ഇന്ത്യ ലോകകപ്പ് വേദിയ്ക്കായി നല്‍കേണ്ടത് 160 കോടി!

മുംബൈ: 2023ലെ ലോകകപ്പ് വേദി ലഭിക്കണമെങ്കില്‍ ഇന്ത്യ 160 കോടി രൂപ നല്‍കണമെന്ന് ഐസിസി മുന്നറിയിപ്പ്.

ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്‍റി-20 ലോകകപ്പ് നടത്തിപ്പില്‍ നികുതി ഇളവു ചെയ്യാത്തതിന്‍റെ പേരിൽ ഐസിസിക്കു സംഭവിച്ച നഷ്ടം നികത്താനാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്.

തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നല്‍കി.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

ഇതിന് പുറമേ ഐസിസി നല്‍കി വരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ മാസം 31ന് മുന്‍പാണ് പണം തിരികെയാടക്കേണ്ടത്.

2016 ലെ ലോകകപ്പിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം.

മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ശശാങ്ക് മനോഹറാണ് ഐസിസി അധ്യക്ഷന്‍. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റി൦ഗിലാണ്  ബിസിസിഐയില്‍ നിന്നും പണമിടാക്കാന്‍ തീരുമാനിച്ചത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഇതില്‍ വീഴ്ച വരുത്തിയാല്‍ 2021ലെ ചാംപ്യന്‍സ് ട്രോഫിയും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയില്‍ നിന്നു മാറ്റും. അതേസമയം കേന്ദ്രത്തോട് നികുതിയിളവ് ചോദിക്കാനുള്ള രേഖകള്‍ ഐസിസി നല്‍കിയില്ലെന്നാണ് ബിസിസിഐ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts