സംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ!

ബെംഗളൂരു: സംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ജൂൺ അവസാനത്തോടെ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ. പദ്ധതിക്കായി ബെംഗളൂരുവിലും ഹുബ്ബള്ളിയിലും കേന്ദ്രങ്ങളുണ്ടാകുമെന്നും രണ്ട് വിമാനങ്ങളാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടുവർഷത്തേക്കുള്ള പദ്ധതിക്കായി കരാർ വിളിച്ചിട്ടുണ്ടെന്നും 88 കോടി രൂപയാണ് ചെലവായി സർക്കാർ കണക്കാക്കിയിരിക്കുന്നതെന്നും ഗ്രാമവികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

മുൻവർഷങ്ങളിൽ ഓഗസ്റ്റിലായിരുന്നു ക്ലൗഡ് സീഡിങ് നടത്തിയിരുന്നത്. അപ്പോഴേക്കും മൺസൂൺ ഏതാണ്ട് അവസാനിച്ചിരിക്കും. ഈ അവസ്ഥ ഒഴിവാക്കാനാണ് ഇത്തവണ ജൂണിൽ ക്ലൗഡ് സീഡിങ് നടത്തുന്നത്.

വരൾച്ച സംബന്ധിച്ച് സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണർമാരുമായും ജില്ലാ പഞ്ചായത്ത് സി.ഇ.ഒ.മാരുമായും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമാണ് കൃഷ്ണബൈര ഗൗഡ ഈ കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us