ബെംഗളൂരു: സാറ്റലൈറ്റ് ടെർമിനൽ കേന്ദ്രീകരിച്ച് കവർച്ചയ്ക്കിരയാകുന്നതിൽ ഏറെയും മലയാളികൾ. കേരള ആർടിസിയുടെ പ്രധാന ഓപ്പറേറ്റിങ് സെന്ററായ സാറ്റലൈറ്റിൽ പുലർച്ചെ എത്തുന്നവരെയാണ് കവർച്ചാ സംഘങ്ങൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം മലയാളി യുവാവിന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം കവർന്നു. കോഴിക്കോട് സ്വദേശി നിസാമിന്റെ ഫോണാണ് കവർന്നത്. കോഴിക്കോട്ടു നിന്നുള്ള കേരള ആർടിസി ബസിൽ പുലർച്ചെ സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ നിസാം താമസ്ഥലത്തേയ്ക്ക് പോകാൻ പ്രവേശനകവാടത്തിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബാട്യരായനപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പണവും, മൊബൈൽ ഫോണും അടക്കം കവരുന്ന സംഘങ്ങളെ തടയാൻ ശ്രമിച്ചാൽ മൂർച്ചയേറിയ…
Read MoreYear: 2019
സമ്മർദ്ദം താങ്ങാൻ വയ്യാതെ രാജിക്കൊരുങ്ങി സ്പീക്കർ രമേഷ് കുമാർ;അനുനയിപ്പിച്ച് സിദ്ധരാമയ്യ;ഇന്ന് 6 മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ്.
ബെംഗളുരു: അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കർണാടക നിയമസഭാ നടപടികൾക്ക് അർധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ ആർ രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചു. അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു. വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ…
Read Moreകേരളത്തിൽ കനത്ത മഴ തുടരുന്നു; 3 പേർ കൂടി മരിച്ചു, 1519 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, 11 വീടുകള്‍ പൂര്‍ണമായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു; 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി, 1519 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, 11 വീടുകള്‍ പൂര്‍ണമായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരില്‍ വയലിലെ വെള്ളക്കെട്ടില്‍ വീണ് രാമല്ലൂര്‍ പുതുകുളങ്ങര കൃഷ്ണന്‍കുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാല്‍ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂര്‍ വെള്ളിയത്ത് മുസ്തഫയുടെ മകന്‍ ലബീബ് (20) പുഴയില്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം കിഴക്കാരിയില്‍ ചന്ദേക്കാരന്‍ രവിയുടെ മകന്‍ റിദുല്‍ (22) കുളത്തില്‍…
Read Moreഹംപിക്കുസമീപം നിധിക്കുവേണ്ടി പുരാതന ശവകുടീരം പൊളിച്ചു; ആറുപേർ പിടിയിൽ
ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കുസമീപം ആനേഗൊണ്ടിയിലെ പുരാതന ശവകുടീരം നിധിക്കുവേണ്ടി പൊളിച്ച സംഭവത്തിൽ ആറ് ആന്ധ്രാ സ്വദേശികൾ പിടിയിൽ. 16-ാം നൂറ്റാണ്ടിലെ മതപണ്ഡിതനായിരുന്ന വ്യാസരാജ തീർഥയുടെ ശവകുടീരം കഴിഞ്ഞ വ്യാഴാഴ്ചയാണു പൊളിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ആരാധിച്ചുപോരുന്ന കുടീരമാണിത്. ബാലനനരസിംഹ(42), പൊല്ലാരി മുരളി മനോഹർ റെഡ്ഡി(33), ഡി. മനോഹർ(27), കുമന്ത് കേശവ(29), വിജയകുമാർ(36), ശ്രീരാമലു(45) എന്നിവരാണ് പിടിയിലായത്. താതപത്രി, അനന്തപുര തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. ശവകുടീരത്തിൽ വജ്രങ്ങളും സ്വർണവും നിക്ഷേപിച്ചിട്ടുണ്ടെന്ന വിശ്വാസവും പ്രദേശവാസികൾക്കുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞാണ് പ്രതികൾ നിധി മോഷ്ടിക്കാനെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആറുപേരുംചേർന്ന്…
Read Moreകൊടുത്ത വാക്കിൽ നിന്ന് സ്പീക്കർ പിൻമാറി;വിശ്വാസവേട്ടെടുപ്പ് നാളേക്ക് മാറ്റി.
ബെംഗളൂരു: എന്ത് സംഭവിച്ചാലും ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തും എന്ന വാക്കിൽ നിന്ന് നിയമസഭാ സ്പീക്കർ രമേഷ് കുമാർ പിൻമാറി. നാളെ രാത്രി 6 മണിക്കുള്ളിൽ വോട്ടെടുപ്പ് നടത്തും എന്നറിയിച്ച് രാത്രി 11:45 ഒടെ ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. അസാധാരണ നടപടികളിലേക്കാണ് കർണാടക നിയമസഭ കടക്കുന്നത്. അതേസമയം, വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി…
Read More10 മിനുട്ട് എന്ന് പറഞ്ഞ് മുങ്ങിയ സ്പീക്കർ പൊങ്ങിയത് 2 മണിക്കൂറിന് ശേഷം;വോട്ടെടുപ്പിനായി രാത്രി 12 വരെയും കാത്തിരിക്കാമെന്ന് യെദിയൂരപ്പ;വേണ്ടെന്ന് പറഞ്ഞ് ഭരണപക്ഷം നടുത്തളത്തിൽ.
ബെംഗളൂരു : എന്ത് സംഭവിച്ചാലും ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തും എന്ന് ഉറപ്പ് നൽകിയ സ്പീക്കർ 10 മിനിട്ട് നേരത്തേക്ക് എന്ന് പറഞ്ഞ് നിർത്തിവച്ച സഭയിൽ രണ്ട് മണിക്കൂറിന് ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. 08:30 ഓടെ എത്തിയ സ്പീക്കർ പ്രതിപക്ഷ നേതാവായ യെദിയൂരപ്പക്ക് സംസാരിക്കാൻ അവസരം നൽകി, രാത്രി 12 വരെ കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. താനും തയ്യാറാണെന്ന് സ്പീക്കറും പറഞ്ഞു. എന്നാൽ തങ്ങൾ തയ്യാറല്ലെന്ന് പറഞ്ഞു കൊണ്ട് ഭരണപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സഭയിൽ ബഹളം തുടരുന്നു.
Read Moreകുമാരസ്വാമി രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കോൺഗ്രസ് തള്ളി
ബെംഗളൂരു: ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഗവർണറെ കാണാൻ മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം രാജി വെക്കുമെന്നുമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ എച്ച്.ഡി. കുമാരസ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുമാരസ്വാമി രാജിവെക്കുമെന്ന റിപ്പോർട്ടുകൾ കോൺഗ്രസും തള്ളി. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി പരിഗണിച്ചിരുന്നില്ല. ചൊവ്വാഴ്ച പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
Read Moreഇത് രണ്‍ബീര്‍ ആണോ? ഷെയ്നിന്റെ ന്യൂ ലുക്ക് വൈറലാവുന്നു..
കുമ്പളങ്ങി നൈറ്റ്‌സിനും, ഇഷ്ക്കിനും ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമായ ഉല്ലാസത്തിന്‍റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും വ്യതസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഷെയ്നിന്‍റെ ഫോട്ടോ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി എന്നുതന്നെ പറയാം. ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം കണ്ട ആരാധകര്‍ പറയുന്നത് ഷെയ്നിന് രണ്‍ബീര്‍ കപൂറിന്‍റെ ഛായയുണ്ടെന്നാണ്. ഇത്…
Read Moreആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും. ജൂലായ് 31 ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയതി. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കേണ്ട അവസാന തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയതാണ് അതിലൊരു കാരണം. ഇതുപ്രകാരം ജീവനക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക 20 ദിവസം മാത്രമാണ്. നേരം വൈകി ഫോം 16 നല്‍കിയതോടെ അതിലും ശമ്പള സര്‍ട്ടിഫിക്കറ്റിലുമുള്ള തിരുത്തലുകള്‍ വരുത്താന്‍ സമയം കുറവാണ്. ഇത് കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരും റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതുള്ളതുകൊണ്ട് സൈറ്റ് ഡൗണാകുമെന്ന ആശങ്കയും തീയതി നീട്ടാൻ ഒരു…
Read Moreആഗ്രയിൽ വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം!!
ആഗ്ര: വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം. ജന്മദിനത്തിൽ തീർത്തും വ്യത്യസ്തനായി ആഗ്രയിലെ വ്യവസായി മോട്ടിലാൽ യാദവ്. 73ാം ജന്മദിനത്തിലാണ് മോട്ടിലാൽ യാദവ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തത്. ശിക്ഷയ്ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാൻ കഴിയാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന 17 തടവുകാർക്ക് ഇതോടെ മോചനം ലഭിച്ചു. തന്റെ മകൻ ഒരു അഭിഭാഷകൻ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാർക്ക് പിഴത്തുക കെട്ടിവെക്കാൻ…
Read More