കരൂര്‍: കരൂര്‍ ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ദിണ്ഡിക്കൽ അടുത്ത് വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് വിവരം. മനപൂര്‍വ്വമല്ലാത്ത നരഹസ്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്. അതേസമയം സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂര്‍ ദുരന്തത്തിന് കാരണം ടിവികെ അധ്യക്ഷനും നടനുമായ വിജയ് വൈകിയതെന്ന് എഫ്ഐആര്‍. പരിപാടി മനപൂര്‍വം…
Read MoreDay: 29 September 2025
മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു; ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും
കൊച്ചി: ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവം ആകുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ താരം വീണ്ടും ചിത്രീകരണ തിരക്കുകളിലേയ്ക്ക് കടക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലൂടെ ആണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ചിത്രീകരണം ഒക്ടോബറിൽ നടക്കും. ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടിയെത്തുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി ഒക്ടോബർ ആദ്യവാരം മമ്മൂട്ടിയെത്തും. ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി എന്ന വാർത്ത എത്തിയത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകളർപ്പിരുന്നു. മമ്മൂട്ടിയുടെ ബിഗ്…
Read Moreമൂന്ന് ദിവസത്തിന് ശേഷം കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി കനാലിൽ നിന്നും കണ്ടെത്തി
ബെംഗളൂരു: ശിവമോഗ ജില്ലയിൽ കാണാതായ യുവതിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ ഭദ്രാവതി കനാലിലാണ് കോളേജ് വിദ്യാർഥിനിയായ സ്വാതി (20) യുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സൂര്യ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ അറിയിച്ചു. സ്വാതിയെ കീടനാശിനി നൽകി സൂര്യ കനാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. സ്വാതിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സൂര്യയ്ക്കെതിരെ സ്വാതിയുടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. സ്വാതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യ ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്നും…
Read Moreബെംഗളൂരുവിലെ ചില റോഡുകളിൽദിവസങ്ങൾ നീളുന്ന ഗതാഗത നിയന്ത്രണങ്ങൾ, ചില സ്ഥലങ്ങളിൽ റൂട്ട് മാറ്റങ്ങൾ; പൂർണ്ണ വിവരങ്ങൾ ഇവിടെ
ബെംഗളൂരു: പാലസ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന നവരാത്രി ഉത്സവ ആഘോഷങ്ങളും സർജാപൂർ റോഡിൽ നടന്നുകൊണ്ടിരിക്കുന്ന വൈറ്റ്-ടോപ്പിംഗ് ജോലികളും കാരണം വാഹന ഗതാഗതത്തിന് ചില തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി . ഈ രണ്ട് പ്രദേശങ്ങളിൽ മാത്രമല്ല, ഉത്സവവും വിവിധ ജോലികളും കാരണം ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ഭാഗിക ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടാകും. ബെല്ലാരി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് പ്രവചനം പാലസ് ഗ്രൗണ്ടിൽ നവരാത്രി, ദുർഗ്ഗാ പൂജ പരിപാടികൾ നടക്കുന്നതിനാൽ, സെപ്റ്റംബർ ഇന്നലെ മുതൽ ഒക്ടോബർ 2 വരെ ബെല്ലാരി…
Read Moreഉറങ്ങുന്നതിനിടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി
പട്നയില്‍ യുവതി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. പൂജ കുമാരിയാണ് മുരാരി കുമാറിനെ കൊലപ്പെടുത്തിയത്. ഉറങ്ങുന്നതിനിടെ പങ്കാളിയെ അമ്മിക്കല്ലുകൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരുവരും വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. മുരാരി കുമാര്‍ ഉറങ്ങുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നിരവധി തവണ തലക്കടിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കുറേ തവണ അടിക്കുകയുമായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൂജ മൃതദ്ഹത്തിന് സമീപമിരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് കുറ്റം ഏറ്റുപറയുകയുമായിരുന്നു. പിന്നീട് പൊലീസ് പൂജയെ അറസ്റ്റ ചെയ്തു.
Read Moreബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: പടിഞ്ഞാറെ പാലത്തിങ്കൽ ജോൺസൻ്റെ മകൻ ലിജോ ജോൺസൺ (27) ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരനാണ്. മാതാവ്: ലീലാമ്മ, സഹോദരൻ: ലജിൻ. സംസ്കാരം ചെവ്വാഴ്ച 12-ന് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.
Read Moreകന്നഡയിൽ മാത്രം സംസാരിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : കന്നഡയിൽ സംസാരിച്ചതിന്റെപേരിൽ ട്രാഫിക് വനിതാ എസ്‌ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശി ആദിത്യ അഗർവാളാണ്(29) ജെബി നഗർ ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ ഡി. കവിതയെ അസഭ്യം പറഞ്ഞത്. മദ്യപിച്ചു വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് കന്നഡയിൽ സംസാരിക്കാതെ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് പറഞ്ഞു ആദിത്യ ക്ഷുഭിതനാകുകയും അസഭ്യം പറയുകയും ചെയ്തത്. കഴിഞ്ഞദിവസം അതിവേഗമെത്തിയ കാർ ട്രാഫിക് പോലീസ് സംഘത്തെ കണ്ട് നിർത്തി. പോലീസുകാർ നിൽക്കുന്ന ഇടത്തുനിന്ന് 50 മീറ്ററോളം അകലെ കാർ നിർത്തിയതിനുശേഷം അതിൽ…
Read Moreദസറ കാഴ്ചകള്‍ കണ്ട് ദമ്പതികളുടെ കുതിരവണ്ടി സവാരി
രാജകീയ വീഥിയില്‍ ദസറ കാഴ്ചകള്‍ കണ്ട ദമ്പതികളുടെ കുതിരവണ്ടി സവാരി. ടൂറിസം വകുപ്പുമായി സഹകരിച്ച് പുരാവസ്തു, മ്യൂസിയം, പൈതൃക വകുപ്പ് സംഘടിപ്പിച്ച ഈ പരിപാടിയില്‍ പാരമ്പര്യവും പൈതൃക പര്യവേഷണവും സമന്വയിപ്പിച്ചുകൊണ്ട് പരമ്പരാഗത വസ്ത്രം ധരിച്ച ദമ്പതികള്‍ പങ്കെടുത്തു. പൈതൃക സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, പരമ്പരാഗത വസ്ത്രങ്ങള്‍ ജനപ്രിയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപത്തിയഞ്ച് ദമ്പതികള്‍ പങ്കെടുത്തു. 1970-കള്‍ വരെ മൈസൂരുവില്‍ കുതിരവണ്ടി സവാരി പേരുകേട്ടതായിരുന്നു, പിന്നീട് ക്രമേണ മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ആ സ്ഥാനം ഏറ്റെടുത്തു. അതുകൊണ്ടാണ് പൈതൃക സവാരിക്ക്…
Read Moreപതിമൂന്ന് വയസ്സുള്ള പെൺകുട്ടിയുമായി ആദ്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 20 ലക്ഷം രൂപ: ബംഗളുരുവിൽ രണ്ട് പിമ്പുകൾ അറസ്റ്റിൽ!
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന രണ്ട് പ്രതികളെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തു . പ്രായപൂർത്തിയായ പെൺകുട്ടികളെ കാണിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന ശോഭയും തുളസികുമാറും എന്ന രണ്ട് പേരാണ് അറസ്റ്റിലായി. വാട്ട്‌സ്ആപ്പിലെ വീഡിയോകളിലൂടെയാണ് ഇരുവരും പെൺകുട്ടികളെ ഉപഭോക്താക്കൾക്ക് കാണിച്ചുകൊടുത്തിരുന്നത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് 20 ലക്ഷം രൂപയായിരുന്നു ഇയാൾ നിശ്ചയിച്ചിരുന്നത്. വാട്ട്‌സ്ആപ്പ് വീഡിയോകൾ വഴി പെൺകുട്ടിയെ ഉപഭോക്താക്കൾക്ക് കാണിച്ചുകൊടുക്കുകയും അവരെ വശീകരിക്കുകയും ചെയ്യുമായിരുന്നു ഇയാൾ. ഓടനാടി സംഘടനയാണ് ഈ പ്രവൃത്തിയെക്കുറിച്ച് പോലീസിനെ അറിയിച്ചത്. ഈ വിവരത്തിന്റെ…
Read Moreബെംഗളൂരുവിലെ കമ്പനി ഉടമയ്ക്ക് പറ്റിയ അബദ്ധം; മലയാളി യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ
സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അടൂർ സ്വദേശി അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്നും 53,53,891 രൂപ എത്തിയത്. കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു. പണം എത്തിയെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെ, ഈ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന അരുണ്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. പണം അയച്ചതിൽ പിശക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അരുൺ ആവശ്യപ്പെട്ടതോടെയാണ് കമ്പനി അധികൃതരും ഇക്കാര്യം…
Read More