ബെംഗളൂരില്‍ നൈജീരിയൻ വനിത കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് പോലീസ്

ബെംഗളൂരു: ചിക്കജാലയില്‍ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി.

നൈജീരിയൻ സ്വദേശിയായ ലൊവേത് (33) ആണ് മരിച്ചത്.

ഇത് കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്.

സംഭവത്തില്‍ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചു.

കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായാണ് പോലീസ് നല്‍കുന്ന വിവരം.

ബുധനാഴ്ച രാവിലെ ചിക്കജാലയിലെ റോഡരികിലുള്ള മൈതാനത്താണ് മൃതദേഹം നാട്ടുകാർ ആദ്യം കാണുന്നത്.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

ഉടൻതന്നെ അവർ ചിക്കജാല പോലീസില്‍ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാറ്റി.

അംബേദ്കർ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കഴുത്തിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

ലഭ്യമായ സാഹചര്യ തെളിവുകള്‍ അനുസരിച്ച്‌, മറ്റെവിടെയോ വെച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൗണ്ടില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലൊവേതുമായി ബന്ധമുള്ള ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.

യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യവും വ്യക്തമായിട്ടില്ലെന്ന് പോലീസ് കൂട്ടിച്ചേർത്തു.

  രഞ്ജി​ത്ത് റിമാൻഡിൽ

ലൊവേതുമായി ബന്ധമുണ്ടായിരുന്ന ഏഴ് പേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കുറച്ചു നാളുകളായി ബാനർഗെട്ടയില്‍ താമസിക്കുകയായിരുന്നു ലൊവേത്.

നിലവില്‍, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ചിക്കജാല പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം
[masterslider id="10"]

Related posts

Click Here to Follow Us