ഐ എം എ അഴിമതി : മുൻമന്ത്രിയുടെ സ്വത്തുവകകൾ കണ്ടുകെട്ടും

ബെംഗളൂരു: ഐഎംഎ അഴിമതിയുടെ ചുക്കാൻ പിടിച്ചു എന്ന ആരോപണവിധേയനായ മുൻ മന്ത്രി റോഷൻ ബേയ്ഗിൻ്റെ സ്ഥാവര-ജംഗമ വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു.

രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ ബാങ്ക് ഡിപ്പോസിറ്റുകൾ, ഏഴ് ലക്ഷം രൂപയോളം വരുന്ന ഷെയർ സർട്ടിഫിക്കറ്റുകൾ, 42 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും, ഒൻപത് കോടി രൂപ വിലമതിക്കുന്ന ഗൃഹനിർമ്മാണപ്ലോട്ടുകൾ, ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന കെട്ടിടസമുച്ചയം, മൂന്നേ മുക്കാൽ കോടി രൂപ വിലവരുന്ന വീട്, ഇനിയും വില നിശ്ചയിച്ചിട്ടില്ലാത്ത ഫ്രേസർ ടൗണിലുള്ള സ്ഥലം തുടങ്ങിയവയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതായി അറിയുന്നു .

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

പതിനേഴ് കോടി രൂപയോളം വിലവരുന്ന അദ്ദേഹം ഇപ്പോൾ താമസിക്കുന്ന വീടും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കർണാടക പ്രൊട്ടക്ഷൻ ഓഫ് ഇൻ്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റ് ഇൻ ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് (കെ പി ഐ ഡി എഫ് ഐ) നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരമാണ് സ്ഥാവര- ജംഗമ വസ്തുവകകൾ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും സിബിഐ യുടെയും കേസുമായി ബന്ധപ്പെട്ട അധികാരികളുടെയും റിപ്പോർട്ടുകളും അന്വേഷണ വിവരങ്ങളും വിശദമായി പഠിച്ചതിൽനിന്നും അഴിമതിയിൽ മുൻ മന്ത്രിക്ക് വ്യക്തമായ പങ്കുള്ളതായി കണ്ടെത്തിയതിനാലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പട്ടിക പുറത്തിറക്കിയ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts