നഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ബെംഗളൂരു: നഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. ബുധനാഴ്ച വൈകീട്ടോടെ പെയ്ത മഴയിൽ ബാനസവാടി, ബനശങ്കരി തുടങ്ങിയ പ്രദേശങ്ങളിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

ട്രിനിറ്റിയിലെ ലിഡോമാളിനുമുന്നിൽ അറ്റകുറ്റപ്പണിക്കായി നിർമിച്ച ഇരുമ്പ്‌ സ്ട്രക്‌ചർ തകർന്നുവീണു. പരിസരത്ത് നിർത്തിയിരുന്ന കാറുകൾക്കും തൊട്ടടുത്ത കടയ്ക്കും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ബി.ടി.എം. ലേഔട്ടിലും കോറമംഗലയിലും റോഡിലേക്ക് മരം ഒടിഞ്ഞുവീണു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

രാവിലെ 33 മുതൽ 37 ഡിഗ്രിവരെ അനുഭവപ്പെട്ട ചൂട് വൈകീട്ട് മഴപെയ്തതോടെ 26 ഡിഗ്രിമുതൽ 28 ഡിഗ്രി വരെയായി കുറഞ്ഞു. ഹാസൻ, രാമനഗര, മാണ്ഡ്യ, ചിക്കബെല്ലാപുര തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts