“ഗോഡ്‌സെ രാജ്യസ്‌നേഹി!!” ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍… കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍. ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണ്. ബിജെപി നേതാക്കള്‍ പറയുന്നു, രാഷ്ട്രപിതാവിനെ കൊന്നവര്‍ രാജ്യസ്‌നേഹികളെന്ന്, രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഹേമന്ദ് കര്‍ക്കറെയെപ്പോലുള്ളവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപെടുന്നു.. കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജെവാല. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നുമായിരുന്നു സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു. ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശത്തോട്…

Read More

ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയും താമസിച്ച ഹോട്ടലുകളിൽ റെയ്ഡ്; ഒന്നും കണ്ടെത്താനാവാതെ ആദായനികുതി വകുപ്പ്!

ബെംഗളൂരു: കോൺഗ്രസ്, ദൾ നേതാക്കൾ താമസിച്ച ഹോട്ടലുകളിൽ വ്യാപക റെയ്ഡ്. ഒന്നും കണ്ടെത്താനാവാതെ ആദായനികുതി വകുപ്പ്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ നേതാക്കളെ നോട്ടമിട്ട് അവർ താമസിച്ച ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കോൺഗ്രസും ബി. ജെ.പി.യും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കുന്ദ്‌ഗോളിലും ചിഞ്ചോളിയിലും വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കുന്നതായ പരാതി ശക്തമായ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി. ഹുബ്ബള്ളിയിൽ മന്ത്രി ഡി.കെ. ശിവകുമാറും നേതാക്കളും താമസിച്ച ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി എച്ച്.ഡി.…

Read More

സംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ!

ബെംഗളൂരു: സംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ജൂൺ അവസാനത്തോടെ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ. പദ്ധതിക്കായി ബെംഗളൂരുവിലും ഹുബ്ബള്ളിയിലും കേന്ദ്രങ്ങളുണ്ടാകുമെന്നും രണ്ട് വിമാനങ്ങളാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷത്തേക്കുള്ള പദ്ധതിക്കായി കരാർ വിളിച്ചിട്ടുണ്ടെന്നും 88 കോടി രൂപയാണ് ചെലവായി സർക്കാർ കണക്കാക്കിയിരിക്കുന്നതെന്നും ഗ്രാമവികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മുൻവർഷങ്ങളിൽ ഓഗസ്റ്റിലായിരുന്നു ക്ലൗഡ് സീഡിങ് നടത്തിയിരുന്നത്. അപ്പോഴേക്കും മൺസൂൺ ഏതാണ്ട് അവസാനിച്ചിരിക്കും. ഈ അവസ്ഥ ഒഴിവാക്കാനാണ് ഇത്തവണ ജൂണിൽ ക്ലൗഡ് സീഡിങ് നടത്തുന്നത്. വരൾച്ച സംബന്ധിച്ച്…

Read More

ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് 13 പവൻ സ്വർണ്ണവും 5 ലക്ഷം രൂപയും കാറും കവർന്നു;എം.ബി ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ 4 പേര്‍ക്കെതിരെ കേസ്.

ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. കർണാടക സ്വ​ദേശി മധു വരസയുടെ പണവും സ്വർണവും കാറുമാണ് തട്ടിയെടുക്കപ്പെട്ടത്. മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ നാല് പേരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സുഹൃത്താണ് മധു വരസ. മലപ്പുറത്ത് എത്തിച്ച മധു വരസയെ എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കിൽ ബന്ദിയാക്കിയാണ് സംഘം മോഷണം നടത്തിയത്. തട്ടിയെടുത്ത കാർ…

Read More

മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി 200 കോടിയില്‍ എത്തുന്ന ആദ്യ ചിത്രമായി “ലൂസിഫര്‍”.

മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ നേട്ടം കൈവരിച്ച് ലൂസിഫർ. നൂറുകോടി മേനിയെല്ലാം പഴംകഥയാക്കി 200 കോടി ക്ലബിൽ പ്രവേശിച്ചാണ് ലൂസിഫർ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read More

‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു!! നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ.

സാന്‍ഫ്രാന്‍സിസ്‌കോ: ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ. ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ യുഎസ് നഗരമാണ് സാന്‍ഫ്രാന്‍സിസ്‌കോ. ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നെന്നും  അത് സ്വകാര്യതക്കും സുരക്ഷിതത്വത്തിനും ഭീഷണിയാവുന്നുവെന്നും ചൂണ്ടികാട്ടിയാണ് നടപടി. സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തീരുമാനം. ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിര്‍മ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം. നിരവധി പേര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും…

Read More

പ്രധാനമന്ത്രി സ്ഥാനം നിര്‍ബന്ധമില്ല;മോദി അധികാരത്തില്‍ എത്തുന്നത്‌ തടയുകയാണ് ലക്‌ഷ്യം;തോല്‍ക്കുമോ എന്ന ഭയം”കോണ്‍ഗ്രസുകാരുടെ ഭാവി പ്രധാനമന്ത്രി”യെ ബാധിച്ച് തുടങ്ങിയോ?

ഡല്‍ഹി :ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്. എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. സഖ്യനീക്കങ്ങളിൽ ചലനമുണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാൽ അത് കോൺഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല – ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിന്‍റെ മുതിർന്ന…

Read More

രോഗിയെ നേരിട്ട് കാണാതെ ഓൺലൈൻ ചികിത്സ!! എതിർപ്പുമായി കർണാടക മെഡിക്കൽ കൗൺസിൽ രംഗത്ത്.

ബെംഗളൂരു: രോഗിയെ നേരിട്ട് കാണാതെ ഓൺലൈൻ ചികിത്സ!! എതിർപ്പുമായി കർണാടക മെഡിക്കൽ കൗൺസിൽ (കെ.എം.സി.) രംഗത്ത്. ഡോക്ടർ രോഗിയെ നേരിട്ട് കാണാതെ ചികിത്സ നിർദേശിക്കുന്നത് മെഡിക്കൽ ധാർമികതയ്ക്ക് ചേർന്നതല്ലെന്നും മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി. ഓൺലൈനിലൂടെയുള്ള ചികിത്സാനടപടികൾ രോഗിയുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അത് സങ്കീർണാവസ്ഥയ്ക്ക് കാരണമാകുമെന്നും കെ.എം.സി. ഓൺലൈൻവഴിയുള്ള ഡോക്ടർമാരുടെ സേവനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനെതിരേ കെ.എം.സി. രംഗത്തെത്തിയത്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെയാണോ ഓൺലൈൻ വൈദ്യപരിശോധനയെന്നറിയാൻ ബെംഗളൂരു ഡെർമറ്റോളജിക്കൽ സൊസൈറ്റിയാണ് (ബി.ഡി.എസ്.) കർണാടക മെഡിക്കൽ കൗൺസിലിന് കത്തെഴുതിയത്. നിലവിൽ ഓൺലൈൻ വൈദ്യപരിശോധനയ്ക്ക് കെ.എം.സി.യുടെ പ്രത്യേക നിയമങ്ങളില്ല.…

Read More

നഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ബെംഗളൂരു: നഗരത്തെ തണുപ്പിച്ച് വേനൽമഴ തുടരുന്നു; രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. ബുധനാഴ്ച വൈകീട്ടോടെ പെയ്ത മഴയിൽ ബാനസവാടി, ബനശങ്കരി തുടങ്ങിയ പ്രദേശങ്ങളിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. ട്രിനിറ്റിയിലെ ലിഡോമാളിനുമുന്നിൽ അറ്റകുറ്റപ്പണിക്കായി നിർമിച്ച ഇരുമ്പ്‌ സ്ട്രക്‌ചർ തകർന്നുവീണു. പരിസരത്ത് നിർത്തിയിരുന്ന കാറുകൾക്കും തൊട്ടടുത്ത കടയ്ക്കും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ബി.ടി.എം. ലേഔട്ടിലും കോറമംഗലയിലും റോഡിലേക്ക് മരം ഒടിഞ്ഞുവീണു. രാവിലെ 33 മുതൽ 37 ഡിഗ്രിവരെ അനുഭവപ്പെട്ട ചൂട് വൈകീട്ട് മഴപെയ്തതോടെ 26 ഡിഗ്രിമുതൽ 28…

Read More

സിദ്ധരാമയ്യക്കെതിരെ ഖർഗെ ക്യാമ്പിനെ സുഖിപ്പിച്ച് കുമാരസ്വാമിയുടെ മറുതന്ത്രം;”ഖർഗെ വളരെ മുൻപേ മുഖ്യമന്ത്രി ആകേണ്ടയാൾ”

ബെംഗളൂരു : സിദ്ധരാമയ്യയിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെ കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖർഗയെ സുഖിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മറുതന്ത്രം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി അനുയായികൾ മുന്നോട്ട് വരികയും തിരശീലക്ക് പിന്നിൽ ചരട് വലികൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഇങ്ങനെ ഒരു നീക്കം. കേന്ദ്ര നേതൃത്വവുമായി അടുത്തു ബന്ധമുള്ള ലോകസഭാ പ്രതിപക്ഷ നേതാവായ ” ഖർഗേ വർഷങ്ങൾക്ക് മുമ്പേ മുഖ്യമന്ത്രി ആകേണ്ടതായിരുന്നു ” എന്നാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിഞ്ചൊളിയിൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ…

Read More
Click Here to Follow Us