കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 83 ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. പ്രതിരോധ നിരയെ നിഷ്പ്രബമാക്കിയാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്. വിജയ ഗോളിനായി ആഞ്ഞുശ്രമിച്ചു നായകന്‍ ബര്‍ത്തലോമിയ ഓഗ്ബച്ചെയും സംഘവും. പക്ഷെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് കെട്ടിപ്പടുത്ത മുംബൈ കോട്ട തകര്‍ക്കപ്പെട്ടില്ല. ആദ്യ ഗോൾ കുടുങ്ങിയ…
Read MoreDay: 24 October 2019
വട്ടിയൂർക്കാവിൽ”മേയർ ബ്രോ”;മഞ്ചേശ്വരത്ത് കമറുദ്ദീൻ;കോന്നിയിൽ ജനീഷ് കുമാർ;അരൂരിൽ ഷാനിമോൾ;എറണാകുളത്ത് വിനോദ്;മഹാരാഷ്ട്രയിൽ”ദേവേന്ദ്ര”;ഹരിയാനയിൽ ഖട്ടർ കിതക്കുന്നു.
ഡൽഹി : ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ 3 എണ്ണം യു ഡി എഫ് നേടി, 2 എണ്ണം എൽഡിഎഫിന്, ഒരിടത്ത് രണ്ടാമത് എത്താൻ കഴിഞ്ഞു എന്നത് എൻ ഡി എ യുടെ ആശ്വാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എൻ.സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ എൽ ഡി എഫിന്റെ തന്നെ “മേയർ ബ്രോ” പ്രശാന്ത് 14465 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി ജെ പി മൂന്നാമതായി.എം പി യായ കെ മുരളീധരൻ രാജി വച്ച…
Read Moreസീസണിലെ രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!!
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019 – 20 സീസണിലെ രണ്ടാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!! കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. താരങ്ങളുടെ പരിക്ക് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസ൦ ടീമിനൊപ്പമുണ്ട്. മധ്യനിരയിലെ സ്പാനിഷ് താരം മാരിയോ ആര്‍ക്വസിന്‍റെ പരിക്കാണ് ടീമില്‍ വലിയ ആശങ്കയുണ്ടാകുന്നത്. പ്രതിരോധത്തില്‍ നെടുംതൂണുകളാകേണ്ട ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്സും ഡച്ച് താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായി ഫിറ്റല്ലെന്നാണ് സൂചന. മലയാളിയായ ഗോളി ടിപി…
Read Moreവിദ്യാർഥിയുടെ ആത്മഹത്യ: അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് അധികൃതരുടെ പേരിൽ കേസെടുത്തു
ബെംഗളൂരു: ബെലന്ദൂരിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വിദ്യാർഥി ചാടിമരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരേ ബെംഗളൂരു പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു. മരിച്ച വിദ്യാർഥി ശ്രീഹർഷ(22)യുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാംവർഷ എൻജിനിയറിങ് വിദ്യാർഥിയും വിശാഖപട്ടണം സ്വദേശിയുമായ ശ്രീഹർഷ കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തത്. ഡയറക്ടർ ധൻരാജ്, അസോസിയേറ്റ് ഡയറക്ടർ എസ്.ജി. രാകേഷ്, ഹോസ്റ്റൽ വാർഡൻ ബി.എൽ. ഭാസ്കർ, അച്ചടക്കസമിതി അംഗങ്ങളായ ഏഴ് അധ്യാപകർ എന്നിവർക്കെതിരേയാണ് ആത്മഹത്യാപ്രേരണക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമം…
Read Moreലണ്ടനിൽ നടത്തുന്ന ആംനസ്റ്റി ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’: ബെംഗളൂരു മലയാളി ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധി!!
ബെംഗളൂരു: അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ലണ്ടനിൽ നടത്തുന്ന ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’ എന്ന മൂന്നുദിവസത്തെ പരിപാടിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധിയായി ബെംഗളൂരു മലയാളി ഐശ്വര്യ ബാബുവും. മലപ്പുറം സ്വദേശിയായ ഐശ്വര്യ, ബെംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദം എടുത്തിട്ടുണ്ട്. ഇപ്പോൾ ആന്റ്ഹിൽ ക്രിയേഷൻസ് എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയാണ്. 16 രാജ്യങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏഷ്യയിൽനിന്ന് ഐശ്വര്യയെക്കൂടാതെ ഒരു അഫ്ഗാനിസ്താൻകാരിയുമുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ യുവാക്കളെമാത്രം ഉൾപ്പെടുത്തി നടത്തുന്ന ആദ്യപരിപാടിയാണിത്. ഈ മാസം 28, 29, 30 തീയതികളിലാണ് പരിപാടി നടക്കുന്നത്. മലപ്പുറം സ്വദേശികളായ കെ.…
Read Moreപാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ
ബെംഗളൂരു: പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ. വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് ബി.ജെ.പി. എം.എൽ.എ. അപ്പാച്ചു രഞ്ജൻ കത്തു നൽകി. ഉടൻതന്നെ മന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കും. ടിപ്പുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളുണ്ട്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയേയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതഭ്രാന്തനായ ടിപ്പു ഹൈന്ദവ ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നും കുടകിലെ പല സ്ഥലങ്ങളുടെയും പേരു മാറ്റുകയും ഗ്രാമവാസികളെ മതപരിവർത്തനം നടത്തുകയും ചെയ്തെന്നും എം.എൽ.എ.…
Read Moreഈ നഗരത്തെ ഇനി സ്ത്രീകൾ ഭയപ്പെടേണ്ടതില്ല;സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ 16000 സി.സി.ടി.വി ക്യാമറകൾ ! 667 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി.
ബെംഗളൂരു : സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊതുസ്ഥലങ്ങളിൽ 16000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കേന്ദ്ര സർക്കാരിൻറെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമറകളും എമർജൻസി ബട്ടണുകളും മറ്റു സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക. 667 കോടി രൂപയുടെ പദ്ധതിക്ക് ആണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അനുമതി നൽകിയത്. മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 60 ശതമാനം ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും. ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ സിറ്റി പോലീസ് കണ്ടെത്തും. അവശ്യഘട്ടങ്ങളിൽ ബട്ടൺ അമർത്തിയാൽ ഉയർന്ന ശബ്ദത്തിൽ സൈറൺ മുഴങ്ങുന്നയും…
Read Moreഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ
ബെംഗളൂരു: ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ. പ്രവർത്തകരും അനുയായികളും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു. കെ.പി.സി.സി. ഓഫീസിനു മുന്നിലും ശിവകുമാറിന്റെ സദാശിവനഗറിലെ വീടിനു മുന്നിലും അനുയായികൾ മധുരം വിതരണം ചെയ്തു. രാമനഗര, ബെലഗാവി, തുമകൂരു, കനകപുര, മാണ്ഡ്യ എന്നിവിടങ്ങളിലും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സെപ്റ്റംബർ മൂന്നിനാണ് മുൻ മന്ത്രിയും ഏഴുതവണ എം.എൽ.എ. യുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത്. 50 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇത് ആഘോഷമാക്കാനാണ് അനുയായികളുടെ തീരുമാനം.…
Read Moreറദ്ദാക്കിയ സ്കാനിയക്ക് പകരം ഡീലക്സ് ബസുകൾ; ദീപാവലിക്ക് കേരള ആർ.ടി.സി.യുടെ 20 സ്പെഷൽ സർവ്വീസുകൾ.
ബെംഗളൂരു: റദ്ദാക്കിയ തിരുവനന്തപുരം പത്തനംതിട്ട കോട്ടയം സ്കാനിയ എസി ബസ്സുകൾക്ക് പകരം ഡീലക്സ് ബസ്സുകളു മായി കേരള ആർടിസി. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി 20 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട് . സ്വകാര്യ കമ്പനിയിൽ നിന്നും വാടകയ്ക്കെടുത്ത് സർവീസ് നടത്തിയിരുന്ന അഞ്ച് സ്കാനിയ ബസുകൾ ആണ് ടെസ്റ്റിനായി ഇന്നലെ മുതൽ സർവീസ് നിർത്തി വെച്ചത്. ഇതിനു പകരമായി കമ്പനി ഇനി എ സി ബസ്സുകൾ നൽകിയിട്ടില്ല യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തി. ദീപാവലി പരിഗണിച്ച് നാളെ…
Read More