ലോണ്‍ നേടാന്‍ നഗ്നചിത്രം നിര്‍ബന്ധം! രേഖകള്‍ ഇല്ലാതെ വായ്പ..! 

ജീവിതത്തില്‍ അടിയന്തരസാഹചര്യങ്ങള്‍ക്ക് പണം കണ്ടെത്താനാകാതെ വരുമ്പോഴാണ് മിക്കവരും വായ്‌പ എടുക്കുന്നത്.  എന്നാല്‍ എന്തെങ്കിലും ആവശ്യത്തിന് ലോണ്‍ എടുക്കുന്നത് പിന്നീട് പൊല്ലാപ്പായി മാറാറുണ്ട്. ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പകള്‍ സ്വീകരിക്കാറുണ്ട്. തിരിച്ചടവ്, പലിശ, ഇഎംഐ, വായ്പാ വ്യവസ്ഥ എന്നിവയെക്കുറിച്ച് ധാരണയില്ലാതെ വരുമ്പോള്‍ വായ്‌പ ശരിക്കുമൊരു ബാധ്യതയാകുകയും കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, വ്യവസായ വായ്പ, കൃഷി വായ്പ തുടങ്ങി എന്തിനും ഏതിനും ഈ ലോകത്ത് വായ്പ ലഭിക്കും. സ്വര്‍ണം, വീടിന്‍റെ ആധാരം, വാഹനത്തിന്‍റെ ആര്‍.സി ബുക്ക്‌ അങ്ങനെ…

Read More

ബെള​ഗാവിയിൽ പ്രതിഷേധം നടത്തുമെന്ന് കരിമ്പ് കർഷകർ

ബെം​ഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. സർക്കാർ പറഞ്ഞ പ്രകാരം കുടിശിക തരാമെന്നത് ഇനിയും നടപ്പിലാകാത്ത സാഹചര്യത്തിാണ് പ്രതിഷേധത്തിന് കരിമ്പ് കർഷകർ ഇറങ്ങുന്നത്.

Read More

ഹംപി ഉത്സവം റദ്ദാക്കിയതിൽ പ്രതിഷേധം

ബെള്ളാരി: സർക്കാരിനെതിരെ വൻ പ്രതിഷേധം ബെള്ളാരിയിൽ അലയടിക്കുന്നു. ഹംപി ഉത്സവം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. നവംബർ ആദ്യവാരം നടത്താനിരുന്ന ഹംപി ഉത്സവം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വക്കുകയായിരുന്നു. ദസറയും , ടിപ്പു ജയന്തിയും ആഘോഷമാക്കുന്ന സർക്കാർ വടക്കൻ കർണ്ണാടകയുടെ ഉത്സവങ്ങളെ തഴയുന്നതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്.

Read More

ബെം​ഗളുരുവിലെ പ്രശ്നക്കാരനായ മാലിന്യം ഇനി വൈദ്യുതിയാകും

ബെം​ഗളുരു: മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്രഞ്ച് സാങ്കേതിക വിദ്യയുമായി സർക്കാർ രം​ഗത്ത്. ചിക്കനാ​ഗമം​ഗലയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കും.

Read More

കരടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

ബെം​ഗളുരു: കൊരട്ട​ഗര താലൂക്കിൽ കരടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന രേണുകാമ്മയെ (65) കരടി ആക്രമിക്കുകയായിരുന്നു, ഇത് കണ്ട് രക്ഷിക്കാനെത്തിയ ബന്ധുവായ ബേഡുബിിയും (75), കരീം(85) എന്നിവർക്കും പരിക്കേൽക്കുകയായിരുന്നു.

Read More

കർഷകർക്ക് ദുരിതം തന്നെ; സവാള വിലയിടിവ് തുടരുന്നു

ബെം​ഗളുരു: കർഷകർക്ക് തിരിച്ചടിയായി സവാള വിലയിടിവ് തുടരുന്നു. ചില്ലറ മൊത്തവില 5 രൂപയിലും താഴെ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ട്ടിക്കുന്നത്. താങ്ങുവില സർക്കാർ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായി രം​ഗത്ത് വരുന്നുണ്ട്. വായ്പയെടുതും , സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്തവർക്ക് സവാള കൃഷി കനത്ത നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്.

Read More

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകും

ബെം​ഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം. നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9 കോടിയാകുമെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിമാസ കുറഞ്ഞ നെറ്റ് ഉപയോ​ഗം 14 ജിബിയിലെത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Read More

മെട്രോ ഇനിമുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടും; നടപടിയെ സ്വാ​ഗതം ചെയ്ത് ജനങ്ങൾ

ബെം​ഗളുരു: മെട്രോ ട്രെയിൻ സർവ്വീസ് ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടി തുടങ്ങും. നിലവിവ്‍ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 5 മണിക്കാണ് സർവ്വീസ് ആരംഭിക്കുന്നത്, ഞായറാഴ്ച്ചകളിൽ 8 മണിക്കും. പുലർച്ചെ ന​ഗരത്തിൽ എത്തുന്ന യാത്രക്കാരും , വിവിധ പരീക്ഷകൾക്ക് എത്തുന്നവർക്കും യാത്ര സംവിധാനം ഇല്ലാത്തത് വലച്ചിരുന്നു. തുടർന്നാണ് ഇൗ നടപടിയുമായി മെട്രോ മുന്നോട്ട് വന്നിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം അധികമായതിനാൽ യാത്ര 7 മണി എന്നുള്ളത് 6 മണിയാക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.

Read More

ദിവ്യ സ്പന്ദന മണ്ഡ്യയിലെ വീടൊഴിഞ്ഞു; നടപടി പ്രതിഷേധം കനത്തതിനെ തുടർന്ന്

ബെം​ഗളുരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ മണ്ഡ്യയിലെ വീട്ടിൽ നിന്നും ദിവ്യ സ്പന്ദന ഒഴിഞ്ഞു. സാധനങ്ങള് കയറ്റിയ ലോറി മണ്ഡ്യയിലെ വാടക വീട്ടിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ മാത്രമാണ് നാട്ടികാർ വിവരമറിഞ്ഞത്. രാഷ്ട്രീയത്തിൽ കൈപിടിച്ച് കയറ്റിയ അംബരീഷിനെ അനാദരിച്ചെന്ന് പറഞ്ഞാണ് പ്രതിഷേധം ശക്തമായത്.

Read More

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ വിമുക്ത ഭടൻ കുഴഞ്ഞ് വീണ് മരിച്ചു

ബെം​ഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ തുടർന്ന് താനാണ് കൊലനടത്തിയതെന്ന് കൃഷ്ണമൂർത്തി സമ്മതിച്ചിരുന്നു. കൊലനടത്തിയ ആയുധം കണ്ടെത്താൻ പോകവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

Read More
Click Here to Follow Us