“പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടി”റെയില്‍വേയും;പുതിയതായി പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനിന്റെ നിരക്ക് ഉയര്‍ന്നത് റോക്കെറ്റ്‌ വേഗത്തില്‍;3 ടയര്‍ എ.സി ടിക്കെറ്റിന് ഇപ്പോള്‍ വിമാനടിക്കെറ്റിന്റെ വില!

ബെംഗളൂരു : കല്ലട ട്രാവെല്‍സും മറ്റ് സ്വകാര്യ ബസ് കമ്പനികളും ചേര്‍ന്ന് നടത്തുന്ന ചൂഷണം തുടര്‍ന്നപ്പോള്‍ ആണ് ദക്ഷിണ പശ്ചിമ റെയില്‍വേ ഞായറാഴ്ചകളില്‍ നഗരത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.

വര്‍ഷങ്ങളായി മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ അറിയുന്ന നഗരവാസികള്‍ ആയ മലയാളികള്‍ എല്ലാം ഒന്ന് അത്ഭുതപ്പെട്ടു ,തിരക്ക് കൂടുന്നതിന് അനുസരിച്ച് നിരക്ക് കൂടുന്ന സുവിധ ട്രെയിന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും നിരക്കുകള്‍ ഈ രൂപത്തില്‍ ആകും എന്ന് പ്രതീക്ഷിച്ചില്ല.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

ഇന്നലെ രാവിലെ തുടങ്ങിയ ടിക്കറ്റ്‌ വില്പന വൈകുന്നേരം ആയപ്പോഴേക്കും ആര്‍ എ സി ആയി,മറ്റു ട്രെയിനുകളില്‍ കൊച്ചുവേളി മുതല്‍ നഗരത്തിലേക്ക് ഉള്ള നിരക്ക് 415 രൂപയാണ് എന്നാല്‍ ഈ ട്രെയിനില്‍ ഇന്നലെ വൈകുന്നേരം വില 1550 രൂപയായി.

ത്രീ ടയര്‍ എ സി യിലെ കാര്യം അതിലും രസകരമാണ് ,നഗരത്തിലെ മലയാളികളെ സാമ്പത്തിക ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ കൂടി അവതാരമെടുത്ത സുവിധ ഈടാക്കുന്നത് ബസ് ടിക്കെറ്റിന്റെ ഇരട്ടി വില.

കൊച്ചുവേളി -ബാംഗ്ലൂര്‍ എക്സ്പ്രസില്‍ വെറും 1125 രൂപ വിലവരുന്ന ടിക്കെറ്റിന് ഇന്നലെ വൈകുന്നേരം സുവിധ ഈടാക്കിയത് 4260 രൂപയാണ്.ഏകദേശം വിമാനടിക്കെറ്റ് എടുക്കുന്ന തുകക്ക് അടുത്ത്.

  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ദക്ഷിണ പശ്ചിമ റെയില്‍വേ യിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാരും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള “അന്തര്‍ ധാര”വളരെ സജീവമാണ് എന്നാ രീതിയില്‍ ഉള്ള പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ ഇത്തരം നടപടികള്‍ കാണുമ്പോള്‍  വിശ്വസിക്കാതെ തരമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts