ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിന്റെ ചുറ്റുമതിലിനു പുറത്ത് അജ്ഞാതയുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ള മതിലിന് പുറത്താണ് ബുധനാഴ്ച പുലർച്ചെ ആറരയോടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും നെഞ്ചത്തും കുത്തേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ നിഗമനം. അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത് ഗുരുതര വീഴ്ചയായാണ് അധികൃതർ വിലയിരുത്തുന്നത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനുപുറത്ത് സ്ഥിരമായി പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. സമീപത്തെ ചെറുറോഡിലൂടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 30…
Read MoreYear: 2019
ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവാന്‍ 2000 പേര്‍!!
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബി.സി.സി.ഐ. പുതിയ പരിശീലകരേതേടി അപേക്ഷ ക്ഷണിച്ച ബി.സി.സി.ഐയെ ഞെട്ടിക്കുന്നതായിരുന്നു പ്രതികരണം. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ എത്തിയത് 2000 അപേക്ഷകള്‍!! റിപ്പോര്‍ട്ട് പ്രകാരം ആസ്‌ട്രേലിയ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസെന്‍, ഇന്ത്യയില്‍ നിന്ന് റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷിച്ചവരിലുണ്ട്. മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനക്ക് ആദ്യ ഘട്ടത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അപേക്ഷ അയച്ചിട്ടില്ല. അതേസമയം…
Read Moreവീണ്ടും ഞെട്ടിച്ച് കേജരിവാൾ… ഡൽഹിയിൽ ഇനി വൈദ്യതിയും സൗജന്യം!
ന്യൂഡൽഹി:200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ദില്ലിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്‌സിഡി നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതൊരു ചരിത്രപരമായ തീരുമാനമാണ്. ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭിക്കുന്നത് ദില്ലിയിലാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും ഈ തീരുമാനം. വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ ആരും എതിരഭിപ്രായം പറയുന്നില്ല. അതു പോലെ തന്നെയാണ്…
Read Moreഅറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മമെട്രോ സർവീസുകൾ തടസ്സപ്പെടും!
ബെംഗളൂരു : ഓഗസ്റ്റ് 3, 4 തീയതികളിൽ എംജി റോഡിനും – ബൈപ്പനഹള്ളിക്കാം ഇടയിൽ മെട്രോ ട്രെയിൻ സർവീസ് തടസ്സപ്പെടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നിന് രാത്രി 9: 30 മുതൽ നാല് രാവിലെ 11 വരെ രണ്ടു സ്റ്റേഷനുകൾക്ക് ഇടയിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുകയില്ല. ട്രിനിറ്റി, ഇന്ദിരാ നഗർ, അൾസൂർ, സ്വാമി വിവേകാനന്ദ എന്നീ സ്റ്റേഷനുകളാണ് ഇവയ്ക്കിടയിലുള്ളത്. അതേസമയം പർപ്പിൾ ലൈനിൽ എംജി റോഡ് മുതൽ മൈസൂർ റോഡ് വരെയുള്ള ട്രെയിൻ സർവീസ്, ഗ്രീൻ ലൈനിൽ യെലച്ചനഹള്ളി മുതൽ നാഗ സാന്ദ്ര വരെയുള്ള സർവ്വീസിൽ…
Read Moreരാജ്യത്തെ ടോൾപ്ലാസകളെല്ലാം ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു, ടാഗില്ലെങ്കിൽ കനത്ത പിഴ!!
ന്യൂഡൽഹി: ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ടോൾപ്ലാസകളെല്ലാം പൂർണമായും ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു. എല്ലാ ട്രാക്കുകളിലും ഡിജിറ്റൽ സംവിധാനം വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഡിസംബർ മുതൽ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്‍ ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അന്ന് ഗതാഗത മന്ത്രാലയം വാഹനങ്ങളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ് ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍…
Read Moreഅന്ത്യോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ, പൊട്ടിക്കരഞ് ജീവനക്കാർ, നഷ്ടമായത് കർണാടകത്തിൽ ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയ സംരംഭകൻ
ബെംഗളൂരു: അന്ത്യോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ, പൊട്ടിക്കരഞ് ജീവനക്കാർ, നഷ്ടമായത് കർണാടകത്തിൽ ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയ സംരംഭകൻ. രാജ്യത്തെ മുൻനിര കോഫിഹൗസ് ശൃംഖലയായ ‘കഫേ കോഫി ഡേ’യുടെ ഉടമ വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടലിലാണ് ജീവനക്കാർ. സിദ്ധാർഥയുടെ സ്ഥാപനത്തിൽ പതിനായിരക്കണക്കിനുപേരാണ് ജോലിചെയ്യുന്നത്. എന്നാൽ, സ്ഥാപനത്തിന്റെ ഉടമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജീവനക്കാർ അറിഞ്ഞിരുന്നില്ല. ജീവനക്കാരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ തടസ്സപ്പെട്ടിരുന്നില്ല. ബുധനാഴ്ച രാവിലെ നേത്രാവതി നദിയിൽനിന്ന് മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞതോടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ചിക്കമഗളൂരുവിൽ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുൻ മന്ത്രി…
Read Moreഇനി സിഗ്നലിൽ കാത്ത് കെട്ടിക്കിടക്കേണ്ട;ഗൂഗിൾ മാപ്പിലെ ഗതാഗതക്കുരുക്ക് മനസ്സിലാക്കി സ്വയം തീരുമാനമെടുക്കുന്ന ട്രാഫിക് സിഗ്നലുകൾ ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം തുടങ്ങി.
ബെംഗളൂരു : എതിരെ വരുന്ന റോഡിൽ വാഹനങ്ങളില്ലെങ്കിലും ഇനി സിഗ്നൽ മാറാൻ വേണ്ടി കാത്തു കെട്ടി കിടക്കേണ്ടതില്ല, ഗൂഗിൾ മാപ്പിൽ നോക്കി ഗതാഗത തിരക്ക് മനപ്പിലാക്കി, സ്വയം പ്രവർത്തിക്കുന്ന ഡൈനാമിക്ക് ട്രാഫിക് സിഗ്നലുകൾ ഇലക്ട്രോണിക് സിറ്റി ഫേസ് 1, 2 കളിലെ 13 ജംഗ്ഷനുകളിലായി പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റി ഇന്റസ്ട്രീയൽ അതോറിറ്റിയാണ് ട്രാഫിക് പോലീസിന്റെ സഹായത്തോടെ സിഗ്നലുകൾ സ്ഥാപിച്ചത്. നിയമ ലംഘനം തടയാൻ സി.സി.ടിവികളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്കിനനുസരിച്ച് ക്യാമറയുടെ സഹായത്തോടെ സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് സിഗ്നലുകൾ നഗരത്തിലെ 10 ജംഗ്ഷനുകളിൽ ഒരു…
Read Moreജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരു കാവേരി തീർത്ഥത്തിൽ വച്ച് കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി.
ബെംഗളൂരു :എൻ എസ് എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരിൽ കാവേരി തീര്ത്ഥത്തിൽ വച്ച് കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി , രാജശേഖരൻ പിള്ളയുടെ മുഖ്യ കാർമികത്വത്തിൽ പ്രിതൃതർപ്പണം നടന്നു , പരിപാടിക്ക് കരയോഗം പ്രസിഡൻറ് സുരേന്ദ്രൻ തംമ്പി , അനിൽകുമാർ സി , കെ.സുധാകരൻ , കെ. രാജൻ എന്നിവർ നേതൃത്വം നൽകി .
Read Moreഎയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ ‘തുമ്പി’
ബെംഗളൂരു: എയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ ‘തുമ്പി’. കെംപെഗൗഡ എയർപോർട്ടിൽ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്കുണ്ടായിരുന്ന ഹെലിടാക്സി സർവീസ് പുനരാരംഭിക്കാൻ വൈകും. വിമാനത്താവളത്തിനുസമീപം ഹെലിപ്പാട് നിർമിക്കാൻ സ്ഥലം കണ്ടെത്തുന്നതിലെ പ്രശ്നമാണ് കാരണം. ന്യൂ സൗത്ത് പാരലൽ റൺവേക്ക് സമീപം ഹെലിപ്പാട് നിർമിക്കാൻ തുമ്പി ഏവിയേഷൻ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അനുമതി നിഷേധിക്കുകയായിരുന്നു. 2018 മാർച്ചിലായിരുന്നു ബെംഗളൂരുവിൽ ഹെലിടാക്സി സർവീസ് ആരംഭിച്ചത്. വിമാനത്താവള പരിസരത്തും ഇലക്‌ട്രോണിക് സിറ്റി ഫേസ് ഒന്നിലുമായിരുന്നു ഇതിനായി ഹെലിപ്പാഡുകൾ നിർമിച്ചിരുന്നത്. വിമാനത്താവളത്തിന് സമീപമുള്ള ഹെലിപ്പാഡ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച്…
Read More“എനിതിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി”!
എസ് .എം .കൃഷ്ണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ബിസിനസ്സുകാരനായ മരുമകൻ വി .ജി .സിദ്ധാർത്ഥയെപ്പറ്റി ബെംഗളൂരുകാർ കൂടുതലറിയുന്നത് .ബെംഗളൂരുവിൽ വിധാനസൗധയ്ക്ക് സമീപമുളള ചാലൂക്യ ഹോട്ടലിൽ സിദ്ധാർത്ഥയ്ക്ക് ഒരു സ്ഥിരം സ്യുട്ടുണ്ടായിരുന്നു . അക്കാലത്ത് ഗവണ്മെന്റിന്റെയും ബിസിനസുകാരുടെയും ഇടനിലക്കാരനായിരുന്ന അദ്ദേഹം പല ഇടപാടുകളും നടത്തിയത് അവിടെവെച്ചായിരുന്നു .കോഫി ഡേ എന്ന പുതുമയേറിയ വ്യാപാരശ്രുംഖലയുമായി സിദ്ധാർത്ഥ മുന്നേറ്റം തുടങ്ങിയിരുന്നു .എനി തിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി എന്നായിരുന്നു കഫേ കോഫി ഡെയുടെ ടാഗ് ലൈൻ . വർഷങ്ങൾ കടന്നുപോകവേ രാജ്യത്തൊട്ടാകെ ശാഖകളുള്ള വൻ…
Read More