ബെംഗളൂരു : ട്രെയിനിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് നഗരത്തിൽ മൊബൈൽ മോഷ്ടാക്കൾ സജീവമാണ് എന്ന കാര്യമാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വാർത്ത.
യശ്വന്ത്പുരയിൽ നിന്നും ബാന സവാടിക്കിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് മലയാളിയായ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് താഴെ കൊടുക്കുന്നു.
“ബാംഗ്ലൂർ Banaswadi ക്കും yeswantapur നും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ ഡോറിന്റെ അടുത്ത് നിക്കുമ്പോ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരിൽ നിന്നും കേട്ടിരുന്നുവെങ്കിലും അതൊന്നും ഓര്മയില്ലാതെ പുറത്തു എന്തോ കണ്ടപ്പോൾ അത് ഫോട്ടോ എടുക്കാനായി ഡോറിന്റെ അടുത്ത് പോയതായിരുന്നു… അന്നേരം പുറത്തു നിന്നുള്ള മൂന്നാല് ചെക്കന്മാരിൽ ഒരുവൻ നല്ല ഒരു വടി കൊണ്ട് എന്റെ മൊബൈൽ ലക്ഷ്യമാക്കി അടിക്കുന്നു… ഭാഗ്യത്തിന് മൊബൈലിൽ കൊണ്ടില്ല… but കഴുത്തിൽ നല്ലൊരു അടി കൊണ്ടു ?…?മൊബൈൽ തട്ടിപറിക്കൽ ആയിരുന്നു അവന്മാരുടെ ഉദ്ദേശം .. soo….. ഇതുപോലുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ ഡോർ ന്റെ അടുത്ത് നിക്കുമ്പോ ശ്രദിക്കുക കൂട്ടുകാരെ..
( NB : ഈ അവസരത്തിലും അവരുടെ ഫോട്ടോ എടുത്ത മനസ്സിനെ കുറിച്ചൊന്നും ആരും അഭിനനന്ദിക്കണമെന്നില്ല… അബദ്ധത്തിൽ കിട്ടിയതാണ് ?…ഇന്നലെയാണ് സംഭവം നടന്നതെങ്കിലും ഇപ്പൊ ഗാലറി തുറന്നു നോക്കിയപ്പോഴാണ് ഞാനും ഈ ഫോട്ടോ കാണുന്നത് ) ”