കന്നഡയിൽ മാത്രം സംസാരിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : കന്നഡയിൽ സംസാരിച്ചതിന്റെപേരിൽ ട്രാഫിക് വനിതാ എസ്‌ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

ബിഹാർ സ്വദേശി ആദിത്യ അഗർവാളാണ്(29) ജെബി നഗർ ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ ഡി. കവിതയെ അസഭ്യം പറഞ്ഞത്.

മദ്യപിച്ചു വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് കന്നഡയിൽ സംസാരിക്കാതെ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് പറഞ്ഞു ആദിത്യ ക്ഷുഭിതനാകുകയും അസഭ്യം പറയുകയും ചെയ്തത്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

കഴിഞ്ഞദിവസം അതിവേഗമെത്തിയ കാർ ട്രാഫിക് പോലീസ് സംഘത്തെ കണ്ട് നിർത്തി. പോലീസുകാർ നിൽക്കുന്ന ഇടത്തുനിന്ന് 50 മീറ്ററോളം അകലെ കാർ നിർത്തിയതിനുശേഷം അതിൽ നിന്നിറങ്ങിയ ആദിത്യ സമീപമുള്ള പബ്ബിലേക്ക് കയറിപ്പോയി.

മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. പിന്നീട് പബ്ബ് അധികൃതരെ വിവരമറിയിക്കുകയും ഇയാളെ പിടിച്ചുകൊണ്ടു പുറത്തേക്കുവരുകയും ചെയ്തു.

മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ഉപകരണത്തിൽ ഊതാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു എസ്‌ഐയെ അസഭ്യം പറഞ്ഞത്.

കന്നഡ തനിക്ക് മനസ്സിലാകില്ലെന്നായിരുന്നു ഇയാളുടെ വാദം. എസ്‌ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വാഗ്വാദമുണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts