നിലയ്ക്കൽ: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കൽ നിന്ന് ളാഹയിലേക്കുള്ള റോഡിൽ 12 കി.മി അടുത്താണ് മൃതദേഹം കിടന്നിരുന്നത്. ശബരിമലയ്ക്ക് പോയ ശിവരാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ലാത്തി ചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപ്പെട്ടതെന്ന് സംഘപരിവാർ സംഘടനകൾ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പന്തളം ,നിലയ്ക്കൽ ( താൽക്കാലിക സ്റ്റേഷൻ) പൊലീസ് സംയുക്തമായാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഒക്ടോബർ…
Read MoreDay: 1 November 2018
തേങ്ങ ചിരകുന്ന യന്ത്രത്തിലകപ്പെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു
ബംഗളുരു: ഹോട്ടൽ ജീവനക്കാരന് തേങ്ങ ചിരകുന്ന യന്ത്രത്തിൽ കുടുങ്ങി ദാരുണ മരണം. ഗാന്ധി നഗറിൽ ചാമുണ്ഡേശ്വരി മിലിട്ടറി ഹോട്ടലിലെ ജീവനക്കാരൻ ശിവമൊഗ സ്വദേശി രൂപേഷ് ആണ് മരിച്ചത്. യന്ത്രത്തിൽ പൂർണ്ണമായി കുടുങ്ങിയ രൂപേഷിനെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. സംഭവത്തിൽ ഹോട്ടലുടമ മഞ്ചുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreകർണ്ണാടകയിൽ 5 ഫോറെൻസിക് ലാബ്കൂടിയെത്തും
ബംഗളുരു: 5 ഫോറെൻസിക് ലാബ്കൂടി കർണ്ണാടകയിൽ പ്രവർത്തനം ആരംഭിക്കും. ധാർവാഡ്, ബെള്ളാരി, കലബുറഗി, മൈസൂരു, ബെള്ളാരി, ഹുബ്ബള്ളി എന്നവിടങ്ങളിലാണ് പുതിയ ലാബ് നിലവിൽ വരുക.
Read Moreപ്രളയം: കാപ്പി കർഷകർക്ക് നഷ്ടം 3000 കോടി
ബെംഗളുരു: ഹാസൻ,കുടക്, ചിക്കംഗളുരു ജില്ലകളെ ദുരിതത്തിലാക്കിയ പ്രളയം കാപ്പി കർഷകർക്ക് വരുത്തി വച്ചത് 3000 കോടി രൂപയുടെനഷ്ടം. ഉടമകളുടെയും, തൊഴിലാളികളുടെയും വീടുകൾ, കാപ്പി എസ്റ്റേറ്റുകൾ, എന്നിവയുടെയൊക്കെ നഷ്ടം കണക്കിലെടുത്താണിത്. രാജ്യത്തെ 40% കാപ്പിയും എത്തുന്നത് കുടകിൽ നിന്നാണ്. ഇവിടെ 70% ത്തോളം കാപ്പി തോട്ടങ്ങളെയും നശിപ്പിച്ചാണ് പ്രളയം കടന്ന് പോയത്.
Read Moreപരിസ്ഥിതി മലിനീകരണം; ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ
ബെംഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാഗത്ത് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും. തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.
Read Moreബാംഗ്ലൂർ നഗരത്തിൽ ഭവനരഹിതർക്ക് കൈത്താങ്ങുമായി ബിബിഎംപി
ബെംഗളുരു: നഗരത്തിൽ അലയുന്ന ഭവനരഹിതർക്ക് കൈത്താങ്ങേകാൻ ബിബിഎംപി രംഗത്ത്. 20 ഷെൽറ്റർ ഹോംസെങ്കിലും ഒന്നര മാസത്തിനകം പൂർത്തീകരിക്കാനാണ് പദ്ധതി. പാലങ്ങളുടെ താഴെയും, കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടിവരുന്ന നൂറുകണക്കിനാളുകൾ പല തരത്തിലുള്ള അപകടത്തിൽ പെട്ട് മരണമടയുന്നത് നിത്യ സംഭവമാണ്. നിലവിൽ ബാംഗ്ലൂരുവിൽ 4 അഭയകേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഭവന രഹിതരുടെ എണ്ണം കൃത്യമായി മനസിലാക്കാൻ ബിബിഎംപി കണക്കെടുപ്പ് നടത്തും
Read Moreസേവ് ശബരിമല രഥയാത്രക്ക് തുടക്കം
ബെംഗളുരു: സേവ് ശബരിമല രഥയാത്രക്ക് തുടക്കം. അഖില കർണ്ണാടക അയ്യപ്പസ്വാമി സേവാ സംഘമാണ് രഥയാത്ര നടത്തിയത്. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിന്നാെണ് രഥയാത്ര ആരംഭിച്ചത്. കർണ്ണാടകയിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന യാത്ര ഡിസംബർ 20 ന് ജമഖണ്ഡിയിലെത്തും. 24 ന് റാലിയോടെ യാത്ര സമാപിക്കും
Read Moreപിറന്നാളാശംസകൾ പ്രിയപ്പെട്ട കർണ്ണാടക & കേരള
ബെംഗളുരു: കർണ്ണാടക സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 63 വയസ്. കന്നഡ സംസാരിക്കുന്നവർക്കായി ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതിന്റെ വാർഷികം രാജ്യോത്സവമായാണ് ആഘോഷിക്കുന്നത്. വർണ്ണാഭമായ ആഘോഷ ചടങ്ങുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളികളുടെ നേതൃത്വത്തിൽ ഇന്ന് വിപുലമായ രീതിയിൽ കേരളപ്പിറവിയും, കന്നഡ രാജ്യോത്സവത്തിനൊപ്പം ആഘോഷിക്കും.
Read Moreപൊറോട്ട തൊണ്ടയിൽ കുടുങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളുരു: സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കവേ പൊറോട്ട തൊണ്ടയിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.വൈറ്റ് ഭീൽിൽ വർക് ഷോപ്പ് ജീവനക്കാരനായ കരിങ്കുളം പൊററക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ ഷിജു(28) ആണ് മരിച്ചത്. അവശനിലയിലായ ഷിജുവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അമ്മ ഒാമന, സഹോദരി ഗീതു ,
Read Moreഎട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി!
സേലം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സേലം ജില്ലയിലെ മാത്തൂര്‍ തളവായ്പെട്ടി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒക്ടോബര്‍ മാസം 22ന് നടന്ന സംഭവത്തില്‍ പ്രധാന പ്രതി ദിനേശ് പിടിയിലായത് ബുധനാഴ്ച ആയിരുന്നു. ദിനേശ് കുമാറിന്റെ അയല്‍വാസിയായ ചാമിവേലിന്റെ മകള്‍ രാജലക്ഷ്മിയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. എട്ടാം ക്സാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് 13-വയസ് മാത്രമാണ് ഉണ്ടായത്. അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മിയും കൂടി വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ പാടത്ത് നിന്നും ജോലി കഴിഞ്ഞ് കയറി വന്ന ദിനേശ് അക്രമാസക്തനാവുകയായിരുന്നു. ചിന്നപ്പൊണ്ണിനെ മര്‍ദ്ദിച്ചശേഷം കൈയ്യില്‍…
Read More