ന്യൂഡൽഹി: ഇന്ത്യയുടെ കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക്. പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷ ‘മറന്നേക്കൂ’വെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
Get ready to say good bye to ₹ 5 trillion if no new economic policy is forthcoming. Neither boldness alone or knowledge alone can save the economy from a crash. It needs both. Today we have neither
— Subramanian Swamy (@Swamy39) August 31, 2019
സാമ്പത്തിക വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി ഇടിഞ്ഞ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ആർജവവും പാണ്ഡിത്യവും ഇതിൽ ഒന്നുകൊണ്ട് മാത്രം സാമ്പത്തിക രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. അതിന് ഇത് രണ്ടും വേണം. എന്നാൽ ഇന്ന് ഇത് രണ്ടും നമുക്കില്ല-എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.