ബെംഗളൂരു : നഗരത്തിലെ മോഹൻ ലാൽ ആരാധകരായ യുവക്കൾ പരസ്പരം കണ്ടുമുട്ടുമ്പോഴും ഫോണിലൂടെയും വാട്സപ്പിലൂടെയും ഒരേ ഒരു ചോദ്യമേ ഉള്ളൂ. റിലീസ് ദിവസം നമുക്ക് ലൂസിഫർ കാണാൻ കഴിയില്ലേ? വരുന്ന 28ന് ആണ് പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ എന്ന ചിത്രം റിലീസ് ചെയ്യുന്നത്, നഗരത്തിലെ മോഹൻലാൽ ഫാൻസ് ചേർന്ന് ജാലഹള്ളി എച്ച് എം ടി തീയേറ്ററിൽ ആദ്യ ദിവസം 7 മണിക്ക് തന്നെ പ്രദർശനം ഒരുക്കിയിട്ടുണ്ട്, ടിക്കറ്റ് വിൽപ്പനയും തകൃതിയാണ്. എന്നാൽ നഗരത്തിലെ മറ്റു ഭാഗങ്ങളിലെല്ലാം സിനിമ…
Read MoreDay: 25 March 2019
‘ചപകി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു!!
പത്മാവതിന് ശേഷം ദീപിക ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചപക്. ദീപിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ‘എന്നും എന്റെ മനസില്‍ നിലനില്‍ക്കുന്ന ഒരു കഥാപാത്രം’-പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് ദീപിക കുറിച്ചു. ഈ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ചപകി’ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. 2005ലാണ് സംഭവം. മ്യൂസിക് ക്ലാസില്‍ നിന്നും വിട്ടിലേക്ക് പോകുകയായിരുന്ന പതിനഞ്ചുകാരിയായ ലക്ഷ്മിയുടെ മുഖത്തേക്ക് മുപ്പത്തിലധികം…
Read Moreകായിക ലോകത്തെ ഞെട്ടിച്ച് ഖത്തര്‍; ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ പുതിയ റെക്കോര്‍ഡ്!!!
ദോഹ: 2022ലെ ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് പുതിയ റെക്കോര്‍ഡ്. അല്‍ വക്റ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മ്മാണം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയതിനാണ് ലോക റെക്കോര്‍ഡ്. ഒന്‍പത് മണിക്കൂറും 15 മിനിറ്റും മാത്രമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്. ഫിഫ ലോക കപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്റ. സ്റ്റേഡിയത്തിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ടര്‍ഫ് നിര്‍മ്മാണം വിദഗ്ധരെ അണിനിരത്തി റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. ഈ…
Read Moreമുന്‍കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 23 കാരന് പിടിയില്‍.
ബെംഗളൂരു : സ്നേഹം നില നില്ക്കുന്ന കാലം സ്വയം മറന്ന് “എന്തും ചെയ്യുക”യും എന്നാല്‍ അത് തകര്‍ന്നു കഴിഞ്ഞാല്‍ പഴയ ഇണയോട് ഉള്ള പക മൂലം “എന്തും ചെയ്യുക”യും ചെയ്യുന്നത് കാലാകാലങ്ങളായി കാമുകീ കാമുകന് മാര്‍ക്കിടയില്‍ ഒരു പതിവാണ്.കാലവും സാങ്കേതിക വിദ്യകളും മാറിയിട്ടും അതില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല.അങ്ങനെ യുള്ള ഒരു വാര്‍ത്തയാണ് യേശ്വന്ത് പൂരില്‍ നിന്നും ഉള്ളത്. മുന്‍ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.രോഹിത് കുമാര്‍ (23) ആണ് യെശ്വന്ത് പുര പോലീസിന്റെ പിടിയിലായത്.മുന്‍…
Read Moreദരിദ്രർക്ക് 72000 രൂപ എല്ലാ വർഷവും നൽകും; രാഹുൽ ഗാന്ധി!!!
ഡൽഹി: മിനിമം വരുമാന പദ്ധതിയുമായി രാഹുൽ. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഇന്ത്യയിലെ ജനസംഖ്യയുടെ 20% ദരിദ്രർക്ക് 72000 രൂപ എല്ലാ വർഷവും നൽകും. 25 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. “ന്യായ്” എന്ന പേരിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. കുറഞ്ഞ വരുമാനം ഉള്ളവർക്കും ശേഷിച്ച തുക നൽകും. കോൺഗ്രസിന്റെ പ്രകടന പത്രികയുടെ വളരെ പ്രസക്തമായ ഒരു പ്രഖ്യാപനമാണ് ഇന്ന് അദ്ദേഹം നടത്തിയത്. ഈ പ്രഖ്യാപനത്തെ ബി.ജെ.പി. എങ്ങനെ നേരിടും എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Read Moreഇലക്ട്രോണിക് സിറ്റിക്ക് സമീപം ഗയില്‍ വാതക പൈപ്പിന് തീപിടിച്ചു;ഫയര്‍ സര്‍വീസിന്റെ സമയോചിതമായ ഇടപെടല്‍;ഒഴിവായത് വന്‍ ദുരന്തം.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി സിംഗസാന്ദ്രയില്‍ കോര്പറേഷന് ബാങ്ക് എ ടി എമ്മിനു സമീപം ഗയില്‍ വാതക പൈപ്പിന് തീപിടിച്ചു,ഇന്നലെ വൈകുന്നേരം 06:55 ന് ആണ് തീപടരുന്നതായി പ്രദേശ വാസികള്‍ കണ്ടത്. പ്രദേശ വാസികള്‍ അറിയച്ചത് പ്രകാരം ഇലക്ട്രോണിക് സിറ്റി ഫയര്‍ സ്റ്റേഷനില്‍ നിന്നും സര്‍ജപുര്‍ റോഡ് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഓരോരോ ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചു. 12 ഫയര്‍ ജീവനക്കാര്‍ ചേര്‍ന്ന് രാത്രി 08:30 ന് തീ നിയന്ത്രണ വിധേയമാക്കി. ഈ സ്ഥലത്ത് ബി.ബി.എം.പിയുടെ സിവില്‍ ജോലികള്‍ കാരണം പൈപ്പ് മണ്ണിന്റെ നിരപ്പില്‍ നിന്ന്…
Read Moreമയക്കുമരുന്നുമായി മലയാളി പിടിയിലായ സംഭവം; ബെംഗളൂരു കേന്ദ്രമാക്കി വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്!!
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളംവഴി ദോഹയിലേക്ക് കടത്താൻശ്രമിച്ച മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിലായ സംഭവത്തിൽ കൂടുതൽ ചുരുളഴിയുന്നു. ബെംഗളൂരു കേന്ദ്രമായി ഗൾഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നസംഘം സജീവം. ഇതേ കുറിച്ചുള്ള വിവരം നാർക്കോട്ടിക് വിഭാഗത്തിന് ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഗൾഫിലുള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് സൂചന. മുമ്പ് സ്വർണക്കടത്ത് നടത്തിയിരുന്നവരും ലഹരി കടത്തിലേക്ക് തിരിയുന്നതായാണ് വിവരം. ബെംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമായ ഉത്തേജകമരുന്നുകൾ ഉൾപ്പെടെ വിദേശങ്ങളിലേക്ക് കടത്തുന്നുണ്ട്. നേരിട്ട് ലക്ഷ്യസ്ഥാനത്തെത്തിക്കാതെ വിവിധ രാജ്യങ്ങളിലേക്ക് അയച്ച് പിന്നീട് ഗൾഫിലേക്ക് കടത്തുന്നതും ഇത്തരം സംഘങ്ങളുടെ രീതിയാണ്. പിടിയിലായവർക്ക് പിന്നിലുള്ള സംഘത്തെക്കുറിച്ച്…
Read Moreഎൻജിൻ തകരാർ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ഇൻഡിഗോ വിമാനം എമർജൻസി ലാൻഡിംഗ് നടത്തി.
ബെംഗളൂരു :എൻജിൻ തകരാർ മൂലം ബംഗളൂരുവിൽനിന്ന് , കരിപ്പൂരി(കോഴിക്കോട് വിമാനത്താവളം)ലേക്ക് പോയ ഇൻഡിഗോയുടെ എ ടി ആര് വിഭാഗത്തിൽപെട്ട ചെറുവിമാനം കരിപ്പൂരിൽ എമർജൻസി ലാൻഡിംഗ് നടത്തി. 7 1 2 9 നമ്പറിൽ ഇന്നലെ രാവിലെ സർവീസ് നടത്തിയ വിമാനത്തിൽ 67 യാത്രക്കാർ ഉണ്ടായിരുന്നു. കരിപ്പൂർ ആകാശ പരിധിയുടെ നാല് നോട്ടിക്കൽ മൈൽ അകലെ വച്ച് തന്നെ വിമാനത്തിൻറെ ഒരു എൻജിൻ തകരാറിലായി എന്ന് പൈലറ്റിന് മനസ്സിലാക്കുകയായിരുന്നു. കരിപ്പൂർ വിമാനത്തിലെ വ്യോമഗതാഗതം വിഭാഗത്തിന് പൈലറ്റ് ഉടൻ സന്ദേശം കൈമാറി.എമര്‍ജന്‍സി ലാൻഡിംഗ് പ്രഖ്യാപിച്ചു. അഗ്നിശമനസേനയുടെ 5…
Read Moreകോടതി മുറിയില്‍ പ്രതിക്കൂട്ടില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ!!
പറവൂര്‍: കേസ് വിസ്താരത്തിനിടെ കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ!! മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീയാണ് പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കവെ മൂത്രമൊഴിച്ചത്. നാല് വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായയായി നില്‍ക്കുകയായിരുന്നു അവര്‍. മൂന്ന് വനിതാ പൊലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും സഹായിക്കാനായി ആരും മുന്നോട്ട് വന്നില്ല. പ്രതികളുടെ അവകാശങ്ങളും വ്യക്തമായി പാലിക്കപ്പെടണമെന്ന നിയമം നിലനില്‍ക്കവെയാണ് കോടതി മുറിയില്‍ തന്നെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ചാണ് അവരെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന്…
Read Moreയാത്രക്കാർക്കും ഡ്രൈവർമാർക്കും ആശ്വാസം;ഓലയുടെ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ച് ഗതാഗത വകുപ്പ്;ബൈക്ക് ടാക്സികൾ നിയമവിധേയമാക്കാൻ നിയമ പരിഷ്ക്കാരം ആലോചനയിൽ.
ബെംഗളൂരു : നഗരത്തിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും ആശ്വാസമായി ഓല സർവ്വീസ് നടത്തുന്ന എ എൻ.ഐ ടെക്നോളജീസ് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ഗതാഗതവകുപ്പ് പിൻവലിച്ചു. എന്നാൽ ബൈക്ക് ടാക്സി സർവീസിന് അനുമതി ഇല്ല. ഇന്നലെ മുതൽ ടാക്സികൾ പതിവുപോലെ സർവീസ് നടത്തിയതായി മന്ത്രി പ്രിയങ്ക് ഗാർഗെ അറിയിച്ചു. സാങ്കേതികവിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ച് ഗതാഗത നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. നിയമവിരുദ്ധമായി ബൈക്ക് ടാക്സി സർവീസ് നടത്തിയതിനാലാണ് രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച മുതൽ ടാക്സി സർവീസ് ലൈസൻസ് ആറുമാസത്തേക്ക് കർണാടക ഗതാഗത…
Read More