6 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നഗരത്തിലെ വൈറ്റ്ടോപ്പിങ് എങ്ങുമെത്താതെ ഇഴയുന്നു

road white toping

ബെംഗളൂരു: സമയപരിധി നീട്ടി നൽകിയിട്ടും നഗരറോഡുകളുടെ വൈറ്റ്ടോപ്പിങ് പ്രവൃത്തി ഇഴഞ്ഞുതന്നെ. 6 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട റോഡുകളുടെ കോൺക്രീറ്റിങ് പകുതി പോലും പൂർത്തിയായിട്ടില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മ നിർമാണത്തിന് തടസ്സമാകുന്നതായി കരാർ ഏജൻസികൾ ആരോപിക്കുന്നു. നിലവിൽ ജെസി റോഡ്, എസ്.പി റോഡ്, ഗോവിന്ദരാജ നഗർ, ചിക്ക്പേട്ട്, വിജയനഗർ ,രാജരാജേശ്വരി നഗർ, രാജാജിനഗർ, നരസിംഹരാജ കോളനി എന്നിവിടങ്ങളിലായി 147 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. 1800 കോടിരൂപ ചെലവ് വരുന്ന റോഡ് നിർമാണം 14 കരാർ ഏജൻസികൾക്കാണ് നൽകിയത്.

Read More

ബെംഗളൂരില്‍ നൈജീരിയൻ വനിത കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് പോലീസ്

ബെംഗളൂരു: ചിക്കജാലയില്‍ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. നൈജീരിയൻ സ്വദേശിയായ ലൊവേത് (33) ആണ് മരിച്ചത്. ഇത് കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. സംഭവത്തില്‍ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാവിലെ ചിക്കജാലയിലെ റോഡരികിലുള്ള മൈതാനത്താണ് മൃതദേഹം നാട്ടുകാർ ആദ്യം കാണുന്നത്. ഉടൻതന്നെ അവർ ചിക്കജാല പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാറ്റി. അംബേദ്കർ ആശുപത്രിയില്‍ നടത്തിയ…

Read More

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ കൂടുന്നു; കർശന നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടും പദ്ധതി വിജയകരമാകുന്നില്ല എന്നതിലാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. കേന്ദ്ര സർക്കാരിന്റെ പാമ്പുകടി പ്രതിരോധ നിയന്ത്രണപരിപാടി (നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് സ്നേക്ബൈറ്റ് എൻവനമിങ്ങ്) കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് ആരോഗ്യവകുപ്പ് നിർദേശംനൽകി. കർണാടകത്തിൽ 2023-24 മുതൽ പാമ്പുകടി പ്രതിരോധ നിയന്ത്രണ പരിപാടി തുടങ്ങിയിരുന്നു. എന്നിട്ടും പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങൾ കുറയാത്തതിനാലാണ് ഊർജിത നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. 2023 തൊട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം…

Read More

ബന്ദിപുർ വനത്തിനുള്ളിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: ബന്ദിപുർ വന്യജീവിസങ്കേതത്തിൽ ഓംകാര വനമേഖലയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിങ്ങിനിടെയാണ് ഏകദേശം എട്ടുവയസ്സുള്ള കടുവയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഏകദേശം ഒരാഴ്ചയുടെ പഴക്കമുണ്ട്. സ്വാഭാവികമരണമാണെന്നാണ് പ്രാഥമികനിഗമനം. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജഡം ദഹിപ്പിച്ചു.

Read More

എട്ടുമാസം ഗർഭിണിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു; യുവാവിന് ജീവപര്യന്തംതടവ് ശിക്ഷ വിധിച്ചു

ബെംഗളൂരു: ഗർഭിണിയായ ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്. നഞ്ചൻകോട് സ്വദേശിയായ മഞ്ജുവിനെയാണ് (44) മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ 10,000 രൂപപിഴയും വിധിച്ചു. 2023 സെപ്റ്റംബർ 14-നാണ് കേസിനാസ്പദമായ സംഭവം. എട്ടുമാസം ഗർഭിണിയായ ഭാര്യ ശോഭയെ മഞ്ജു ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് കേസ്. പ്രണയിച്ച് വിവാഹിതരായ ഇവർക്ക് അഞ്ചുവയസ്സുള്ള മകനുമുണ്ട്. ശോഭയുടെ അച്ഛന്റെ അപകടമരണത്തിന്റെ ഇൻഷുറൻസ് തുക അമ്മയ്ക്ക് ലഭിച്ചിരുന്നു. ഇതിൽനിന്ന് മൂന്നുലക്ഷം രൂപ മഞ്ജു വാങ്ങി. അമ്മയിൽനിന്ന് കൂടുതൽപണം…

Read More

ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുക്കി കൊന്ന് ഫാനിൽ കെട്ടിത്തൂക്കിയെന്ന കേസ്; ഭാര്യയെ വെറുതെ വിട്ട് കോടതി

കൊല്ലം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതേ വിട്ടു. ഭര്‍ത്താവ് ഷാജിയെ (40) കൊന്ന കേസില്‍ പേരയം പടപ്പക്കര എന്‍.എസ്. നഗര്‍ ആശവിലാസത്തില്‍ ആശയെയാണ് (44) വെറുതേ വിട്ടത്. കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി റീനാദാസിന്റേതാണ് ഉത്തരവ്. 2017 ജനുവരി 24-ന് ആയിരുന്നു സംഭവം. കുമ്പളം സ്വദേശിയായ ഷാജി, ആശയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മത്സ്യക്കച്ചവടക്കാരനായ ഷാജി മദ്യപിച്ച് ആശയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു. 2017 ജനുവരി 24-ന് ജോലികഴിഞ്ഞു വീട്ടിലെത്തിയ ഷാജി കട്ടിലില്‍ കിടന്നുറങ്ങുമ്പോള്‍ വൈകീട്ട്…

Read More

ബെംഗളൂരു – ബെളഗാവി വന്ദേഭാരത് എക്സ്‌പ്രസിന് അനുമതി

ബെംഗളൂരു : ബെംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്‌പ്രസ് ബെളഗാവിയിലേക്ക് നീട്ടാൻ തീരുമാനമായി. കേന്ദ്രന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. സോമണ്ണ, എംപിമാരായ ജഗദീഷ് ഷെട്ടാർ, ഈരണ്ണ കഡദി എന്നിവരുടെ അഭ്യർഥനയെത്തുർന്നാണ് വന്ദേഭാരത് ബെളഗാവിയിലേക്ക് നീട്ടുന്നത്. ബെളഗാവിയിൽനിന്ന് രാവിലെ പുറപ്പെടുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തീയതി നിശ്ചയിച്ചിട്ടില്ല. ബെളഗാവിയിലേക്ക് വന്ദേഭാരത് വരുന്നത് പ്രാദേശിക സാമ്പത്തികവളർച്ചയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ഹോട്ടലില്‍ വന്‍ തീപിടിത്തം നാല് പേർ മരിച്ചു

രാജസ്ഥാനിലെ അജ്മീറിലെ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. അജ്മീറിലെ ഡിഗ്ഗി ബസാറിലെ ഹോട്ടല്‍ നാസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച അഗ്നിബാധ മിനിറ്റുകള്‍ക്കുള്ളില്‍ ഹോട്ടലിനെയാകെ വിഴുങ്ങി. ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ചാടി.

Read More

ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂരിലുള്ള ജൂബിലി മിഷൻ ആശുപത്രിയിലേക്ക് ഉടൻ മാറ്റും.

Read More

പതിനായിരം രൂപ ബെറ്റ് വെച്ച് ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചു; കോലാറിലെ 21കാരന് മരിച്ചു

ബെംഗളൂരു: പതിനായിരം രൂപയ്ക്ക് പന്തയം വച്ചപ്പോള്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. കര്‍ണാടകയിലെ കോലാറിലെ 21കാരനായ കാര്‍ത്തിക്കിനാണ് ജീവന്‍ നഷ്ടമായത്. അതും കുഞ്ഞിപിറന്നതിന്റെ സന്തോഷം മായുന്നതിന് തൊട്ടുമുന്‍പ്. 5 ബോട്ടില്‍ ഡ്രൈ ആയി അടിച്ചാല്‍ പതിനായിരം രൂപയായിരുന്നു ബെറ്റ്. കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി,സുബ്രമണിയും മറ്റു നാലുപേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ…

Read More
Click Here to Follow Us