ഇലക്ട്രോണിക് സിറ്റിയിൽ വച്ച് കാണാതായ മലയാളിയെ കണ്ടെത്തി.

ബെംഗളൂരു : ഇലക്ട്രോണിക്സിറ്റി നീലാദ്രി റോഡിന് സമീപം താമസിക്കുന്ന ശ്രീ ജി.കൃഷ്ണൻ കുട്ടി നായർ എന്ന മലയാളിയെ കണ്ടെത്തിയതായി അദ്ദേഹത്തിന്റെ മകൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച വാർത്ത പിൻവലിക്കുകയാണ്. https://m.facebook.com/story.php?story_fbid=2315226155165640&id=100000348332245

Read More

ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബുംറ!!

മുംബൈ: ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബുംറ! ഇത് പറഞ്ഞത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കി൦ഗ്സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയതിന് പിന്നാലെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജസപ്രീത് ബുംറയെ പ്രശംസിച്ചത്. ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ അവസാന ഓവറുകളിൽ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബുംറയെ വ്യത്യസ്തനാക്കുന്നതെന്നും താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പില്‍ ബുംറയുടെ പ്രകടനം ഇന്ത്യക്ക് എത്രത്തോളം മുതല്‍ക്കൂട്ടാകും എന്ന് കണക്കുകൂട്ടിയാണ് സച്ചിന്‍ ഇങ്ങനെ ഒരു…

Read More

വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ച കന്നഡ നടനെതിരെ 21 കാരിയുടെ പരാതി;പ്രശ്നം തുടങ്ങിയത് രണ്ടുപേരും ബന്ധപ്പെടുന്നത് യുവാവിന്റെ അമ്മ നേരിട്ട് കണ്ടതോടെ.

ബെംഗളൂരു: ഏതാനും ചില കന്നഡ ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ പി പ്രമോദ് കുമാര്‍ ഇരുപത്തൊന്നു വയസ്സുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. 2017 മുതല്‍ സൌഹൃദത്തില്‍ ഉള്ള യുവാവ്‌ പെണ്‍കുട്ടിയെ ഒഴിവാക്കുകയും വേറെ വിവാഹാലോചനയുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു.പെണ് കുട്ടിയുടെ കാളുകള്‍ എടുക്കാതെ ഇരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നു.തന്റെ അമ്മ അംഗീകരിക്കത്തതിനാല്‍ വിവാഹം ചെയ്യാന്‍ കഴിയില്ല എന്ന് ഒഴിഞ്ഞ് മാറുകയും ചെയ്തിരുന്നു.എന്നാല്‍ കഴിഞ്ഞ 10 ന് താനെ പിറന്നാള്‍ ആണ് എന്ന് അവകാശപെട്ടു യുവാവ്‌ യുവതിയെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയും…

Read More

സഖ്യസർക്കാരിനെ നിലനിർത്താൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് വിലയിരുത്തൽ

ബെംഗളൂരു: സംസ്ഥാനത്ത് സഖ്യസർക്കാരിനെ നിലനിർത്താൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് അവലോകനം നടത്തി. സിറ്റിങ് സീറ്റുകളായ ചിഞ്ചോളി, കുന്ദഗോൾ എന്നിവ നിലനിർത്താനായില്ലെങ്കിൽ വിമതനീക്കം കൂടുതൽ ശക്തമാകും. വിജയിക്കാനായാൽ വിമതർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള കരുത്തും പാർട്ടിക്ക് ലഭിക്കും. കോൺഗ്രസ് മുതിർന്ന നേതാക്കൾ രണ്ട് മണ്ഡലങ്ങളിലും ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ പ്രസ്താവന നടത്തിയ…

Read More

ഇനി വ്യാജ വിസ തടയാം; ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു!

അബുദാബി: കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) വ്യാജ വിസ തടയാനുള്ള സൗകര്യമുള്ളത്. എല്ലാ പ്രവാസികള്‍ക്കും ജോലി ലഭിച്ച് യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ വിസയും തൊഴില്‍ കരാറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം സഹായിക്കും. രേഖകള്‍ helpline@pbskuae.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് വേണ്ടത്. അധികൃതര്‍ അവ പരിശോധിച്ച് നിങ്ങളെ വിവരമറിയിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചുനാളുകൾക്ക്…

Read More

മീശയും ഹെയര്‍ സ്റ്റൈലും കൊള്ളില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതികള്‍!!

പബ്ജി കളിക്കാന്‍ സമ്മതിച്ചില്ല, ഭക്ഷണം വാങ്ങാന്‍ മറന്നു, കുളിച്ചില്ല ഇങ്ങനെ നീളുന്നു ഈയിടെയായി വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍. വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹ മോചനം ആവശ്യപ്പെട്ടവരും മൂന്ന് ദിവസത്തിനുള്ളില്‍ വിവാഹ മോചനം നേടിയവരുമുണ്ട്. വിചിത്രമായ വിവാഹ മോചന വാര്‍ത്തകള്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ ഭോപ്പാലില്‍ യുവതികള്‍ നല്‍കിയ വിവാഹ മോചന അപേക്ഷയാണ്. ഭര്‍ത്താക്കന്മാരുടെ ഹെയര്‍ സ്റ്റൈലാണ് ഇവിടെ വിവാഹ മോചനത്തിനുള്ള കാരണം!! ഭര്‍ത്താവ് തന്‍റെ മുടി പോണിടെയ്ല്‍ സ്റ്റൈലില്‍ കെട്ടിവയ്ക്കുന്നതാണ് ഒരു യുവതി വിവാഹ മോചനം ആവശ്യപ്പെടാനുള്ള കാരണം. ബ്രാഹ്മണ കുടുംബത്തിലെ അംഗമായ യുവാവ് തന്‍റെ മാതാപിതാക്കളുടെ…

Read More

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്;ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം.

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ  പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം. സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും…

Read More

കഥയിൽ വീണ്ടും ട്വിസ്റ്റ്! ബി.ജെ.പി എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാറുണ്ടാക്കാനുള്ള സമാന്തര നീക്കവുമായി സിദ്ധരാമയ്യ?

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധിമാനും കൗശലക്കാരനുമായ രാഷ്ട്രീയ നേതാവ് ആരാണ് ?ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയ നേതാവോ ? എതിർ ചേരിയിലെ അണികൾ പോലും അംഗീകരിച്ച് തരും അത് സിദ്ധരാമയ്യയാണ് എന്ന സത്യം. അല്ലെങ്കിൽ ജെ ഡി എസ് വിട്ട് നിറയെ നേതാക്കളുള്ള കോൺഗ്രസിൽ എത്തി 3 വർഷത്തിനുള്ളിൽ പുതിയ പാർട്ടിയുടെ പ്രതിനിധിയായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വേറെ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്കാരൻ ഉണ്ടോ ?ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ മന്ത്രി ആവേണ്ട വ്യക്തി ഡോ: ജി പരമേശ്വര തന്റെ സുരക്ഷിതമണ്ഡലത്തിൽ തോൽവി അറിഞ്ഞത്…

Read More

സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സിന്റെ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ തീരുമാനമായില്ല.

ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സിന്റെ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ തീരുമാനമായില്ല. മെഡിക്കൽ ബിരുദ കോഴ്‌സിന്റെ ഫീസ് 15 ശതമാനം വർധിപ്പിക്കണമെന്നായിരുന്നു കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം. മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനനടപടി പൂർത്തിയായശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞവർഷം എം.ബി.ബി.എസ്. ഫീസ് എട്ടുശതമാനം വർധിപ്പിച്ച സാഹചര്യത്തിൽ ഇത്തവണ ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ജൂലായ് ആദ്യവാരത്തോടെ തീരുമാനമെടുക്കാമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കോളേജ് മാനേജ്‌മെന്റുകളെ അറിയിച്ചത്. കഴിഞ്ഞവർഷം പത്തുശതമാനം ഫീസ് വർധന സർക്കാർ അംഗീകരിച്ചെങ്കിലും…

Read More

പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ സഹോദരനുമായ രേവണ്ണയുടെ എസ്കോർട്ട് വാഹനത്തിൽ നിന്നും രേഖകളില്ലാതെ പണം പിടിച്ചെടുക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു.

ബെംഗളൂരു : ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പൊതുമരാമത്ത് മന്ത്രി ദേവസേനയുടെ എസ്കോർട്ട് വാഹനത്തിൽ നിന്നും രേഖകളില്ലാതെ 1.2 ലക്ഷം രൂപ ഹാസനിലെ നരസിപുര പോലീസ് പിടിച്ചെടുത്ത വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു. രേവണ്ണയുടെ മകൻ ആയ പ്രജ്വൽ ആണ് ആ ഹാസനിൽ ജെഡിഎസ് നായി തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് വീഡിയോ ക്ലിപ്പ് മായ്ച്ചുകളഞ്ഞതായി അറിഞ്ഞത്.

Read More