മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബി.സി.സി.ഐ. പുതിയ പരിശീലകരേതേടി അപേക്ഷ ക്ഷണിച്ച ബി.സി.സി.ഐയെ ഞെട്ടിക്കുന്നതായിരുന്നു പ്രതികരണം.
ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ എത്തിയത് 2000 അപേക്ഷകള്‍!!
റിപ്പോര്‍ട്ട് പ്രകാരം ആസ്‌ട്രേലിയ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസെന്‍, ഇന്ത്യയില്‍ നിന്ന് റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷിച്ചവരിലുണ്ട്.
മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനക്ക് ആദ്യ ഘട്ടത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അപേക്ഷ അയച്ചിട്ടില്ല. അതേസമയം ഫീല്‍ഡി൦ഗ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോണ്ട്‌സ് അപേക്ഷ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം നിലവിലെ പരിശീലകന്‍ രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കോഹ്ലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനം തന്‍റെതായിരിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ രവിശാസ്ത്രിക്ക് തന്നെ വീണ്ടും അവസരം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതല്‍ കോഹ്ലിയും ശാസ്ത്രിയും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.