കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്; ദുരന്തകാരണം വിജയ് വൈകിയത്’; എഫ്ഐആഫിൽ നടനെതിരെ ഗുരുതര ആരോപണങ്ങൾ

കരൂര്‍: കരൂര്‍ ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ദിണ്ഡിക്കൽ അടുത്ത് വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് വിവരം. മനപൂര്‍വ്വമല്ലാത്ത നരഹസ്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്.

അതേസമയം സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

കരൂര്‍ ദുരന്തത്തിന് കാരണം ടിവികെ അധ്യക്ഷനും നടനുമായ വിജയ് വൈകിയതെന്ന് എഫ്ഐആര്‍. പരിപാടി മനപൂര്‍വം വൈകിപ്പിച്ചെന്ന് എഫ്ഐആര്‍. വിജയ് എത്താന്‍ വൈകിയത് ദുരന്തത്തിന് കാരണമായി. കൂടുതല്‍ ആളുകള്‍ എത്താന്‍ മനപൂര്‍വം നേരം വൈകിച്ചു.

നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തി.

പ്രവര്‍ത്തകര്‍ മരച്ചില്ലയിലും കെട്ടിടത്തിലും കയറിനിന്നു. കൂടുതല്‍ ആളുകള്‍ കയറിനിന്നത് മരച്ചില്ല ഒടിയാന്‍ കാരണമായെന്നും എഫ്ഐആറില്‍ പറയുന്നു.

  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പോലീസ് നിഷേധിച്ചു. സുരക്ഷ കാരണങ്ങൾ കാണിച്ച് ആണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us