ഇനി ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടി!

ന്യൂഡൽഹി: ബിറ്റ് കോയിന്‍ പോലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ക്ക് പൂര്‍ണനിരോധനം വേണമെന്ന് മന്ത്രാലയ സമിതിയുടെ റിപ്പോർട്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയ സമിതി ശുപാര്‍ശ ചെയ്തു.

ബിറ്റ്കോയിന് പുറമേ മറ്റ് ഡിജിറ്റല്‍ കറന്‍സികള്‍ രാജ്യത്ത് വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2017 നവംബറിലാണ് സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

ക്രിപ്റ്റോകറന്‍സി മേഖലയില്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മന്ത്രാലയ സമിതി ശുപാര്‍ശ ചെയ്യുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts