കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.

83 ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. പ്രതിരോധ നിരയെ നിഷ്പ്രബമാക്കിയാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്.

വിജയ ഗോളിനായി ആഞ്ഞുശ്രമിച്ചു നായകന്‍ ബര്‍ത്തലോമിയ ഓഗ്ബച്ചെയും സംഘവും. പക്ഷെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് കെട്ടിപ്പടുത്ത മുംബൈ കോട്ട തകര്‍ക്കപ്പെട്ടില്ല. ആദ്യ ഗോൾ കുടുങ്ങിയ അടുത്ത നിമിഷം ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും വഴങ്ങേണ്ടതായിരുന്നു. ഇതും ഒരു പ്രതിരോധപ്പിഴവു തന്നെ.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

കഴിഞ്ഞ മത്സരത്തിലെ ജയം നേടിക്കൊടുത്ത ആത്മവിശ്വാസവുമായാണ് ശക്തരായ മുംബൈയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ നേരിട്ടത്. എന്നാല്‍ ജയിക്കാനുള്ള വാശി ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത് അപൂര്‍വം അവസരങ്ങളില്‍ മാത്രം. അലക്ഷ്യമായ ക്രോസുകളും ഷോട്ടുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ കല്ലുകടിയായി.

കളി അവസാനിക്കുന്നതിന് തൊട്ടു മുൻപ് ഗോൾ മടക്കാനുള്ള സുവർണാവസരമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. മുംബൈ ഗോളി അമരീന്ദറാണ് അത് തകർത്തത്. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ സഹൽ തന്ത്രപൂർവം പ്രതിരോധക്കാരുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്ത് അടുത്ത ക്ഷണം ഒഗ്ബെച്ചെ ഒരു ഹാഫ് വോളിയിലൂടെ വലയിലേയ്ക്ക് പായിച്ചെങ്കിലും അവസരത്തിനൊത്തുയവർന്ന അമരീന്ദർ അവിശ്വസനീയമാംവണ്ണം അത് കുത്തിയകറ്റി.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

അലക്ഷ്യമായ ക്രോസുകളും ഷോട്ടുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ കല്ലുകടിയായി. ഓഫ്‌സൈഡുകളും ഫൗളുകളും നിറഞ്ഞ മത്സരത്തില്‍ മുനയൊടിഞ്ഞ മുന്നേറ്റങ്ങളാണ് ഇരുഭാഗത്തു നിന്നും ആരാധകര്‍ കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts