ബെംഗളൂരു : കോറമംഗല നാഷണൽ ഗെയിംസ് വില്ലേജിൽ അമിത വേഗത്തിൽ ബൈക്കോടിച്ച സഞ്ജയ് ( 25)നെ എം എസ് ഹിതേന്ദ്ര (45) എന്ന പോലീസ് ഇൻസ്പെക്ടർ തടയുകയായിരുന്നു,കോപാകുലനായ യുവാവ് തന്റെ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് പോലീസ് ഇൻസ്പെക്ടറുടെ തലക്കടിക്കുകയായിരുന്നു. കോറമംഗല പോലീസ് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read MoreMonth: May 2019
കുടകിലെ തോട്ടത്തിൽ മലയാളി ദമ്പതികളടക്കം മൂന്നുപേർ ഷോക്കേറ്റ് മരിച്ചു.
ബെംഗളൂരു: കുടകിലെ കാപ്പിത്തോട്ടത്തിൽ മരങ്ങളുടെ കൊമ്പ് മുറിക്കുന്ന അതിനിടയിൽ അലൂമിനിയം ഏണി വൈദ്യുതി ലൈനിൽ തട്ടി മലയാളി ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റ കാസർകോട് സ്വദേശി അനിൽ (46) ഭാര്യ കവിത (37) മടിക്കേരി ചെമ്പെനെ സ്വദേശി ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുനിതയെ മടിക്കേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബല്ല മാവട്ടി ദൊഡ്ഡ പുലിക്കോടട്ട കുഞ്ഞാപ്പയുടെ കാപ്പിത്തോട്ടത്തിലാണ് അപകടം നടന്നത്. ഉയരത്തിൽ എത്താൻ സഹായിക്കുന്ന അലുമിനിയം ഏണി നീക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.3 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ…
Read Moreവിൻഡോസ് ഫ്ലാറ്റ്ഫോമിൽ കഴിഞ്ഞ ഒരു വർഷമുണ്ടായത് 100 കോടിയോളം മാൽവെയർ അക്രമണങ്ങൾ! രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ അക്രമണങ്ങൾ നേരിട്ട നഗരമായി നമ്മബെംഗളൂരു.
ബെംഗളൂരു: വിൻഡോസ് ഫ്ലാറ്റ്ഫോമിൽ കഴിഞ്ഞ വർഷം 100 കോടിയോളം മാൽവെയർ അക്രമണങ്ങൾ ഉണ്ടായതായി കമ്പ്യൂട്ടർ ആൻറി വൈറസ് സ്ഥാപനമായ ക്വിക്ക് ഹീലിന്റെ വെളിപ്പെടുത്തൽ.ആൻഡ്രോയിഡും മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേയും അപേക്ഷിച്ച് കൂടുതൽ അക്രമണം നേരിട്ടത് വിൻഡോസ് ആണ്. കഴിഞ്ഞ വർഷം സൈബർ ആക്രമണങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേരിട്ട നഗരമായി നമ്മ ബെംഗളൂരുമാറി ,മുംബൈ, ഡൽഹി ,കൊൽക്കത്ത എന്നീ നഗരങ്ങൾ ആണ് ബെംഗളൂരുവിന് പിന്നിൽ. ഉപയോക്താവ് അറിയാതെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞ് കയറുന്ന ക്രിപ്റ്റോ ജാക്കിംഗും വർദ്ധിച്ചതായി ക്വിക് ഹീൽ ആശങ്ക പ്രകടിപ്പിക്കുന്നു.
Read Moreമുഖം ശരിയല്ലെങ്കിൽ കണ്ണാടി തച്ചുതകർക്കുകയല്ലാതെ മറ്റെന്ത് വഴി? ഇലക്ട്രോണിക് മീഡിയകളെ മൂക്കുകയറിട്ട് തളക്കാനൊരുങ്ങി”കുമാരണ്ണ”
ബെംഗളൂരു: ജനങ്ങൾ സ്നേഹത്തോടെ കുമാരണ്ണ എന്ന് വിളിക്കുന്ന കുമാരസ്വാമി വളരെ ദുഃഖത്തിലാണ്, കാരണങ്ങൾ പലതാണ്. സഖ്യ സർക്കാറിൽ അസ്വാരസ്യങ്ങൾ തലപൊക്കിത്തുടങ്ങി, കണ്ണുറ്റിയാൽ കസേരയിൽ നിന്ന് മറിച്ചിടാൻ നോക്കുന്ന യെദിയൂരപ്പയെ മാത്രമല്ല ഇപ്പോൾ സിദ്ധരാമയ്യയേയും പേടിക്കണം. അതിനിടയിൽ വ്യക്തിപരമായ നഷ്ടമായി സ്വന്തം മകന്റെ ആദ്യത്തെ എംപിയാകാനുള്ള സ്വപ്നങ്ങൾ സുമലത ഊതിക്കെടുത്തുമെന്ന് ഉറപ്പായി. മാത്രമല്ല ഇടക്കിടക്ക് മാധ്യമങ്ങളിൽ വരുന്ന വ്യജ വാർത്തകളും, സംസ്ഥാനത്തെ ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാതെ എന്ത് ചെയ്യും. മാധ്യമങ്ങൾ രാഷ്ട്രീയക്കാരുടെ പേര് ദുരുപയോഗം ചെയ്ത് ടി.ആർ.പി കൂട്ടുകയാണ്, സ്ഥിരീകരിക്കാത്ത വാർത്തകൾ…
Read More50000 രൂപയുടെ മൊബൈൽ ഫോണിന് വെറും 1999 രൂപ! ;”ഫ്ലിപ്പ്കാർട്ടി”ന്റെ പേരിൽ പോലും തട്ടിപ്പ്; ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓൺലൈനിൽ കാശു പോകാതെ നോക്കാം.
ബെംഗളൂരു : ജനങ്ങൾ കൂടുതൽ ഡിജിറ്റലായി ചിന്തിച്ച് തുടങ്ങിയതോടെ തട്ടിപ്പുകാരും ഡിജിറ്റൽ വഴികളിലൂടെ ജനങ്ങളെ നേരിടാൻ തുടങ്ങി.ഏറ്റവും പുതിയതായി സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ചും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ അനായാസം തട്ടിപ്പുകാരെ തിരിച്ചറിയാം എന്നതുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിച്ചുവല്ലോ, ഫേസ് ബുക്കിൽ ഇപ്പോൾ കുറച്ച് ദിവസമായി പ്രദർശിപ്പിക്കപ്പെടുന്ന ഒരു പരസ്യമാണ്, കാശുണ്ടെങ്കിൽ ആർക്കും പരസ്യം കൊടുക്കാവുന്ന ഒരു മാധ്യമമാണ് ഫേസ് ബുക്ക്.തങ്ങളുടെ പരസ്യ ധാതാവിനെ കുറിച്ച് പരാതി ലഭിക്കാത്തിടത്തോളം കാലം അവർ ആർക്കെതിരേയും നടപടി…
Read More‘പിഎം നരേന്ദ്ര മോദി’യിലെ പുതിയ ഗാനം പുറത്തിറങ്ങി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ ഇരയാക്കപ്പെട്ട ജനങ്ങളെ ആശ്വസിപ്പിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന മോദിയാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുകയാണ് ‘മോദി’. രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്നതാണ് ഗാനത്തിന്‍റെ വീഡിയോ. ചിത്രത്തില്‍ വിവേക് ഒബ്‍റോയാണ് നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പ്രദർശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി…
Read Moreഎക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ ഒരു സൈഡിൽ നിന്ന് പൊളിച്ചു തുടങ്ങി ബി.ജെ.പി;മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടു;അടുത്ത ലക്ഷ്യം കർണാടക?
ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച്…
Read Moreയുവ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് സ്വീകരണമൊരുക്കി സഹൃദയ വേദി.
ബെംഗളൂരു:യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധം തന്മയത്വത്തോടെ സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ് .എന്റെ എഴുത്തും അത്തരത്തിലുള്ളതാണ് .എന്റെ കഥകളും കഥാപാത്രങ്ങളും സങ്കല്പമാണോ യാഥാർഥ്യമാണോ എന്ന് എനിക്കുപോലുമറിയില്ല .കാരണം എഴുതുമ്പോൾ ഞാൻ തികച്ചും മറ്റൊരാളാണ് .എന്റെ സങ്കൽപം വായനക്കാർക്ക് യാഥാർഥ്യമായിത്തോന്നാം;യാഥാർഥ്യം സങ്കല്പമാണെന്നും .ചിലപ്പോൾ യാഥാർഥ്യവും സങ്കല്പവും കൂടിച്ചേർന്ന് മറ്റൊന്നായി രൂപപ്പെടുകയും ചെയ്യും .എഴുത്തിലെ ഈ ടെക്നിക് എന്റെ കണ്ടുപിടുത്തമൊന്നുമല്ല . ആദ്യകാല നോവലുകൾ എന്നു വിവക്ഷിക്കാവുന്ന മഹാഭാരതത്തിലും രാമായണത്തിലും അതുണ്ട് ..ആ വിദ്യ എന്റേതായ രീതിയിൽ ഞാൻ പ്രയോഗിക്കുന്നു എന്നുമാത്രം …പ്രസിദ്ധ നോവലിസ്‌റ്റും മാതൃഭുമി…
Read Moreആകെയുള്ള 2.4 ലക്ഷത്തിലെ 40000 മാന്‍ഹോളുകള്‍ വൃത്തിയാക്കി ജല അതോറിറ്റി;മഴക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നഗരം.
ബെംഗളൂരു: ആകെയുള്ള രണ്ടര ലക്ഷത്തോളം വരുന്ന മാന്‍ ഹോളുകളില്‍ നാല്‍പതിനായിരം എണ്ണം മഴക്കാലം വരുന്നതിന് മുന്‍പേ തന്നെ വൃത്തിയാക്കി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ്. ആകെയുള്ള 2.4 ലക്ഷം മാന്‍ ഹോളുകള്‍ വൃത്തിയാക്കാന്‍ ചുരുങ്ങിയത് 18 മാസത്തെ പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഉണ്ടാകുന്നതുപോലെ ഉള്ള വെള്ളപ്പൊക്കം നഗരത്തില്‍ ഈ വര്ഷം ഉണ്ടാകില്ല എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Read Moreഇസ്രായേലി സിനിമകള്‍ ആസ്വദിക്കാന്‍ നഗരവാസികള്‍ക്ക് അവസരം.
ബെംഗളൂരു: സിനിമ നിര്‍മാണത്തെക്കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും പ്രശസ്ത ഇസ്രായേലി സംവിധായകന്‍മാരായ ഡാന്‍ വോല്‍മാനുമായും പ്രകാശ് ബെലവാടിയുമായും ചര്‍ച്ച ചെയ്യാനും ഇവരുടെ ലോക ശ്രദ്ധ ആകര്‍ഷിച്ച ചില സിനിമകള്‍ കാണാനും ഉള്ള അവസരം നാളെ നഗരത്തിലെ സിനിമാ ആസ്വാദകര്‍ക്ക് നാളെ ലഭിക്കുന്നു. ഇസ്രയേല്‍ കോണ്‍സുലേറ്റ് ആണ് ഇത് നഗരത്തിലെ ചലച്ചിത്ര ആസ്വാദകര്‍ക്ക് വേണ്ടി ഒരുക്കുന്നത്.
Read More