മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ നേട്ടം കൈവരിച്ച് ലൂസിഫർ. നൂറുകോടി മേനിയെല്ലാം പഴംകഥയാക്കി 200 കോടി ക്ലബിൽ പ്രവേശിച്ചാണ് ലൂസിഫർ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Read MoreMonth: May 2019
‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു!! നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ.
സാന്‍ഫ്രാന്‍സിസ്‌കോ: ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ. ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ യുഎസ് നഗരമാണ് സാന്‍ഫ്രാന്‍സിസ്‌കോ. ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നെന്നും അത് സ്വകാര്യതക്കും സുരക്ഷിതത്വത്തിനും ഭീഷണിയാവുന്നുവെന്നും ചൂണ്ടികാട്ടിയാണ് നടപടി. സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തീരുമാനം. ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിര്‍മ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം. നിരവധി പേര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും…
Read Moreപ്രധാനമന്ത്രി സ്ഥാനം നിര്‍ബന്ധമില്ല;മോദി അധികാരത്തില്‍ എത്തുന്നത് തടയുകയാണ് ലക്‌ഷ്യം;തോല്‍ക്കുമോ എന്ന ഭയം”കോണ്‍ഗ്രസുകാരുടെ ഭാവി പ്രധാനമന്ത്രി”യെ ബാധിച്ച് തുടങ്ങിയോ?
ഡല്‍ഹി :ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്. എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. സഖ്യനീക്കങ്ങളിൽ ചലനമുണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാൽ അത് കോൺഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല – ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിന്‍റെ മുതിർന്ന…
Read Moreരോഗിയെ നേരിട്ട് കാണാതെ ഓൺലൈൻ ചികിത്സ!! എതിർപ്പുമായി കർണാടക മെഡിക്കൽ കൗൺസിൽ രംഗത്ത്.
ബെംഗളൂരു: രോഗിയെ നേരിട്ട് കാണാതെ ഓൺലൈൻ ചികിത്സ!! എതിർപ്പുമായി കർണാടക മെഡിക്കൽ കൗൺസിൽ (കെ.എം.സി.) രംഗത്ത്. ഡോക്ടർ രോഗിയെ നേരിട്ട് കാണാതെ ചികിത്സ നിർദേശിക്കുന്നത് മെഡിക്കൽ ധാർമികതയ്ക്ക് ചേർന്നതല്ലെന്നും മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി. ഓൺലൈനിലൂടെയുള്ള ചികിത്സാനടപടികൾ രോഗിയുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അത് സങ്കീർണാവസ്ഥയ്ക്ക് കാരണമാകുമെന്നും കെ.എം.സി. ഓൺലൈൻവഴിയുള്ള ഡോക്ടർമാരുടെ സേവനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനെതിരേ കെ.എം.സി. രംഗത്തെത്തിയത്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെയാണോ ഓൺലൈൻ വൈദ്യപരിശോധനയെന്നറിയാൻ ബെംഗളൂരു ഡെർമറ്റോളജിക്കൽ സൊസൈറ്റിയാണ് (ബി.ഡി.എസ്.) കർണാടക മെഡിക്കൽ കൗൺസിലിന് കത്തെഴുതിയത്. നിലവിൽ ഓൺലൈൻ വൈദ്യപരിശോധനയ്ക്ക് കെ.എം.സി.യുടെ പ്രത്യേക നിയമങ്ങളില്ല.…
Read Moreനഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ബെംഗളൂരു: നഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. ബുധനാഴ്ച വൈകീട്ടോടെ പെയ്ത മഴയിൽ ബാനസവാടി, ബനശങ്കരി തുടങ്ങിയ പ്രദേശങ്ങളിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. ട്രിനിറ്റിയിലെ ലിഡോമാളിനുമുന്നിൽ അറ്റകുറ്റപ്പണിക്കായി നിർമിച്ച ഇരുമ്പ് സ്ട്രക്‌ചർ തകർന്നുവീണു. പരിസരത്ത് നിർത്തിയിരുന്ന കാറുകൾക്കും തൊട്ടടുത്ത കടയ്ക്കും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ബി.ടി.എം. ലേഔട്ടിലും കോറമംഗലയിലും റോഡിലേക്ക് മരം ഒടിഞ്ഞുവീണു. രാവിലെ 33 മുതൽ 37 ഡിഗ്രിവരെ അനുഭവപ്പെട്ട ചൂട് വൈകീട്ട് മഴപെയ്തതോടെ 26 ഡിഗ്രിമുതൽ 28…
Read Moreസിദ്ധരാമയ്യക്കെതിരെ ഖർഗെ ക്യാമ്പിനെ സുഖിപ്പിച്ച് കുമാരസ്വാമിയുടെ മറുതന്ത്രം;”ഖർഗെ വളരെ മുൻപേ മുഖ്യമന്ത്രി ആകേണ്ടയാൾ”
ബെംഗളൂരു : സിദ്ധരാമയ്യയിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെ കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖർഗയെ സുഖിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മറുതന്ത്രം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി അനുയായികൾ മുന്നോട്ട് വരികയും തിരശീലക്ക് പിന്നിൽ ചരട് വലികൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഇങ്ങനെ ഒരു നീക്കം. കേന്ദ്ര നേതൃത്വവുമായി അടുത്തു ബന്ധമുള്ള ലോകസഭാ പ്രതിപക്ഷ നേതാവായ ” ഖർഗേ വർഷങ്ങൾക്ക് മുമ്പേ മുഖ്യമന്ത്രി ആകേണ്ടതായിരുന്നു ” എന്നാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിഞ്ചൊളിയിൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ…
Read Moreകുറ്റവാളികളായ മലയാളികളുടെ എണ്ണം നഗരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നു;23 കിലോ കഞ്ചാവുമായി 3 മലയാളികൾ കൂടി പിടിയിൽ;രണ്ടാഴ്ചക്കിടെ ലഹരിമരുന്നുമായി പിടിക്കപ്പെടുന്ന രണ്ടാമത്തെ മലയാളി സംഘം!
ബെംഗളൂരു : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് 3 മലയാളികൾ കൂടി പിടിയിലായി.ചെന്നങ്കരയിൽ നിന്നുള്ള ആരിഷ് കുമാർ ,കാവാലം സ്വദേശി ശ്യാംദാസ്, തിരുവനന്തപുരം സ്വദേശിയും കാക്കി നാട എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ജോൺ ജോൺ എന്നിവരാണ് സിറ്റി പോലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് . ഇവരിൽ നിന്ന് 23 കിലോ കഞ്ചാവ് പിടിച്ചെടുത്തു ഏകദേശ നല 4.66 ലക്ഷം രൂപ. http://bangalorevartha.in/archives/33875 കേരളം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി ടെക്കി കൾക്കും വിദ്യാർത്ഥികൾക്കും എത്തിക്കുകയായിരുന്നു ഇവരുടെ ജോലി. രഹസ്യവിവരം…
Read Moreമദ്യപിച്ച് സഹയാത്രികരെ ഉപദ്രവിച്ചു;മെട്രോ സുരക്ഷാ ജീവനക്കാർ പിൻതുടർന്നപ്പോൾ ശുചിമുറിയിൽ കയറി;അവിടെ നിന്ന് ജനൽ വഴി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി;ദാസറഹള്ളി മെട്രോ സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാളി യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു : ഈ നഗരത്തിൽ എത്തുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങ..ളായി കൂട്ടിയിട്ടുണ്ട്. അതേ സമയം തന്നെ നഗരത്തിൽ ഇതിലെ ചിലർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ എല്ലാ മലയാളികളേയും മോശം പേര് നൽകുന്ന വിധത്തിൽ ആണ്. കഴിഞ്ഞ ചൊവ്വാഴ്ച ദാസറഹള്ളി മെട്രോ സ്‌റ്റേഷനിൽ ഒരു യുവാവ് കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ മലയാളികളെ മൊത്തം ലജ്ജിപ്പിക്കുന്നതാണ്. മദ്യലഹരിക്ക് അടിമയായ സന്ദീപ് (23) പ്ലാറ്റ്ഫോമിൽ വച്ച് സഹയാത്രികരുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പിന്നീട് ശുചി മുറിയിൽ കയറുകയും ചെയ്തു, അവിടെ വച്ചും യാത്രക്കാരുമായി കശപിശഉണ്ടായി. സുരക്ഷാ ജീവനക്കാരൻ പിൻതുടർന്ന് വന്നതോടെ…
Read Moreതിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കന്യാസ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.
ബെംഗളൂരു :കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ സന്തോഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. മെയ് 9 ന് തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് വരികയായിരുന്ന സ്‌കാനിയ ബസ്സിലായിരുന്നു സംഭവം. യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. തമ്പാനൂർ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.
Read Moreസൂക്ഷിക്കുക! ട്രെയിനിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് മൊബൈൽ മോഷ്ടാക്കൾ സജീവം;ട്രെയിനിന്റെ വേഗത കുറയുമ്പോൾ പുറത്തു നിന്ന് വടികൊണ്ടടിച്ച് വീഴ്ത്തി മൊബൈൽ കൈക്കലാക്കുന്നു.
ബെംഗളൂരു : ട്രെയിനിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് നഗരത്തിൽ മൊബൈൽ മോഷ്ടാക്കൾ സജീവമാണ് എന്ന കാര്യമാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വാർത്ത. യശ്വന്ത്പുരയിൽ നിന്നും ബാന സവാടിക്കിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് മലയാളിയായ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് താഴെ കൊടുക്കുന്നു. “ബാംഗ്ലൂർ Banaswadi ക്കും yeswantapur നും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ ഡോറിന്റെ അടുത്ത് നിക്കുമ്പോ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരിൽ നിന്നും കേട്ടിരുന്നുവെങ്കിലും അതൊന്നും ഓര്മയില്ലാതെ…
Read More