ബെംഗളൂരു വിമാനത്താവളത്തിന്റെ ചുറ്റുമതിലിനടുത്ത് യുവതി മരിച്ച നിലയിൽ!

ബെംഗളൂരു: കെംപെഗൗഡ  വിമാനത്താവളത്തിന്റെ ചുറ്റുമതിലിനു പുറത്ത് അജ്ഞാതയുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ള മതിലിന് പുറത്താണ് ബുധനാഴ്ച പുലർച്ചെ ആറരയോടെ മൃതദേഹം കണ്ടെത്തിയത്.

തലയ്ക്കും നെഞ്ചത്തും കുത്തേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ നിഗമനം.

അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത് ഗുരുതര വീഴ്ചയായാണ് അധികൃതർ വിലയിരുത്തുന്നത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനുപുറത്ത് സ്ഥിരമായി പോലീസ് പട്രോളിങ്‌ നടത്തുന്നുണ്ട്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

സമീപത്തെ ചെറുറോഡിലൂടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 30 വയസ്സ് തോന്നിക്കുന്ന യുവതി നീല ജീൻസും വെള്ള ടീഷർട്ടുമാണ് ധരിച്ചിരുന്നത്. നെഞ്ചിലും തലയ്ക്കും കുത്തേറ്റ പാടുകൾ കൂടാതെ കൈകളിലും കഴുത്തിലും മുറിവുമുണ്ട്.

നഗരത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പോലീസിന്റെ നിഗമനമനുസരിച്ച് രാവിലെ അഞ്ചിനും 6.30-നും ഇടയിലാണ് കൊലപാതകം നടന്നത്. മൃതദേഹപരിശോധനയ്ക്കുശേഷമേ ഇതുസംബന്ധിച്ച വ്യക്തതലഭിക്കുകയുള്ളൂ. വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts