ബെംഗളൂരു :മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെ. ഗാന്ധി വധം ന്യായീകരിക്കാനാകില്ല. തന്റെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ മുതൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗോഡെസെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന ട്വീറ്റ് ബിജെപി എം പി നളിൻ കുമാർ കട്ടീലും തന്‍റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു…
Read MoreMonth: May 2019
മെട്രോ സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് ചികിൽസാ സഹായം തേടുന്നു.
ബെംഗളൂരു : ദാസറഹള്ളിയിലെ നമ്മ മെട്രോ സ്റ്റേഷനിൽ നിന്ന് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിൽസാ സഹായം തേടുന്നു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കൂ;ഒരു കോടി രൂപ സമ്മാനമായി നേടൂ!
ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്ന ജ്യോതിഷികൾക്ക് ഒരു കോടി രൂപ സമ്മാനം, വാഗ്ദാനവും വെല്ലുവിളിയുമായി കർണാടകയിലെ പുരോഗമന വാദികളുടെ സംഘടനയായ അഖില കർണാടക വിചാര വാദികള സംഘമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പാർട്ടികൾക്ക് ലഭിക്കുന്ന സീറ്റ് ,വിജയിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പേരും മണ്ഡലവും കർണാടകയിലെ 28 മണ്ഡലങ്ങളിലെ വിജയികൾ എന്നിവയാണ് പ്രവചിക്കേണക്ക്. മൽസരിക്കാൻ താൽപര്യമുള്ളവർ 10000 രൂപ കെട്ടി വക്കണം, പ്രവചനം ശരിയായാൽ സമ്മാനത്തുകയോടൊപ്പം കെട്ടിവച്ച തുകയും തിരിച്ച് നൽകും ഒന്നിലധികം…
Read Moreകർണാടക പേലീസിന്റെ തൊപ്പിയുടെ തണുപ്പിലേക്ക് ലക്നൗ പോലീസ്.
ബെംഗളൂരു : കർണാടക പോലീസിന്റെ കൗബോയ് തൊപ്പി മാതൃകയാക്കാൻ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ പോലീസ്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ വർഷങ്ങളായി ഉപയോഗിക്കുന്ന കമ്പിളി തൊപ്പി ധരിക്കുന്നത് പോലീസുകാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ആദ്യഘട്ടത്തിൽ ട്രാഫിക് പോലീസുകാർക്കാണ് ഈ തൊപ്പി ലഭിക്കുക.ലക്നൗ ട്രാഫിക് അഡീഷണൽ കമ്മീഷണർ’ പൂർണേന്ദു സിംഗ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയെ പര്യാടനത്തിന് ശേഷമാണ് കർണാടക പോലീസിന്റെ തൊപ്പിക്ക് നറുക്ക് വീണത്. ഈ തൊപ്പി പരുത്തി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് അത് കൊണ്ട് കൂടുതൽ വായുസഞ്ചാരം ലഭിക്കും.
Read Moreനഗരത്തിലെ മലയാളികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം തേടി രണ്ട് സംസ്ഥാനങ്ങളുടെയും മന്ത്രിമാർ തമ്മിലുള്ള ചർച്ച ഉടൻ.
ബെംഗളൂരു : കർണാടകയിലെ മലയാളികൾ നേരിടുന്ന യാത്രാപ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇരു സംസ്ഥാനത്തെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഒരുമിച്ച് പ്രർത്തിക്കണമെന്ന് കാരാട്ട് റസാഖ് എം എൽ എ ആവശ്യപ്പെട്ടു. കർണാടക ഗതാഗത മന്ത്രി ഡി.സി. തമണ്ണയുമായി ഇത് സംബന്ധിച്ച ചർച്ച നടത്തി. കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി തമണ്ണ ഫോണിൽ സംസാരിച്ചു. ഇരു സംസ്ഥാനങ്ങളിലേയും ഗതാഗത മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ തന്റെ തിരുവനന്തപുരത്ത് ചേരുമെന്ന് എം എൽ എ അറിയിച്ചു.
Read Moreഹോപ്കോംസിന്റെ മാമ്പഴ ചക്കപ്പഴ മേള ഇന്ന് ഹഡ്സൺ സർക്കിളിൽ ആരംഭിക്കും.
ബെംഗളൂരു :കർണാടകയിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ഹോപ്പ്കോംസിന്റെ മാമ്പഴ ചക്കപ്പഴ മേള ഇന്ന് ഹഡ്സൺ സർക്കിളിലെ ഹോപ്കോംസ് ആസ്ഥാനത്ത് ആരംഭിക്കും. കർണാടകയിലെ വിവിധ തോട്ടങ്ങളിലെ 20 ഇനത്തിലധികം മാമ്പഴങ്ങൾ വിൽപനക്ക് ഉണ്ടാകും. വിലയിൽ 10% കിഴിവ് ഉണ്ടാകുമെന്ന് ഹോപ് കോം സ് എം ഡി ബി.എൻ പ്രസാദ് അറിയിച്ചു
Read More“ഗോഡ്‌സെ രാജ്യസ്‌നേഹി!!” ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍… കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍. ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണ്. ബിജെപി നേതാക്കള്‍ പറയുന്നു, രാഷ്ട്രപിതാവിനെ കൊന്നവര്‍ രാജ്യസ്‌നേഹികളെന്ന്, രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഹേമന്ദ് കര്‍ക്കറെയെപ്പോലുള്ളവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപെടുന്നു.. കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നുമായിരുന്നു സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു. ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശത്തോട്…
Read Moreഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയും താമസിച്ച ഹോട്ടലുകളിൽ റെയ്ഡ്; ഒന്നും കണ്ടെത്താനാവാതെ ആദായനികുതി വകുപ്പ്!
ബെംഗളൂരു: കോൺഗ്രസ്, ദൾ നേതാക്കൾ താമസിച്ച ഹോട്ടലുകളിൽ വ്യാപക റെയ്ഡ്. ഒന്നും കണ്ടെത്താനാവാതെ ആദായനികുതി വകുപ്പ്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ നേതാക്കളെ നോട്ടമിട്ട് അവർ താമസിച്ച ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കോൺഗ്രസും ബി. ജെ.പി.യും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കുന്ദ്‌ഗോളിലും ചിഞ്ചോളിയിലും വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കുന്നതായ പരാതി ശക്തമായ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി. ഹുബ്ബള്ളിയിൽ മന്ത്രി ഡി.കെ. ശിവകുമാറും നേതാക്കളും താമസിച്ച ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി എച്ച്.ഡി.…
Read Moreസംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ!
ബെംഗളൂരു: സംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ജൂൺ അവസാനത്തോടെ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ. പദ്ധതിക്കായി ബെംഗളൂരുവിലും ഹുബ്ബള്ളിയിലും കേന്ദ്രങ്ങളുണ്ടാകുമെന്നും രണ്ട് വിമാനങ്ങളാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷത്തേക്കുള്ള പദ്ധതിക്കായി കരാർ വിളിച്ചിട്ടുണ്ടെന്നും 88 കോടി രൂപയാണ് ചെലവായി സർക്കാർ കണക്കാക്കിയിരിക്കുന്നതെന്നും ഗ്രാമവികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മുൻവർഷങ്ങളിൽ ഓഗസ്റ്റിലായിരുന്നു ക്ലൗഡ് സീഡിങ് നടത്തിയിരുന്നത്. അപ്പോഴേക്കും മൺസൂൺ ഏതാണ്ട് അവസാനിച്ചിരിക്കും. ഈ അവസ്ഥ ഒഴിവാക്കാനാണ് ഇത്തവണ ജൂണിൽ ക്ലൗഡ് സീഡിങ് നടത്തുന്നത്. വരൾച്ച സംബന്ധിച്ച്…
Read Moreബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് 13 പവൻ സ്വർണ്ണവും 5 ലക്ഷം രൂപയും കാറും കവർന്നു;എം.ബി ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ 4 പേര്‍ക്കെതിരെ കേസ്.
ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. കർണാടക സ്വദേശി മധു വരസയുടെ പണവും സ്വർണവും കാറുമാണ് തട്ടിയെടുക്കപ്പെട്ടത്. മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ നാല് പേരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സുഹൃത്താണ് മധു വരസ. മലപ്പുറത്ത് എത്തിച്ച മധു വരസയെ എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കിൽ ബന്ദിയാക്കിയാണ് സംഘം മോഷണം നടത്തിയത്. തട്ടിയെടുത്ത കാർ…
Read More