കാണാതായ അച്ഛന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ കനാലിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: 12 ദിവസം മുമ്പ് കാണാതായ പിതാവിന്റെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കെആർഎസിലെ വിസി നേലിൽ അവരുടെ കാറിനൊപ്പം അഴുകിയ നിലയിൽ കണ്ടെത്തി . മൂവരും മരിച്ചത് അപകടമാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്നത് ഇപ്പോഴും ദുരൂഹമാണ്. കുമാരസ്വാമി, അദ്വൈത് (7), അക്ഷര (3) എന്നിവരാണ് മരിച്ചത്.

മരിച്ച കുമാരസ്വാമി മൈസൂരിലെ കെ.ആർ. നഗറിലെ ഹെബ്ബാലു സ്വദേശിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം കുടുംബത്തോടൊപ്പം ബെംഗളുരുവിലാണ് താമസിക്കുന്നത്. ഏപ്രിൽ 17 ന് കുമാരസ്വാമി ഭാര്യയോട് കെ.ആർ.യിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കാറിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. തന്റെ രണ്ട് കുട്ടികളെയും കൂടെ കൊണ്ടുപോയി. പിന്നീട് കാണാതെയാവുകയായിരുന്നു, എന്നാൽ, ഇന്ന് കെആർഎസ് നോർത്ത് ബാങ്കിലെ വിസി കനാലിൽനിന്ന് കാറിനൊപ്പം മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതോടെ ഇത് അപകടമാണോ ആത്മഹത്യയാണോ എന്ന സംശയം ഉയരുന്നു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ഏപ്രിൽ 17 ന് രാത്രി 8 മണിക്ക് കുമാരസ്വാമി പിതാവിനെ വിളിച്ച് താൻ കെആർഎസിൽ ഉണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. എന്നാൽ, അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആയി. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ ബെംഗളൂരുവിലെ മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയിരുന്നു. ഇന്ന് കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് നിർത്തിയപ്പോൾ ആണ്, കാർ കണ്ടെത്തിയത് കാറിൽ നിന്ന് അഴുകിയ നിലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts