ബന്ദിപുർ വനത്തിനുള്ളിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: ബന്ദിപുർ വന്യജീവിസങ്കേതത്തിൽ ഓംകാര വനമേഖലയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.

ഞായറാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിങ്ങിനിടെയാണ് ഏകദേശം എട്ടുവയസ്സുള്ള കടുവയുടെ ജഡം കണ്ടെത്തിയത്.

ജഡത്തിന് ഏകദേശം ഒരാഴ്ചയുടെ പഴക്കമുണ്ട്. സ്വാഭാവികമരണമാണെന്നാണ് പ്രാഥമികനിഗമനം.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങളുടെ സാംപിളുകൾ ശേഖരിച്ചു.

മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജഡം ദഹിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts