ഇന്ത്യ-ബംഗ്ലാദേശ് ഏഷ്യകപ്പ്‌ ഫൈനല്‍ ഇന്ന്

യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പ്‌ ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച്  മണിയ്ക്കാണ് മത്സരം.

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 37 റണ്‍സിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ ഇടം നേടിയത്‍. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ഇന്ത്യ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്.

നായകന്‍ വീരാട് കോഹ്ലി ഇല്ലാതെയിരുന്നിട്ട് പോലും ടൂര്‍ണമെന്‍റില്‍ വിജയം മാത്രം കൊയ്ത ടീം വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്നും കളത്തിലിറങ്ങുന്നത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഈ ഏഷ്യ കപ്പ്‌ സ്വന്തമാക്കിയാല്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിലേക്ക് ഇന്ത്യയുടെ ആത്മവിശ്വാസം അത് വര്‍ധിപ്പിക്കും. എന്നാല്‍‍, ഇന്ത്യ-പാക് ഫൈനല്‍ സാധ്യത ഇല്ലാതാക്കിയ ബംഗ്ലദേശ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത.

മുന്‍നിരക്കാര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നിട്ടും അഫ്ഗാനിസ്ഥാനെതിരെ വിജയം നേടാന്‍ സാധിക്കതിരുന്നതും ഇന്ത്യയുടെ ആത്മവീര്യം ചോര്‍ത്താന്‍ സാധ്യതയുണ്ട്.

ഓപ്പണര്‍ ബാറ്റ്സ്മാന്‍മാരായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍-ബുംറഎന്നിവരുടെ ഓപ്പണി൦ഗ് ബൗളിംഗുമാണ് ഇന്ത്യയുടെ വിജയഘടകം. അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക് എന്നിവരടങ്ങിയ മധ്യനിരയും മികച്ച ഫോമിലാണ്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഏഴാം കപ്പിനായി ഇന്ത്യയിറങ്ങുമ്പോള്‍  ആദ്യ ഏഷ്യാകപ്പ് എന്ന ലക്ഷ്യവുമായാണ് ബംഗ്ലാ കടുവകല്‍ ഇറങ്ങുന്നത്. എന്നാല്‍, പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ ഫൈനലിനുണ്ടാകില്ലെന്നത് ബംഗ്ലാദേശിന് തിരിച്ചടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts