സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ കൂടുന്നു; കർശന നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്.

പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടും പദ്ധതി വിജയകരമാകുന്നില്ല എന്നതിലാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക.

കേന്ദ്ര സർക്കാരിന്റെ പാമ്പുകടി പ്രതിരോധ നിയന്ത്രണപരിപാടി (നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് സ്നേക്ബൈറ്റ് എൻവനമിങ്ങ്) കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് ആരോഗ്യവകുപ്പ് നിർദേശംനൽകി.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

കർണാടകത്തിൽ 2023-24 മുതൽ പാമ്പുകടി പ്രതിരോധ നിയന്ത്രണ പരിപാടി തുടങ്ങിയിരുന്നു. എന്നിട്ടും പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങൾ കുറയാത്തതിനാലാണ് ഊർജിത നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

2023 തൊട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾവരെ മതിയായ തോതിൽ പാന്പിൻവിഷ പ്രതിരോധമരുന്ന് ഉറപ്പാക്കിയിരുന്നു.

കൂടാതെ പാമ്പുകടിയേറ്റ രോഗികളെ കൈകാര്യം ചെയ്യുന്നതിന് വിവിധതലങ്ങളിൽ ഫിസിഷ്യൻമാർക്കും മെഡിക്കൽ ഓഫീസർമാർക്കും പരിശീലനവും നൽകിയിരുന്നു.

എന്നിട്ടും 2023-ൽ കർണാടകയിൽ 6,596 പാമ്പുകടിയേറ്റ കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2024-ൽ ഇത് 13,235-ഉം 100-ഉം ആയി കൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
[masterslider id="10"]

Related posts