ഇനി വ്യാജ വിസ തടയാം; ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു!

അബുദാബി: കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) വ്യാജ വിസ തടയാനുള്ള സൗകര്യമുള്ളത്.

എല്ലാ പ്രവാസികള്‍ക്കും ജോലി ലഭിച്ച് യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ വിസയും തൊഴില്‍ കരാറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം സഹായിക്കും. രേഖകള്‍ helpline@pbskuae.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് വേണ്ടത്. അധികൃതര്‍ അവ പരിശോധിച്ച് നിങ്ങളെ വിവരമറിയിക്കും.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചുനാളുകൾക്ക് മുൻപേ യുഎഇയിലേക്ക് വ്യാജ തൊഴില്‍ വിസകള്‍ നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 പേരെയാണ് ഇവര്‍ വ്യാജ വിസകള്‍ നല്‍കി യുഎഇയിലെത്തിച്ചത്. യുഎഇയില്‍ എത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരിച്ചയച്ചു.

യുഎഇ സര്‍ക്കാറിന്റെ വെബ്സൈറ്റായ https://amer.gdrfad.gov.ae/visa-inquiry വഴിയും വിസയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയും. വിസയുടെ കാര്യത്തില്‍ സംശയമുള്ളവര്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts