മുഖം ശരിയല്ലെങ്കിൽ കണ്ണാടി തച്ചുതകർക്കുകയല്ലാതെ മറ്റെന്ത് വഴി? ഇലക്ട്രോണിക് മീഡിയകളെ മൂക്കുകയറിട്ട് തളക്കാനൊരുങ്ങി”കുമാരണ്ണ”

ബെംഗളൂരു: ജനങ്ങൾ സ്നേഹത്തോടെ കുമാരണ്ണ എന്ന് വിളിക്കുന്ന കുമാരസ്വാമി വളരെ ദുഃഖത്തിലാണ്, കാരണങ്ങൾ പലതാണ്. സഖ്യ സർക്കാറിൽ അസ്വാരസ്യങ്ങൾ തലപൊക്കിത്തുടങ്ങി, കണ്ണുറ്റിയാൽ കസേരയിൽ നിന്ന് മറിച്ചിടാൻ നോക്കുന്ന യെദിയൂരപ്പയെ മാത്രമല്ല ഇപ്പോൾ സിദ്ധരാമയ്യയേയും പേടിക്കണം. അതിനിടയിൽ വ്യക്തിപരമായ നഷ്ടമായി സ്വന്തം മകന്റെ ആദ്യത്തെ എംപിയാകാനുള്ള സ്വപ്നങ്ങൾ സുമലത ഊതിക്കെടുത്തുമെന്ന് ഉറപ്പായി.

മാത്രമല്ല ഇടക്കിടക്ക് മാധ്യമങ്ങളിൽ വരുന്ന വ്യജ വാർത്തകളും, സംസ്ഥാനത്തെ ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാതെ എന്ത് ചെയ്യും.

മാധ്യമങ്ങൾ രാഷ്ട്രീയക്കാരുടെ പേര് ദുരുപയോഗം ചെയ്ത് ടി.ആർ.പി കൂട്ടുകയാണ്, സ്ഥിരീകരിക്കാത്ത വാർത്തകൾ പോലും ചാനലുകൾ പ്രചരിപ്പിക്കുകയാണ്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ സാരാ മഹേഷും രേവണ്ണയും ജി.ടി.ദേവഗൗഡയും യോഗം ചേർന്നു എന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നു.അങ്ങനെ ഒരു യോഗം നടന്നിട്ടില്ല.

ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം ഉദ്വേഗജനകമായ കെട്ടുകഥകൾ ഉണ്ടാക്കുന്നതിലാണ് മാധ്യമങ്ങൾക്ക് താൽപര്യം, ഇത് കണ്ട് സർക്കാർ മിണ്ടാതിരിക്കും എന്ന് കരുതേണ്ട, മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തന്റെ മുൻഭാര്യയുമായി സന്ധിച്ചു എന്ന വ്യാജവാർത്ത നൽകിയ കന്നഡ പോർട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us