ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഉറപ്പ്; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍!!

ഇന്നലെ നടന്ന ആവസാന ലീഗ് മത്സരത്തോടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും.

മികച്ച പ്രകടനം കാഴ്ചവച്ചാണ് 4 ടീമുകളും സെമി ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 9 മത്സരങ്ങളില്‍ നിന്നായി 15 പോയിന്‍റ് നേടി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്.

7 വിജയവും 2 പരാജയവും നേരിട്ട ഓസ്ട്രേലിയ 14 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 12 പോയിന്‍റോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 11 പോയിന്‍റോടെ ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമാണ്.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

ഇംഗ്ലണ്ടും ന്യൂസിലന്റും ഈ ടൂര്‍ണമെന്റിലും നിരാശപ്പെടേണ്ടി വരും. ഇന്ത്യയോ ഓസ്‌ട്രേലിയയോ ഈ ടൂര്‍ണമെന്റില്‍ കിരീടം നേടും. ഇവര്‍ തമ്മിലുള്ള ഫൈനല്‍ ഉറപ്പാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും കാലങ്ങളായി ചാമ്പ്യന്‍ ടീമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

വളരെ കഠിനമാണ് മറ്റുള്ളവര്‍ക്ക് അവരെ തോല്‍പ്പിക്കാന്‍. അവര്‍ വലിയ മത്സരങ്ങള്‍ ജയിക്കാനറിയുന്ന ടീമാണെന്നും ഡുപ്ലെസി പറയുന്നു. പ്രത്യേകിച്ച് ഓസ്‌ട്രേലിയ ലോകകപ്പില്‍ വീഴ്ത്തുക ഏറ്റവും അസാധ്യമായ കാര്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പറയുന്നു.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

ജൂലൈ 9നാണ് ഒന്നാം സെമി ഫൈനൽ നടക്കുക. ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേ നേരിടും. ജൂലൈ 11 നജ് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts