യാത്രക്കാർക്കും ഡ്രൈവർമാർക്കും ആശ്വാസം;ഓലയുടെ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ച് ഗതാഗത വകുപ്പ്;ബൈക്ക് ടാക്സികൾ നിയമവിധേയമാക്കാൻ നിയമ പരിഷ്ക്കാരം ആലോചനയിൽ.

ബെംഗളൂരു : നഗരത്തിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും ആശ്വാസമായി ഓല സർവ്വീസ് നടത്തുന്ന എ എൻ.ഐ ടെക്നോളജീസ് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ഗതാഗതവകുപ്പ് പിൻവലിച്ചു.

എന്നാൽ ബൈക്ക് ടാക്സി സർവീസിന് അനുമതി ഇല്ല. ഇന്നലെ മുതൽ ടാക്സികൾ പതിവുപോലെ സർവീസ് നടത്തിയതായി  മന്ത്രി പ്രിയങ്ക് ഗാർഗെ അറിയിച്ചു.

സാങ്കേതികവിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ച് ഗതാഗത നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ

നിയമവിരുദ്ധമായി ബൈക്ക് ടാക്സി സർവീസ് നടത്തിയതിനാലാണ് രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച മുതൽ ടാക്സി സർവീസ് ലൈസൻസ് ആറുമാസത്തേക്ക് കർണാടക ഗതാഗത വകുപ്പ് നിരോധിച്ചത്.

ഓലക്ക് പുറമേ റാപ്പിഡ് എന്ന കമ്പനിയും ടാക്സി സർവീസ് നടത്തിയിരുന്നു അവരുടെ ബൈക്കുകളും ഗതാഗതവകുപ്പ് പിടിച്ചെടുക്കുകയും കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

ഓല സ്ഥിരമായി സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്കും വായ്പയെടുത്ത് കാറു വാങ്ങി സർവീസ് നടത്തുന്ന ഡ്രൈവർമാർക്കും ഈ തീരുമാനം ആശ്വാസമായി . ഓല നിരോധിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസം ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന ഊബറിന് കൂടുതൽ സർവീസുകൾ ലഭിച്ചിരുന്നു.

  ഇന്ധനവില വർധിപ്പിച്ചു

തെരഞ്ഞെടുപ്പിന് സംഭാവന ലക്ഷ്യമിട്ടാണ് ഓലയുടെ ലൈസൻസ് റദ്ദാക്കിയത് എന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആരോപണമുന്നയിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us