ശബരിമല സ്ത്രീ പ്രവേശന വിധി; വേറിട്ട ശബ്ദമായി വനിതാ ജഡ്ജി

സ്ത്രീകൾ പുരുഷന് തുല്യം അവകാശങ്ങള്‍ക്കുവേണ്ടി മുറവിളികൂട്ടുന്ന ഈ കാലഘട്ടത്തില്‍ ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലെ ഏക വനിത വേറിട്ട ശബ്ദമായി മാറി.

ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ചരിത്ര വിധി പുറത്തുവന്നു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ്.

വിശ്വാസികളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. വിശ്വാസത്തില്‍ യുക്തിയ്ക്ക് സ്ഥാനമില്ല. ശബരിമലയിലെ വിശ്വാസി വിഭാഗത്തിലെയോ ആ മതത്തിലെയോ ഏതെങ്കിലും വ്യക്തി സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നതു വരെ കോടതി ഈ വിഷയത്തില്‍ ഇടപെടരുത് എന്നാണ് അവര്‍ വിമര്‍ശിച്ചത്. ഒരു പ്രത്യേക മതവിഭാഗമെന്ന സ്ഥാനം അയ്യപ്പന്മാര്‍ക്കുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

എന്നാല്‍ അഞ്ചംഗ ബെഞ്ചിലെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, റോഹിന്‍റണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‍് എന്നീ നാല് അംഗങ്ങളും സ്ത്രീ പ്രവേശനത്തെ പിന്തുണച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാണിച്ചു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംഗ് ലോയേഴ്സ് അസോസിയേഷന്‍റെ വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും യംഗ് ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍, സന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്നാണ് കോടതിയില്‍ വാദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts