ഇത് രണ്‍ബീര്‍ ആണോ? ഷെയ്നിന്റെ ന്യൂ ലുക്ക് വൈറലാവുന്നു..

കുമ്പളങ്ങി നൈറ്റ്‌സിനും, ഇഷ്ക്കിനും ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമായ ഉല്ലാസത്തിന്‍റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്.

ഇതുവരെ കണ്ടതില്‍ നിന്നും വ്യതസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഷെയ്നിന്‍റെ ഫോട്ടോ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി എന്നുതന്നെ പറയാം.

ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം കണ്ട ആരാധകര്‍ പറയുന്നത് ഷെയ്നിന് രണ്‍ബീര്‍ കപൂറിന്‍റെ ഛായയുണ്ടെന്നാണ്. ഇത് ഷെയ്ന്‍ ആണോയെന്നാണ് പല ആരാധകരുടെയും സംശയം.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

കൈതമറ്റം ബ്രദേഴ്സിന്‍റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ്. നവാഗതനായ ജീവന്‍ ജോജോ ആണ് സംവിധാനം ചെയ്യുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

വളരെ ചുരുങ്ങിയകാലം കൊണ്ട് തന്റേതായ സ്ഥാനം ചലച്ചിത്രലോകത്ത് ഉണ്ടാക്കിയ യുവനടനായ ഷെയ്ന്‍ നിഗം മരിച്ചുപോയ നടന്‍ അബിയുടെ മകനാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts