ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരുന്ന യുവതികള്‍ കാള്ളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നു;കത്തി കാട്ടി യുവതികളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കന്നഡ നടനും 2 കൂട്ടാളികളും അറസ്റ്റില്‍;സംഭവം നടന്നത് കോറമംഗലയില്‍.

ബെംഗളൂരു: കത്തി കാട്ടി യുവതികളെ ബലാല്‍സംഗം ചെയ്ത കേസില്‍ കന്നഡ നടനും കൂട്ടാളിയും അറസ്റ്റില്‍.സംഭവം നടന്നത് യുവതികള്‍ കോറമംഗലയിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ച് ഈ മാസം 12 ന് ആയിരുന്നു.യുവതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കന്നഡ ടി വി താരമായ രാകേഷ് (24),കാബ് ഡ്രൈവര്‍ മണികണ്ഠ(25),പാനി പൂരി വില്‍ക്കുന്ന സുര്യ (24) എന്നിവരാണ്‌ പോലീസ് പിടിയിലായത്.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

സംഭവം നടന്ന ദിവസം വൈകുന്നേരം യുവതികള്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ബുക്ക്‌ ചെയ്തു കാത്തിരിക്കുകയായിരുന്നു,08:20 ഓടെ കാള്ളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് ഭക്ഷണം എത്തിയതാണ് എന്ന് കരുതി വാതില്‍ തുറന്ന യുവതികളെ രാകേഷും കൂട്ടുകാരും ചേര്‍ന്ന് കത്തി കാട്ടി കീഴ്പ്പെടുത്തുക ആയിരുന്നു.

വിവരം പുറത്ത് പറയുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്‌താല്‍ ക്രൂരത വീണ്ടും ആവര്‍ത്തിക്കുമെന്ന് യുവതികളെ ഭീഷണിപ്പെടുത്തി ആണ് അക്രമികള്‍ പോയത്.സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
[masterslider id="10"]

Related posts