ആഗ്രയിൽ വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം!!

ആഗ്ര: വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം. ജന്മദിനത്തിൽ തീർത്തും വ്യത്യസ്തനായി ആഗ്രയിലെ വ്യവസായി മോട്ടിലാൽ യാദവ്. 73ാം ജന്മദിനത്തിലാണ് മോട്ടിലാൽ യാദവ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്.

ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തത്. ശിക്ഷയ്ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാൻ കഴിയാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന 17 തടവുകാർക്ക് ഇതോടെ മോചനം ലഭിച്ചു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

തന്റെ മകൻ ഒരു അഭിഭാഷകൻ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാർക്ക് പിഴത്തുക കെട്ടിവെക്കാൻ കഴിയാത്തതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല എന്നകാര്യം മകൻ തന്നോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജന്മദിനത്തിൽ ഏതാനും തടവുകാരുടെ മോചനത്തിന് ഉപകരിക്കുംവിധം ചെറിയ തുക കെട്ടിവച്ചത്.

തന്റെ പിറന്നാൾ സമ്മാനമായ തുക ഉപയോഗിച്ച് മോചനം നേടുന്നവർ ഇനി കുറ്റകൃത്യമൊന്നും ചെയ്യില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മോട്ടിലാൽ യാദവിന്റെ തീരുമാനത്തെ ജില്ലാ ജയിൽ സൂപ്രണ്ട് ശശികാന്ത് മിശ്ര അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts