്യത്ത് വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2017 നവംബറിലാണ് സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ക്രിപ്റ്റോകറന്‍സി മേഖലയില്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മന്ത്രാലയ സമിതി ശുപാര്‍ശ…

Read More
Click Here to Follow Us