ബംഗളൂരു: ഉദ്യോനഗരിയിലെ മലയാളി കാൽപന്തു പ്രേമികൾക്കിടയിലേക്ക് ആവേശമായി ഫുട്ബാൾ മാമാങ്കത്തിന് കളമൊരുങ്ങുന്നു.
ബംഗളൂരു മലയാളീസ് സ്പോർട്സ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഫുട്ബാൾ ടൂർണമെൻറിന് (ഫുട്ബാൾ മാമാങ്കം-2019) ഞായറാഴ്ച തുടക്കമാകും.
സർജാപുർ റോഡിലെ വിപ്രോക്ക് സമീപമുള്ള വെലോസിറ്റി ഗ്രൗണ്ടിൽ രാവിലെ 6.30ന് ഫുട്ബാൾ ടൂർണമെൻറിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും.
ബംഗളൂരുവിലെ വിവിധ മലയാളികൾ നേതൃത്വം നൽകുന്ന 24 ടീമുകളാണ് ഫുട്ബാൾ മാമാങ്കത്തിൽ പന്തുതട്ടുന്നത്.
ഫുട്ബാൾ മത്സരത്തിനൊപ്പം വനിതകളുടെ ടീമുകൾ തമ്മിലുള്ള പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും നടക്കും.
മൂന്നു ടീമുകളടങ്ങിയ എട്ടു ഗ്രൂപ്പുകളായി നടക്കുന്ന പ്രാഥമിക ലീഗ് മത്സരങ്ങളായിരിക്കും ഫുട്ബാൾ മാമാങ്കത്തിൽ ആദ്യം നടക്കുക. തു
ക്വാട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടക്കും. സൂപ്പർ സെവൻ എസ്. ബി.എം.സെഡ്, ആർ റോക്സ്, എഫ്.സി മുണ്ടംപാറൻസ്, ക്രൂരൻസ് എഫ്.സി, റോയൽ സ്ട്രൈക്കേഴ്സ്, മടിവാള ബ്ലാസ്റ്റേഴ്സ്, ഒക്സ്ഫണ്ട് എഫ്.സി ബംഗളൂരു, മലബാറിയൻസ് എഫ്.സി, ബംഗളൂരു ബുൾസ്, ഓൾഡ് മങ്ക്, എഫ്. ടോപ് എഫ്.സി, ഗോ സ്കൂബ എഫ്, ഛേത്രി സ്ട്രൈക്കേഴ്സ്, എൻ.എഫ്.സി, നെസ്റ്റ് എഫ്.സി, മൈറ്റി ഈഗിൾസ്, സ്പാർട്ടൻസ് എഫ്.സി, റബോണ എഫ്.സി, കോർഫിസിയോ, വിവാ സെവൻസ് എഫ്.സി, യുനൈറ്റഡ് എഫ്.സി, സ്പാർട്ടൻ എഫ്.സി ബംഗളൂരു, ബുൾസ്റ്റോൺ എഫ്.സി, മലബാർ എഫ്.സി എന്നീ ടീമുകളാണ് മത്സരിക്കുന്നത.
നേരത്തെ ബി.എം.എസ്.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഏറെ വിജയകരമായിരുന്നു.
ഇതിന് പിന്നാലെയാണ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 25നാണ് ടൂർണമെൻറ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കേരളത്തിലെ പ്രളയത്തെതുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
പ്രവാസി മലയാളികൾക്കിടയിൽ കലാ-സാംസ്കാരിക മേഖലയിൽ ഒരുപാട് കൂട്ടായ്മകൾ ഉണ്ടെങ്കിലും കായികമേഖലയെ പരിപോഷിപ്പിക്കാൻ ഒരു കൂട്ടായ്മയുടെ കുറവുണ്ടെന്ന തിരിച്ചറിവിലാണ് ബംഗളൂരുവിലെ സുഹൃത്തുക്കൾ ചേർന്ന് ബംഗളൂരു മലയാളീസ് സ്പോർട്സ് സ്പോർട്സ് ക്ലബ്ബ് രൂപവത്കരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.