നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആറുകോച്ചുകളും റോഡ് മാർഗം അയച്ചു

ബെംഗളൂരു : ഉദ്ഘാടനത്തിനൊരുങ്ങുന്ന നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) രണ്ടാമത്തെ മെട്രോ ട്രെയിനിന്റെ മൂന്നുകോച്ചുകൾ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് അയച്ചു.

ബാക്കിയുള്ള മൂന്നുകോച്ചുകൾ വ്യാഴാഴ്ച നിർമാണ പ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കും. റോഡ് മാർഗം കൊണ്ടുവരുന്ന ആറുകോച്ചുകളും മേയ് 15-ഓടെ ബെംഗളൂരുവിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും യെല്ലോ ലൈനിൽ സർവീസ് നടത്തുക. ഓരോമാസവും രണ്ടുട്രെയിൻവീതം ലഭ്യമാക്കാൻ നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് ആവശ്യമായ ട്രെയിനുകൾ നിർമിക്കുന്നത്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ജനുവരി ആറിനായിരുന്നു അയച്ചത്. ഒരു മാസത്തിനുള്ളിൽ കോച്ചുകൾ ബെംഗളൂരുവിലെത്തിച്ചിരുന്നു.

ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവർ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിലെത്തിയാണ് കോച്ചുകൾ ബെംഗളൂരുവിലേക്ക് അയച്ചത്. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.

ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്‌ സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്‌കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ പാതയിൽ ഉണ്ടാകും. ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കാൻ രാഷ്ട്രീയ വിദ്യാലയ റോഡ്, ജയദേവ മെട്രോ സ്റ്റേഷൻ, സെൻട്രൽ സിൽക്ക് ബോർഡ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാകും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts