തിരുവനന്തപുരം: അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനായി ജര്‍മ്മനിയിലെ ഹംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയിലാണ് അനന്തപുരിയ്ക്ക് ഈ നേട്ടം. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് തിരുവനന്തപുരം നേടിയത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുളള കാലയളവില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ക്രൈസ്റ്റ് ചര്‍ച്ചാണ് വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. എന്തായാലും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍…
Read MoreMonth: May 2019
മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.
ബെംഗളൂരു : മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.ഇന്നലെ രാത്രി മജസ്റ്റിക് ഭാഗത്ത് മെട്രോ ടണലിന് സമീപത്ത് കൂടി നടക്കുകായിരുന്ന ശശിധര്‍,യെദുവീര്‍ എന്നിവരെ ആണ് സിറ്റി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹുബ്ബള്ളി ,ചാമരാജ് നഗര്‍ സ്വദേശികള്‍ ആയ ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഈ മാസമാദ്യം ഇതേ മെട്രോ സ്റ്റേഷനില്‍ പരിശോധനക്ക് വിധേയമാകാന്‍ തയ്യാറാകാതെ രാജസ്ഥാന്‍ സ്വദേശി കൂടുതല്‍ ആശങ്കകള്‍ സൃഷ്ട്ടിച്ചിരുന്നു.
Read Moreകള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും
ബെംഗളൂരു: വിജയനഗറിൽ കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും. വ്യാഴാഴ്ച രാവിലെ വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പഞ്ചാബ് ഫരിദ്‌കോട്ട് സ്വദേശി സുഖ്‌വിന്ദർ സിങ്ങാണ് മരിച്ചത്. ഹെബ്ബാൾ റിങ് റോഡിലെ എസ്.വി. അപ്പാർട്ട്‌മെന്റിന് സമീപത്തുവെച്ച് വിജയനഗർ എസ്.ഐ. കുമാർ പ്രതിയെ വെടിവെക്കുകയായിരുന്നു. സി.ഐ.ഡി. അന്വേഷണത്തോടൊപ്പം ദേശീയ, സംസ്ഥാന മനുഷ്യാവകാശകമ്മിഷനുകളും സംഭവം അന്വേഷിക്കും. നിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന സുഖ്‌വിന്ദും അനുയായികളും പഴയ നോട്ടിന്റെ ‘സെക്യൂരിറ്റി ത്രെഡ്’ ഉപയോഗിച്ച് കള്ളനോട്ടുകൾ നിർമിക്കുന്നതിനുവേണ്ടിയായിരുന്നു നിരോധിച്ച നോട്ടുകൾ ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിജയനഗരയിലായിരുന്നു സംഘം താമസിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ…
Read Moreഗൃഹാതുരത്വത്തിലേക്ക് ഒരു തിരിച്ചു പോക്ക്;മജസ്റ്റിക് കെമ്പെഗൌഡ ബസ് ടെര്‍മിനലിനെ കുറിച്ചുള്ള നിറമുള്ള ഓര്‍മകളും,ചിത്രങ്ങളും പങ്കുവക്കൂ,കിടിലന്‍ സമ്മാനം നേടൂ;ബസ് ടെര്‍മിനലിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം..
ബെംഗളൂരു: മജസ്റ്റിക് കെമ്പെഗൌഡ ബസ് ടെര്‍മിനലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കിടിലന്‍ മത്സരം ഒരുക്കി കെ എസ് ആര്‍ ടി സി.ബെംഗളൂരു നഗരശില്‍പ്പിയായ കെമ്പെഗൌഡയുടെ പേരിലുള്ള ബസ് ടെര്‍മിനലിനെ കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവക്കാനുള്ള അവസരം ആണി ഇവിടെ ഒരുക്കിയിരിക്കുന്നത്. കഥകള്‍,അനുഭവക്കുറിപ്പുകള്‍,പഴയകാല ചിത്രങ്ങള്‍ എന്നിവ മേയ് 25 ന് മുന്‍പ് അയക്കണം.വിജയികള്‍ക്ക് കര്‍ണാടക ആര്‍ ടി സിയുടെ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് ആയ അമ്പാരി ഡ്രീം ക്ലാസ്സില്‍ സൌജന്യ യാത്രചെയ്യാനുള്ള അവസരം ലഭിക്കും. ജേതാക്കളുടെ ഇഷ്ട്ടതിന് അനുസരിച്ച് പൂനെ,ഏറണാകുളം,വിജയവാഡ,സെകാന്തരബാദ് എന്നിവിടങ്ങളിലേക്ക് മടക്കയാത്ര ഉള്‍പ്പെടെ…
Read Moreപതിനെട്ടാംപടിയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ..
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പതിനെട്ടാംപടിയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘തൂമഞ്ഞ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ് ബൂക്കിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ലോറന്‍സിന്‍റെ വരികള്‍ക്ക് പ്രശാന്ത് പ്രഭാകറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന…
Read Moreബി.ജെ.പി. നേതാക്കളുടെ ഗോഡ്‌സെ പരാമർശത്തിനെതിരേ സംസ്ഥാനവ്യാപകമായി കോൺഗ്രസിന്റെ പ്രതിഷേധം
ബെംഗളൂരു: ബി.ജെ.പി. നേതാക്കളുടെ ഗോഡ്‌സെ പരാമർശത്തിനെതിരേ എല്ലാ ജില്ലകളിലും കോൺഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മൗര്യ സർക്കിളിൽ കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി. നേതാക്കൾക്കെതിരേയുള്ള ബാനറുകളുമായി നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ ഭോപ്പാൽ സ്ഥാനാർഥി പ്രജ്ഞാസിങ് ഠാക്കൂറിനെ ബി.ജെ.പി. ഉടൻ പുറത്താക്കണം. ഗോഡ്‌സെയെ പ്രശംസിച്ച നളിൻ കുമാർ കട്ടീൽ, അനന്തകുമാർ ഹെഗ്‌ഡെ എന്നിവർക്കെതിരേയും നടപടി വേണമെന്നും ഗുണ്ടുറാവു പറഞ്ഞു. മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കിൽ എല്ലാ തീവ്രവാദികളും രാജ്യസ്‌നേഹികളായിരിക്കുമെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി.…
Read Moreഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരുന്ന യുവതികള്‍ കാള്ളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നു;കത്തി കാട്ടി യുവതികളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കന്നഡ നടനും 2 കൂട്ടാളികളും അറസ്റ്റില്‍;സംഭവം നടന്നത് കോറമംഗലയില്‍.
ബെംഗളൂരു: കത്തി കാട്ടി യുവതികളെ ബലാല്‍സംഗം ചെയ്ത കേസില്‍ കന്നഡ നടനും കൂട്ടാളിയും അറസ്റ്റില്‍.സംഭവം നടന്നത് യുവതികള്‍ കോറമംഗലയിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ച് ഈ മാസം 12 ന് ആയിരുന്നു.യുവതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കന്നഡ ടി വി താരമായ രാകേഷ് (24),കാബ് ഡ്രൈവര്‍ മണികണ്ഠ(25),പാനി പൂരി വില്‍ക്കുന്ന സുര്യ (24) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവം നടന്ന ദിവസം വൈകുന്നേരം യുവതികള്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു,08:20 ഓടെ കാള്ളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് ഭക്ഷണം എത്തിയതാണ്…
Read Moreവടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎം വിമതന് വെട്ടേറ്റു.
വടകര: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനാണ് വെട്ടേറ്റത്. തലശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയസ്റ്റാന്‍റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസെത്തി നസീറിന്‍റെ മൊഴി രേഖപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തലശ്ശേരി നഗരസഭയില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മന്‍ ചാണ്ടി…
Read Moreടെക്കിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു;എ.ടി.എമ്മില്‍ കൊണ്ടുപോയി പണം പിന്‍വലിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിച്ചില്ല;രക്തത്തില്‍ കുളിച്ച യുവാവിനെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാന്‍ വേറെ ഷര്‍ട്ട് ധരിപ്പിച്ച് അക്രമികള്‍ രക്ഷപ്പെട്ടു.
ബെംഗളൂരു: എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്തുള്ള ഈ കുറ്റകൃത്യങ്ങളിലും ഒട്ടും പിന്നില്‍ അല്ല,കഴിഞ്ഞ ദിവസം സംഭവിച്ച വ്യത്യസ്തമായ ഒരു മോഷണ സംഭവം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അത്തിബെലെയിലെ ലക്ഷ്മി കുണ്ടെ ക്ഷേത്രത്തിനു സമീപം ജോലി കഴിഞ്ഞു ഓട്ടോ റിക്ഷ കാത്ത് നില്കുകയായിരുന്നു കിംഗര്‍ കുമാര്‍ താക്കൂര്‍ (34) എന്നാ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍.നാല് പേര്‍ രണ്ടു ബൈക്കുകളിലായി വന്നു അയാളെ ആക്രമിക്കുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു,വിജനമായ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷം തലയിലും കയ്യിലും തുടയിലും കത്തികൊണ്ട് കുത്തി…
Read Moreകൂറ് മാറാന്‍ തയ്യാറുള്ള 6 എം.എല്‍.എമാരുടെ പട്ടിക തയ്യാര്‍;കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്?
ബെംഗളൂരു: വീണ്ടും കര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദി ആകുന്നുവോ? ജെ ഡി എസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി യുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ താമരയുടെ അടുത്ത എപ്പിസോഡ് തിരശീലയ്ക്ക് പിന്നില്‍ തയ്യാറാകുന്നതായി സൂചനകള്‍ വന്നു തുടങ്ങി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറാന്‍ തയ്യാറുള്ള ആറു എം എല്‍ എ മാരുടെ പട്ടിക വിമത കോണ്‍ഗ്രസ് എം എം എ യും കര്‍ണാടക മന്ത്രിയുമായ സതീഷ് ജാര്‍ക്കിഹോളിയുടെ സഹോദരന്‍ രമേഷ് ജാര്‍ക്കിഹോളി ബി ജെ പിക്ക് കൈ മാറിയതായിട്ടാണ് അഭ്യുഹം. 10 എം…
Read More