ബി.ജെ.പി. നേതാക്കളുടെ ഗോഡ്‌സെ പരാമർശത്തിനെതിരേ സംസ്ഥാനവ്യാപകമായി കോൺഗ്രസിന്റെ പ്രതിഷേധം

ബെംഗളൂരു: ബി.ജെ.പി. നേതാക്കളുടെ ഗോഡ്‌സെ പരാമർശത്തിനെതിരേ എല്ലാ ജില്ലകളിലും കോൺഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മൗര്യ സർക്കിളിൽ കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി. നേതാക്കൾക്കെതിരേയുള്ള ബാനറുകളുമായി നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ ഭോപ്പാൽ സ്ഥാനാർഥി പ്രജ്ഞാസിങ് ഠാക്കൂറിനെ ബി.ജെ.പി. ഉടൻ പുറത്താക്കണം. ഗോഡ്‌സെയെ പ്രശംസിച്ച നളിൻ കുമാർ കട്ടീൽ, അനന്തകുമാർ ഹെഗ്‌ഡെ എന്നിവർക്കെതിരേയും നടപടി വേണമെന്നും ഗുണ്ടുറാവു പറഞ്ഞു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കിൽ എല്ലാ തീവ്രവാദികളും രാജ്യസ്‌നേഹികളായിരിക്കുമെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി. നേതാക്കൾക്ക് രാജ്യത്തോടും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരോടും ബഹുമാനമില്ലെങ്കിൽ പിന്നെയെങ്ങനെ രാജ്യസ്‌നേഹികളാകുമെന്നും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts