മദ്യപിച്ച് സഹയാത്രികരെ ഉപദ്രവിച്ചു;മെട്രോ സുരക്ഷാ ജീവനക്കാർ പിൻതുടർന്നപ്പോൾ ശുചിമുറിയിൽ കയറി;അവിടെ നിന്ന് ജനൽ വഴി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി;ദാസറഹള്ളി മെട്രോ സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാളി യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : ഈ നഗരത്തിൽ എത്തുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങ..ളായി കൂട്ടിയിട്ടുണ്ട്. അതേ സമയം തന്നെ നഗരത്തിൽ ഇതിലെ ചിലർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ എല്ലാ മലയാളികളേയും മോശം പേര് നൽകുന്ന വിധത്തിൽ ആണ്.

കഴിഞ്ഞ ചൊവ്വാഴ്ച ദാസറഹള്ളി മെട്രോ സ്‌റ്റേഷനിൽ ഒരു യുവാവ് കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ മലയാളികളെ മൊത്തം ലജ്ജിപ്പിക്കുന്നതാണ്.

മദ്യലഹരിക്ക് അടിമയായ സന്ദീപ് (23) പ്ലാറ്റ്ഫോമിൽ വച്ച് സഹയാത്രികരുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പിന്നീട് ശുചി മുറിയിൽ കയറുകയും ചെയ്തു, അവിടെ വച്ചും യാത്രക്കാരുമായി കശപിശഉണ്ടായി.

സുരക്ഷാ ജീവനക്കാരൻ പിൻതുടർന്ന് വന്നതോടെ ശുചി മുറിയുടെ ജനലിലൂടെ അടുത്ത ഹൗസ് കീപ്പിംഗ് മുറിയിലേക്ക് കടക്കുകയും താഴെക്ക് ചാടുകയുമായിരുന്നു.

ഒന്നാം നിലയിൽ നിന്ന് എകദേശം 25 മീറ്റർ ഉയരത്തിൽ നിന്ന് ചാടിയതിനാൽ പരിക്ക് പറ്റുകയും രക്തമൊലിപ്പിച്ച രീതിയിൽ അവിടെ കിടക്കുകയും ചെയ്തു, ആരും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല ഏകദേശം അര മണിക്കൂറിന് ശേഷം ഹൊയ്സാല പോലീസ് എത്തി യുവാവിനെ അടുത്തുള്ള സപ്ത ഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, പ്രാഥമിക ചികിൽസക്ക് ശേഷം സന്ദീപിനെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റ്, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ലഹരിമരുന്നു പോലുള്ള ഒരു ദ്രാവക പദാർത്ഥം യുവാവ് ശുചിമുറിയിൽ വച്ച് കുടിക്കുന്നത് കണ്ടതിനാലാണ് തങ്ങൾ പിൻതുടർന്നത് എന്ന് സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചു.

+2 വിന് പാതിയിൽ പഠനം നിർത്തുകയും കുറച്ച് കാലം ഗൾഫിൽ ജോലി നോക്കുകയും ചെയ്തിരുന്നു സന്ദീപ്, സഹോദരിയുടെ വിവാഹത്തിനായി 2018 ൽ നാട്ടിലെത്തിയതിന് ശേഷം തിരിച്ച് പോയിട്ടില്ല.

തങ്ങൾ ദിവസ വേതനത്തിന് ഫാക്ടറി ജോലി ചെയ്യുന്നവരാണ് ,മകന്റെ ചികിൽസക്ക് നൽകാൻ പണം തങ്ങളുടെ കയ്യിലില്ലെന്ന് സന്ദീപിന്റെ അമ്മ അറിയിച്ചു, പിതാവ് ഓമനക്കുട്ടൻ ഫോണിൽ അറിയിച്ചത് വഴിയാണ് താൻ വാർത്ത അറിഞ്ഞത് എന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us