എയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ ‘തുമ്പി’

ബെംഗളൂരു: എയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ ‘തുമ്പി’. കെംപെഗൗഡ എയർപോർട്ടിൽ നിന്ന് ഇലക്‌ട്രോണിക്‌ സിറ്റിയിലേക്കുണ്ടായിരുന്ന ഹെലിടാക്സി സർവീസ് പുനരാരംഭിക്കാൻ വൈകും.

വിമാനത്താവളത്തിനുസമീപം ഹെലിപ്പാട് നിർമിക്കാൻ സ്ഥലം കണ്ടെത്തുന്നതിലെ പ്രശ്നമാണ് കാരണം. ന്യൂ സൗത്ത് പാരലൽ റൺവേക്ക്‌ സമീപം ഹെലിപ്പാട് നിർമിക്കാൻ തുമ്പി ഏവിയേഷൻ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അനുമതി നിഷേധിക്കുകയായിരുന്നു. 2018 മാർച്ചിലായിരുന്നു ബെംഗളൂരുവിൽ ഹെലിടാക്സി സർവീസ് ആരംഭിച്ചത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

വിമാനത്താവള പരിസരത്തും ഇലക്‌ട്രോണിക്‌ സിറ്റി ഫേസ് ഒന്നിലുമായിരുന്നു ഇതിനായി ഹെലിപ്പാഡുകൾ നിർമിച്ചിരുന്നത്. വിമാനത്താവളത്തിന്‌ സമീപമുള്ള ഹെലിപ്പാഡ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് സർവീസ് നിർത്തി ജക്കൂരിൽ നിന്നായിരുന്നു സർവീസ് നടത്തിവന്നിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts