‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു!! നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ.

സാന്‍ഫ്രാന്‍സിസ്‌കോ: ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോ. ‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ യുഎസ് നഗരമാണ് സാന്‍ഫ്രാന്‍സിസ്‌കോ.

‘ഫേസ് റെക്കഗ്നിഷന്‍’ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നെന്നും  അത് സ്വകാര്യതക്കും സുരക്ഷിതത്വത്തിനും ഭീഷണിയാവുന്നുവെന്നും ചൂണ്ടികാട്ടിയാണ് നടപടി.

സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തീരുമാനം. ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിര്‍മ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

നിരവധി പേര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. സമൂഹത്തിന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അംഗീകരിക്കാനും മനസ് കാണിച്ച സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡിന് നന്ദി അറിയിക്കുന്നതായി ഒരു കൂട്ടം ആളുകള്‍ പറയുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയെടുത്ത ഈ തീരുമാനം മറ്റ് രാജ്യങ്ങള്‍ക്ക് പ്രചോദനമാകണമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഫേസ് റെക്കഗ്നിഷന്‍ പോലെയൊരു സാങ്കേതിക വിദ്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മണ്ടത്തരമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts