ബെംഗളൂരു: സ്റ്റോപ്പ് എത്തും മുമ്പ് ബെംഗളൂരു-തിരുവനന്തപുരം സ്വകാര്യ ബസ്സ് ജീവനക്കാർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു-തിരുവനന്തപുരം സര്‍വീസ് നടത്തുന്ന മാജിക് എക്സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ടത്. ബസിന് തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാന്‍ അനുമതി ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പുറപ്പെടേണ്ട ബസ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത് ഇന്നു പുലര്‍ച്ചെയാണെന്നും യാത്രക്കാര്‍ പറഞ്ഞു.
Read MoreMonth: August 2019
ട്വിറ്റര്‍ സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!!
സാൻഫ്രാൻസിസ്കോ: ട്വിറ്റര്‍ സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!! ട്വിറ്റർ സിഇഓ ജാക്ക് ഡോർസിയുടെ അക്കൗണ്ട് വെള്ളിയാഴ്ച ഉച്ചയോടെ കക്കിൾ സക്വാഡ് എന്ന ഹാക്കർ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഡോർസിയുടെ അക്കൗണ്ടിൽ നിന്നും വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റർ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ സെർവറുകളിലേക്ക് ഹാക്കർമാർ കടന്നിട്ടില്ലെന്നും ഡോർസി ഉപയോഗിച്ചിരുന്ന ഫോൺനമ്പർ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്റർ പറയുന്നത്. ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഹാക്കർമാർ ട്വീറ്റ് ചെയ്തത്.…
Read Moreഇന്ത്യയുടെ കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക്; 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷ ‘മറന്നേക്കൂ’വെന്ന് സുബ്രഹ്മണ്യന് സ്വാമി!!
ന്യൂഡൽഹി: ഇന്ത്യയുടെ കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക്. പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷ ‘മറന്നേക്കൂ’വെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി. Get ready to say good bye to ₹ 5 trillion if no new economic policy is forthcoming. Neither boldness alone or knowledge alone can save the economy from a crash. It needs both. Today we have…
Read Moreചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്റെതോ?
ബെംഗളൂരു: ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്റെതോ? കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി കെ ശിവകുമാറിനെക്കൂടാതെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന് നാരായണന്, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍…
Read Moreബി.എം.എസ്.സി ഫുട്ബാൾ മാമാങ്കത്തിന് സെപ്റ്റംബർ ഒന്നിന് കിക്കോഫ്.
ബംഗളൂരു: ഉദ്യോനഗരിയിലെ മലയാളി കാൽപന്തു പ്രേമികൾക്കിടയിലേക്ക് ആവേശമായി ഫുട്ബാൾ മാമാങ്കത്തിന് കളമൊരുങ്ങുന്നു. ബംഗളൂരു മലയാളീസ് സ്പോർട്സ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഫുട്ബാൾ ടൂർണമെൻറിന് (ഫുട്ബാൾ മാമാങ്കം-2019) ഞായറാഴ്ച തുടക്കമാകും. സർജാപുർ റോഡിലെ വിപ്രോക്ക് സമീപമുള്ള വെലോസിറ്റി ഗ്രൗണ്ടിൽ രാവിലെ 6.30ന് ഫുട്ബാൾ ടൂർണമെൻറിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ബംഗളൂരുവിലെ വിവിധ മലയാളികൾ നേതൃത്വം നൽകുന്ന 24 ടീമുകളാണ് ഫുട്ബാൾ മാമാങ്കത്തിൽ പന്തുതട്ടുന്നത്. ഫുട്ബാൾ മത്സരത്തിനൊപ്പം വനിതകളുടെ ടീമുകൾ തമ്മിലുള്ള പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും നടക്കും. മൂന്നു ടീമുകളടങ്ങിയ എട്ടു ഗ്രൂപ്പുകളായി നടക്കുന്ന…
Read Moreഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഏരിയകളിൽ ഒന്നായ പീനിയ പൂട്ടലിന്റെ വക്കിൽ;10000 ൽ അധികം വ്യവസായ ശാലകൾ പൂട്ടിയേക്കും;15 ലക്ഷത്തോളം ആൾക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യത.
ബെംഗളൂരു : ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒന്നായ ഇൻഡസ്ട്രിയിലെ നല്ലൊരു ശതമാനം കമ്പനികളും പൂട്ടലിന്റെ വക്കിൽ, പതിനായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവക്കുമ്പോൾ 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന വാർത്ത കന്നഡ ദിനപത്രം “പ്രജാവാണി” ആണ് റിപോർട്ട് ചെയ്തത്. ഒരു കാലത്ത് നഗരത്തിൽ ജോലി തേടിയെത്തുന്ന എല്ലാവരുടെയും ആശ്രയമായി മാറിയ പീനിയ ഇൻഡിസ്ട്രിയിലെ മൊത്തം ടേൺ ഓവർ കഴിഞ്ഞ 2 മാസമായി 70% ഓളം കുറഞ്ഞതായി ആണ് കണക്കാക്കുന്നത്. വലിയ കമ്പനികളുടെ സെയിൽ 60% ഓളം കുറഞ്ഞപ്പോൾ സ്മാൾ സ്കെയിൽ മീഡിയം…
Read Moreചെന്നൈയിൽ നിന്നും മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഓണം സ്പെഷൽ തീവണ്ടികൾ പ്രഖ്യാപിച്ച റെയിൽവേ ബെംഗളൂരു മലയാളികളോട് സ്വീകരിക്കുന്നത് ചിറ്റമ്മ നയം;ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് സ്പെഷൽ തീവണ്ടികൾ അനുവദിക്കാത്തത് ആരുടെ പോക്കറ്റിലെ കാശു കണ്ട് ?
ബെംഗളൂരു: പ്രിയദർശൻ-മോഹൻലാൽ – ജഗതീ ശ്രീകുമാർ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒരു സൂപ്പർ ഹിറ്റായ ചലച്ചത്രമാണ് “കിലുക്കം” അതിൽ അത്യന്തം നർമ്മത്തിൽ ചാലിച്ച ഒരു സംഭാഷണമുണ്ട് നിശ്ചൽ കുമാർ ജോജിയോടു പറയുന്നു ” നീ ചാറിൽ മുക്കി നക്കിയാൽ മതി”ഏകദേശം ഈ ഡയലോഗ് എല്ലാ ബെംഗളൂരു മലയാളികളോടും ആവർത്തിക്കുന്ന വിധമാണ് റെയിൽവേയുടെ സമീപനം. അത് ഈ വർഷം ഓണത്തിന് മാത്രമല്ല എല്ലാ വിശേഷ അവസരങ്ങളിലും അത് പെരുന്നാളാകട്ടെ കൃസ്തുമസ് ആകട്ടെ വിഷു ആകട്ടെ ബെംഗളൂരു മലയാളികൾ “ചാറിൽ മുക്കി നക്കിയാൽ മതി” എന്നാണ് റെയിൽവേ…
Read Moreസംസ്ഥാനത്ത് ബീഫ് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു..
ബെംഗളൂരു: സംസ്ഥാനത്ത് ബി.സ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെ സംസ്ഥാനത്തെ ഭരണ രീതിയും മാറുകയാണ്. അധികാരത്തിലേറിയ ഉടന്‍ തന്നെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ബീഫ് നിരോധിക്കണമെന്നവശ്യപ്പെട്ട് ബിജെപിയുടെ ഗോ സംരക്ഷണ സെല്ലാണ് നിവേദനം നല്‍കിയിരിക്കുന്നത്. എന്നാല്‍…
Read Moreകേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍!
ബെംഗളൂരു: കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് യുവാവിന് വെടിയേറ്റതെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Read Moreരാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സല്മാന്!!
ഒരു വീഡിയോയിലൂടെ റണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ നിന്നും ബോളിവുഡിലെത്തിയ വ്യക്തിയാണ് രാണു മണ്ഡല്. ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാര് കാ നഗ്മാ’ എന്ന ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാണു ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടിയത്. ഇതേ തുടര്‍ന്ന്, ഹിമേഷ് രേഷ്മിയയ്ക്കൊപ്പം ബോളിവുഡില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരവും രാണുവിനെ തേടിയെത്തി. രാണുവും ഹിമേഷും ചേര്‍ന്നാലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, മറ്റൊരു ഭാഗ്യവും രാണുവിനെ തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്…
Read More